28 April 2025

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ ‘വ്യാജ ലഹരിക്കേസ്’; പ്രതി നാരായണ ദാസ് പിടിയിൽ

ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷീല കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് അന്വേഷണം എക്സൈസിൽ നിന്ന് പൊലീസിന് കൈമാറിയത്

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണ ദാസ് പിടിയിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നാരായണ ദാസിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ ആയിരുന്നു നിർദേശം. പൊലീസിൻ്റെ നേത്യത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടയിൽ ആണ് ഇയാൾ പിടിയിലാകുന്നത്.

ഇരുചക്ര വാഹനത്തിൽ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസിൽ 72 ദിവസം ജയിൽ കഴിഞ്ഞ ശേഷമാണ് കേസ് വ്യാജമെന്ന് കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്‌തത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷീല കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കേസ് അന്വേഷണം എക്സൈസിൽ നിന്ന് പൊലീസിന് കൈമാറിയത്.

Share

More Stories

ഹമാസുമായുള്ള അഞ്ച് വർഷത്തെ വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ നിരസിച്ചു

0
ഹമാസുമായുള്ള അഞ്ച് വർഷത്തെ വെടിനിർത്തൽ കരാർ ഇസ്രായേൽ നിരസിച്ചു. ഗാസയിൽ ഇപ്പോഴും തടവിൽ കഴിയുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ ഈ കരാർ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ഇസ്രായേൽ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ചാനലായ...

‘റെട്രോ’ എന്ന ചിത്രത്തിലെ പുകവലി രംഗങ്ങൾ; അനുകരിക്കരുതെന്ന് സൂര്യ

0
തന്റെ വരാനിരിക്കുന്ന 'റെട്രോ' എന്ന ചിത്രത്തിലെ ചില രംഗങ്ങളിൽ പുകവലിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ പുകവലി ശീലത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടൻ സൂര്യ തന്റെ ആരാധകരെ ഉപദേശിക്കുന്നു. തിരുവനന്തപുരത്തെ ലുലു മാളിൽ നടന്ന 'റെട്രോ'...

അഞ്ച് വർഷത്തിനുള്ളിൽ റോബോട്ടുകൾ മികച്ച മനുഷ്യ ശസ്ത്രക്രിയാ വിദഗ്ധരെ മറികടക്കും: എലോൺ മസ്‌ക്

0
റോബോട്ടുകൾ നേടിയെടുത്തുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രപരമായ സുപ്രധാന മുന്നേറ്റങ്ങൾക്കിടയിൽ, അഞ്ച് വർഷത്തിനുള്ളിൽ മികച്ച മനുഷ്യ ശസ്ത്രക്രിയാ വിദഗ്ധരെ മറികടക്കാൻ തങ്ങൾക്ക് കഴിവുണ്ടെന്ന് ശതകോടീശ്വരനായ എലോൺ മസ്‌ക് പറഞ്ഞു. തന്റെ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ ന്യൂറലിങ്ക് ബ്രെയിൻ-കമ്പ്യൂട്ടർ ഇലക്ട്രോഡ്...

‘ക്യാപ്റ്റന്‍ അതിശയൻ’; ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം ഉടമയായ പ്രീതി സിൻ്റെ

0
പഞ്ചാബ് കിങ്‌സ് ഇലവന്‍ നായകനുമായ ശ്രേയസ് അയ്യരെ വാനോളം പ്രശംസിച്ച് ടീം ഉടമയായ പ്രീതി സിൻ്റെ. സോഷ്യല്‍ മീഡിയ എക്‌സില്‍ ആണ് പ്രീതി സിൻ്റെ പഞ്ചാബ് നായകനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്. വ്യക്തിയെന്ന...

എട്ട് വർഷങ്ങൾ; ‘ബാഹുബലി’ ഈ ഒക്ടോബറിൽ തീയറ്ററുകളിൽ തിരിച്ചെത്തുമെന്ന് നിർമ്മാതാവ്

0
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അഭൂതപൂർവമായ റെക്കോർഡുകൾ സൃഷ്ടിച്ച പാൻ-ഇന്ത്യൻ ചിത്രം ബാഹുബലി ഈ ഒക്ടോബറിൽ തിയേറ്ററുകളിൽ തിരിച്ചെത്തും. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസും റാണ ദഗ്ഗുബതിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഇതിഹാസ...

‘പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ’; ഷാജി എൻ കരുണിൻ്റെ വിയോ​ഗത്തിൽ മമ്മൂട്ടിയുടെ അനുശോചനം

0
സംവിധായകൻ ഷാജി എൻ കരുണിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ‘പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ ഷാജി എൻ കരുണിൻ്റെ ഒരു ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. വെെകുന്നേരം...

Featured

More News