29 April 2025

‘പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ’; ഷാജി എൻ കരുണിൻ്റെ വിയോ​ഗത്തിൽ മമ്മൂട്ടിയുടെ അനുശോചനം

ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു, രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമാണ്

സംവിധായകൻ ഷാജി എൻ കരുണിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ‘പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികൾ’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ ഷാജി എൻ കരുണിൻ്റെ ഒരു ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. വെെകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു ഷാജി എൻ കരുണിൻ്റെ മരണം.

അദ്ദേഹത്തിൻ്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമാണ്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനവും, ഇൻ്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷ സ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011-ലെ പത്മശ്രീ അവാർഡിന് അർഹനായി.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരൻ്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായാണ് ഷാ‍ജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.

1971ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്‌ത സം‌വിധായകനായ ജി അരവിന്ദൻ്റെ കീഴിൽ ഛായാഗ്രാഹകനായി നിരവധി സിനിമകൾ ചെയ്‌തു. കൂടാതെ പ്രശസ്‌ത സംവിധായകരായ കെജി ജോർജ്, എംടി വാസുദേവൻ നായർ എന്നിവർക്ക് ഒപ്പവും ഷാജി എൻ കരുൺ പ്രവർത്തിച്ചു.

കലാ- സാംസ്കാരിക രംഗത്തെ സംഭാവനക്കുള്ള ഫ്രഞ്ച് സർക്കാരിൻ്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Share

More Stories

ട്രാൻസ്‌ജെൻഡർ കുട്ടികളുടെ മാനസികാവസ്ഥ പരിശോധിക്കാൻ യുകെ

0
ട്രാൻസ്‌ജെൻഡർ എന്ന് തിരിച്ചറിയുന്ന എല്ലാ കുട്ടികൾക്കും ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് (എൻ‌എച്ച്എസ്) ഓട്ടിസം സ്‌ക്രീനിംഗ് നടത്തുമെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. പുതിയ NHS മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒരു ലിംഗ ക്ലിനിക്കിലേക്ക്...

ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി; ചരിത്രം സൃഷ്ടിച്ച് 14 വയസുകാരൻ വൈഭവ് സൂര്യവംശി

0
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ), രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന 14 വയസ്സുള്ള വൈഭവ് സൂര്യവംശി, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വെറും 35 പന്തിൽ നിന്ന് ശ്രദ്ധേയമായ സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചു. ജയ്പൂരിലെ...

‘നൂറ് വർഷത്തിൽ കൂടുതൽ ജീവിക്കുന്നതിന് ഒരു രഹസ്യമേയുള്ളൂ’; 101 വയസുള്ള ഡോക്ടർ പറയുന്നു

0
ലോകം മുഴുവൻ കൂടുതൽ കാലം എങ്ങനെ ജീവിക്കാം എന്നതിനെ കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലർ പറയുന്നത് വൃത്തിയായി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ്. മറ്റു ചിലർ സമ്മർദ്ദം കുറച്ചു കൊണ്ട് ജീവിക്കണം...

ഇത്രയധികം പാകിസ്ഥാനികൾ ഇന്ത്യ വിട്ടുപോയി; സമയപരിധി ചൊവാഴ്‌ച അവസാനിക്കും

0
കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ സംഘർഷം സാധാരണ പൗരന്മാരെയും നേരിട്ട് ബാധിക്കുന്നു. തിങ്കളാഴ്‌ച അട്ടാരി- വാഗ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 145 പാകിസ്ഥാൻ പൗരന്മാർ സ്വന്തം...

തുർക്കി സൈനിക വിമാനം പാകിസ്ഥാനിൽ എത്തിയതായി റിപ്പോർട്ട്

0
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാനില്‍ എത്തിയതായി റിപ്പോർട്ട്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്ഥാനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍,...

പ്രകോപനമായി ഫേസ്ബുക്കിൽ പോസ്റ്റുകളിട്ട ആസാം സ്വദേശിയെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി

0
രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കി ചേരിതിരിഞ്ഞ് പ്രക്ഷോഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിലൂടെ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ മോശമായി ചിത്രീകരിച്ച പോസ്റ്റുകളിടുകയും ഷെയർ ചെയ്യുകയും ചെയ്‌തതിന് അറസ്റ്റിലായ ആസാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി. ആസാം ദിബ്രൂഗഡ്...

Featured

More News