1 May 2025

പാക് പൗരനല്ലെന്ന് തെളിയിക്കാൻ ആധാർ, പാൻ, റേഷൻ കാർഡുകൾ പരിഗണിക്കില്ലെന്ന് ഡൽഹി പൊലീസ്

ഡൽഹിയിൽ ഏകദേശം 3,500 പാകിസ്ഥാൻ പൗരന്മാരുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം പരിശോധിക്കും. 400-ലധികം പേർ ഇതിനകം പാകിസ്ഥാനിലേക്ക് മടങ്ങി

അനധികൃത വിദേശ പൗരന്മാരാണെന്ന് സംശയിക്കുന്ന വ്യക്തികളിൽ നിന്ന് പൗരത്വത്തിൻ്റെ തെളിവായി ഡൽഹി പോലീസ് ഇനി വോട്ടർ ഐഡി കാർഡുകളോ ഇന്ത്യൻ പാസ്‌പോർട്ടുകളോ മാത്രമേ സ്വീകരിക്കൂ. ആധാർ, പാൻ, റേഷൻ കാർഡുകൾ എന്നിവ ഇനി മതിയാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്‌തു.

നിരവധി അനധികൃത കുടിയേറ്റക്കാരുടെ പക്കൽ നിന്നും ആധാറും ഇന്ത്യ നൽകിയ മറ്റ് രേഖകളും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ കർശനമാക്കിയതോടെ ആണ് ഈ നടപടിയും. എല്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണർമാരോടും അവരവരുടെ ജില്ലകൾ നിരീക്ഷിക്കാനും അനധികൃത കുടിയേറ്റക്കാർക്ക് എതിരെ കർശന നടപടികൾ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡൽഹിയിൽ ഏകദേശം 3,500 പാകിസ്ഥാൻ പൗരന്മാരുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം പരിശോധിക്കും. 400-ലധികം പേർ ഇതിനകം പാകിസ്ഥാനിലേക്ക് മടങ്ങി. ഇവരുടെയെല്ലാം കൈവശം ഹ്രസ്വകാല വിസകളാണ് ഉണ്ടായിരുന്നത്. നയതന്ത്ര, ദീർഘകാല വിസകൾ കൈവശമുള്ളവർക്ക് രാജ്യത്ത് തുടരാനാവും.

അതേസമയം ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളായിരിക്കെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പാകിസ്ഥാനെതിരെ ആക്രമണം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. പല രാജ്യങ്ങളും സംഘർഷം ഒഴിവാക്കണമെന്ന നിലപാടുകാരാണ്. അതേസമയം ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.

Share

More Stories

‘സൈനികരുടെ മനോവീര്യം തകർക്കുക എന്നതാണോ ഉദ്ദേശ്യം?’; ജുഡീഷ്യൽ അന്വേഷണ ഹർജിയിൽ വിമർശനവുമായി സുപ്രീം കോടതി

0
പഹൽഗാം ഭീകര ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. സൈനിക നടപടിക്ക് തയ്യാറെടുക്കുമ്പോൾ “സൈനികരുടെ മനോവീര്യം തകർക്കുക” എന്നതാണോ ഹർജിക്കാരൻ്റെ ഉദ്ദേശ്യമെന്ന് കോടതി ചോദിച്ചു. സൈന്യത്തിൻ്റെ ആത്മവിശ്വാസം തകർക്കുന്ന...

ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും നാവിക സേനകൾ മുഖാമുഖം അറബിക്കടലിൽ; സായുധ അഭ്യാസങ്ങൾ നടത്തി

0
അറബിക്കടലിൽ ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും നാവിക സേനകൾ മുഖാമുഖം. ഇരുസേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഗുജറാത്ത് തീരത്തിന് 85 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ നാവിക സേനയുടെ നേവൽ ഫയറിംഗ് നടന്നു....

തമിഴ്‌നാട്ടിൽ ബിജെപിക്ക് തിരിച്ചുവരവ് സാധ്യമോ?; ചിന്തിക്കേണ്ട പുതിയ സാഹചര്യങ്ങൾ

0
തമിഴ്‌നാട്ടിൽ ഭൂരിപക്ഷ സമയങ്ങളിലും ഡിഎംകെ – എഐഎഡിഎംകെ മത്സരത്തിൽ ബിജെപി അവഗണിക്കപ്പെട്ടുകൊണ്ട് മൂന്നാമതായിരുന്നു. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിലേക്ക് നോക്കിയാൽ , ബിജെപി തിരിച്ചുവരവിന്റെ സാധ്യത തേടുകയാണ് – അതിനൊപ്പം തന്നെ ചോദ്യങ്ങൾ ഉയരുന്നതും...

കെ. സുധാകരൻ – വി.ഡി. സതീശൻ ദ്വന്ദം: കേരളത്തിലെ കോൺഗ്രസിന്റെ തകർച്ച അതിവേഗത്തിലേക്ക്?

0
കേരളത്തിലെ പ്രധാന പ്രതിപക്ഷകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നിലവിൽ നേതൃത്വത്തിലെ ഭിന്നതയും ആശയപരമായ തർക്കങ്ങളും മൂലം നിലതെറ്റുന്ന രാജവംശം പോലെ മാറിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ...

ട്രംപിനെ കാത്തിരിക്കുന്നത് മൂന്നാമത്തെ ഇംപീച്ച്‌മെന്റ് സാധ്യത

0
2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ അധോസഭയുടെ നിയന്ത്രണം തിരിച്ചുപിടിച്ചാൽ മൂന്നാമത്തെ ഇംപീച്ച്‌മെന്റ് ശ്രമത്തിനുള്ള സാധ്യതയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാക്കൾ പറഞ്ഞതായി റിപ്പോർട്ട്, ആക്സിയോസ് ചൊവ്വാഴ്ച റിപ്പോർട്ട്...

ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ കേസ് ഫയൽ ചെയ്തു

0
പലസ്തീൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഗാസയിൽ, ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഗുരുതരമായ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച്, ദക്ഷിണാഫ്രിക്ക ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) തങ്ങളുടെ കേസ് ഔദ്യോഗികമായി അവതരിപ്പിച്ചു. അധിനിവേശ ഫലസ്തീൻ...

Featured

More News