7 May 2025

‘കൂട്ട ബലാത്സംഗത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം’: സുപ്രീം കോടതി

ബലാത്സംഗ കേസിൽ ഏറെ നിർണായകമായ ഉത്തരവാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്

കൂട്ട ബലാത്സംഗത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതി. കൂട്ട ബലാത്സംഗ കേസുകളിൽ ലൈംഗിക പീഡനം നടത്തിയത് ഒരാൾ ആണെങ്കിലും സംഘത്തിലെ മറ്റുള്ളവരെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി.

ഓരോ പ്രതിയും പീഡിപ്പിച്ചതിൻ്റെ തെളിവുകൾ പ്രത്യേകം ഹാജരാക്കണമെന്നില്ല. പൊതു ഉദ്ദേശം പരിഗണിച്ച് എല്ലാ പ്രതികളും കുറ്റവാളികളാണ്. ജസ്റ്റിസ് സഞ്ജയ് കരോൾ കെവി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചിൻ്റെതാണ് ഉത്തരവ്. ബലാത്സംഗ കേസിൽ ഏറെ നിർണായകമായ ഉത്തരവാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

2004ൽ മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ കേസിൽ വിചാരണക്കോടതിയും ഹൈക്കോടതിയും രണ്ടുപ്രതികളെ കൂട്ടബലാത്സംഗ കുറ്റത്തിന്‌ ശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ശിക്ഷിക്കപ്പെട്ട പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. താൻ ‘പ്രവേശിത ലൈംഗികാതിക്രമം’ നടത്തിയിട്ടില്ലെന്നും അതുകൊണ്ട്‌ കൂട്ടബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്നുമുള്ള വാദമാണ്‌ പ്രതി ഉന്നയിച്ചിരുന്നത്.

എന്നാൽ, ലൈംഗികാതിക്രമം നടത്തുകയെന്ന ഉദ്ദേശത്തോടെ പെൺകുട്ടിയെ പ്രതികൾ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടു പോകുക ആയിരുന്നെന്ന്‌ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. കൂട്ടബലാത്സംഗ കേസുകളിൽ ഒരോ പ്രതിയും പീഡിപ്പിച്ചതിൻ്റെ തെളിവുകൾ പ്രത്യേകം ഹാജരാക്കണമെന്ന്‌ നിർബന്ധമില്ല എന്ന് സുപ്രീം കോടതി പറഞ്ഞു.

ഒന്നോ അതിലധികമോ കുറ്റവാളികൾ ഒരേ ഉദ്ദേശത്തോടെ കുറ്റകൃത്യം ചെയ്‌താൽ കുറ്റകൃത്യത്തിൻ്റെ കൂട്ടുത്തരവാദിത്വത്തിൻ്റെ പേരിൽ ഒരോരുത്തരും ശിക്ഷാർഹരാണെന്നും സുപ്രീം കോടതി വിശദീകരിച്ചു.

Share

More Stories

കേണൽ സോഫിയ ഖുറേഷിയെയും വിംഗ് കമാണ്ടർ വ്യോമിക സിംഗിനെയും അറിയുമോ?

0
ഭീകര ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം പ്രത്യക്ഷപ്പെട്ട് ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്...

കസബിനും ഹെഡ്ലിക്കും പരിശീലനം ലഭിച്ച ഭീകര കേന്ദ്രങ്ങൾ അടക്കം തകർത്തുവെന്ന് ഇന്ത്യൻ കേണല്‍ സോഫിയ ഖുറേഷി

0
ഓപ്പറേഷൻ സിന്ദൂറിൻ്റെ പൂഞ്ചിലെ രണ്ട് ആക്രമണങ്ങളില്‍ ഗുല്‍പൂര്‍ ഭീകര ക്യാമ്പ് ഉള്‍പ്പെടുന്നുവെന്ന് കേണല്‍ സോഫിയ ഖുറേഷി. മുറിദ്‌കെയില്‍ നശിപ്പിച്ച കേന്ദ്രത്തില്‍ നിന്നും മുംബൈ ഭീകരാക്രമണത്തിന് പരീശിലനം നല്‍കി. അജ്‌മൽ കസബിനും ഡേവിഡ് ഹെഡ്ലിക്കും...

ജെയ്‌ഷെ തലവൻ മസൂദ് അസറിൻ്റെ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടു

0
പഹൽഗാം ഭീകര ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെ ബഹവൽപൂരിൽ ഇന്ത്യ നടത്തിയ വ്യോമ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻ്റെ സഹോദരി ഉൾപ്പെടെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ 1.44 -നായിരുന്നു...

വൈറസ് ഗവേഷണ ധനസഹായം ട്രംപ് അവസാനിപ്പിക്കുന്നു; ചൈന ഉൾപ്പെടെ വിദേശത്തും ബാധകം

0
വൈറസുകളെ കുറിച്ചുള്ള "ഗെയിൻ-ഓഫ്-ഫങ്ഷൻ" ഗവേഷണത്തിനുള്ള ഫെഡറൽ ഫണ്ടിംഗ് നിയന്ത്രിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ചു. ചൈന ഉൾപ്പെടെ യുഎസിലും വിദേശത്തും ഇത് ബാധകമാണ് . കോവിഡ്-19 പാൻഡെമിക്കിന്...

‘മോക്ക് ഡ്രിൽ’; നാല് മണി മുതല്‍ 30 സെക്കന്‍ഡ് മൂന്ന് പ്രാവശ്യം സൈറണ്‍

0
കേരളത്തില്‍ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ബുധനാഴ്‌ച സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും. മോക്ക് ഡ്രില്ലിൻ്റെ നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു: വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുക. നാല് മണി മുതല്‍ 30...

എൽ‌ഒ‌സിയിൽ ‘പാകിസ്ഥാൻ വെടിവയ്പ്പ്’; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

0
ഭീകരതക്ക് എതിരെ കർശന നിലപാട് സ്വീകരിച്ചു കൊണ്ട് ഇന്ത്യ വീണ്ടും പാകിസ്ഥാന് ഉചിതമായ മറുപടി നൽകി. ഓപ്പറേഷൻ സിന്ദൂരിൻ്റെ കീഴിൽ, ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദ ഒളിത്താവളങ്ങൾ വിജയകരമായി തകർത്തു. 2025...

Featured

More News