7 May 2025

‘മധ്യകാല ചരിത്രം തേടി അവരെത്തി’; മോയിൻകുട്ടി വൈദ്യർ അക്കാദമി സന്ദർശിച്ച് ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം

സ്വർണ തകിടിൽ സാമൂതിരിയും ഡച്ചുകാരും 1691ൽ തയ്യാറാക്കിയ ഉടമ്പടിയും, 1710ൽ തയ്യാറാക്കിയ വെള്ളിയിൽ നിർമ്മിച്ച ഉടമ്പടിയും ബ്രട്ടീഷ് ലൈബ്രറി സൂക്ഷിക്കുന്നുണ്ട്

ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ അതിഥികളായി എത്തി. കേരളത്തിലെ മധ്യകാല ചരിത്രത്തെ സംബന്ധിച്ച വിലയേറിയ മലയാളം, സംസ്‌കൃതം, അറബി, മലയാളം പുരാരേഖകൾ ലണ്ടനിലെ ലൈബ്രറിയിൽ സംരക്ഷിക്കുന്നുണ്ട്. ഇവ പുതുതലമുറയിലെ ഗവേഷകർക്ക് പരിചയപ്പെടുത്തുന്നതിന് ആണ് സംഘമെത്തിയത്.

സ്വർണ തകിടിൽ സാമൂതിരിയും ഡച്ചുകാരും 1691ൽ തയ്യാറാക്കിയ ഉടമ്പടിയും, 1710ൽ തയ്യാറാക്കിയ വെള്ളിയിൽ നിർമ്മിച്ച ഉടമ്പടിയും അടക്കം നിരവധി രേഖകൾ കേരളത്തിൻ്റെ ചരിത്രത്തെ സംബന്ധിച്ച് ബ്രട്ടീഷ് ലൈബ്രറി സൂക്ഷിക്കുന്നുണ്ട്. ഷേക്‌സ്‌പിയർ കൃതികളുടെ പത്തോളം മലയാളം വിവർത്തനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് ഭരണ ആവശ്യത്തിനായി ബ്രട്ടീഷ് ഉദ്യോഗസ്ഥർ ശേഖരിച്ച സംസ്‌കൃതം, ടിബറ്റൻ ഭാഷകളിലും വിവിധ ഇന്ത്യൻ ഭാഷകളിലും എഴുതപ്പെട്ട പ്രമാണ രേഖകൾ ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും ഗവേഷണത്തിന് ഉപയോഗ പ്രദമാവും. അക്കാദമിയുടെ ഗവേഷണ ഗ്രന്ഥാലയത്തിലുള്ള 1500 ഓളം വരുന്ന അറബി മലയാളം ഗ്രന്ഥങ്ങളുടെ ശേഖരം ബ്രിട്ടീഷ് ലൈബ്രറി പ്രതിനിധികൾ പരിശോധന നടത്തി.

ബ്രിട്ടീഷ് ലൈബ്രറിയുടെ ശേഖരത്തിലുള്ള അറബി മലയാള ഗ്രന്ഥങ്ങളും അക്കാദമിയിൽ ഉള്ള അറബി മലയാളം ഗ്രന്ഥങ്ങളും ഗവേഷകർക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ചു രണ്ട് സ്ഥാപനത്തിൻ്റെ പ്രതിനിധികളും ചർച്ച നടത്തി. അക്കാദമിയിലെ ചരിത്ര സംസ്‌കാരിക മ്യൂസിയം, മലബാർ കലാപം ഫോട്ടോ ഗാലറി എന്നിവയും അതിഥികൾ കണ്ടു.

Share

More Stories

കേണൽ സോഫിയ ഖുറേഷിയെയും വിംഗ് കമാണ്ടർ വ്യോമിക സിംഗിനെയും അറിയുമോ?

0
ഭീകര ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം പ്രത്യക്ഷപ്പെട്ട് ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്...

കസബിനും ഹെഡ്ലിക്കും പരിശീലനം ലഭിച്ച ഭീകര കേന്ദ്രങ്ങൾ അടക്കം തകർത്തുവെന്ന് ഇന്ത്യൻ കേണല്‍ സോഫിയ ഖുറേഷി

0
ഓപ്പറേഷൻ സിന്ദൂറിൻ്റെ പൂഞ്ചിലെ രണ്ട് ആക്രമണങ്ങളില്‍ ഗുല്‍പൂര്‍ ഭീകര ക്യാമ്പ് ഉള്‍പ്പെടുന്നുവെന്ന് കേണല്‍ സോഫിയ ഖുറേഷി. മുറിദ്‌കെയില്‍ നശിപ്പിച്ച കേന്ദ്രത്തില്‍ നിന്നും മുംബൈ ഭീകരാക്രമണത്തിന് പരീശിലനം നല്‍കി. അജ്‌മൽ കസബിനും ഡേവിഡ് ഹെഡ്ലിക്കും...

ജെയ്‌ഷെ തലവൻ മസൂദ് അസറിൻ്റെ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടു

0
പഹൽഗാം ഭീകര ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെ ബഹവൽപൂരിൽ ഇന്ത്യ നടത്തിയ വ്യോമ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻ്റെ സഹോദരി ഉൾപ്പെടെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ 1.44 -നായിരുന്നു...

വൈറസ് ഗവേഷണ ധനസഹായം ട്രംപ് അവസാനിപ്പിക്കുന്നു; ചൈന ഉൾപ്പെടെ വിദേശത്തും ബാധകം

0
വൈറസുകളെ കുറിച്ചുള്ള "ഗെയിൻ-ഓഫ്-ഫങ്ഷൻ" ഗവേഷണത്തിനുള്ള ഫെഡറൽ ഫണ്ടിംഗ് നിയന്ത്രിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ചു. ചൈന ഉൾപ്പെടെ യുഎസിലും വിദേശത്തും ഇത് ബാധകമാണ് . കോവിഡ്-19 പാൻഡെമിക്കിന്...

‘മോക്ക് ഡ്രിൽ’; നാല് മണി മുതല്‍ 30 സെക്കന്‍ഡ് മൂന്ന് പ്രാവശ്യം സൈറണ്‍

0
കേരളത്തില്‍ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ബുധനാഴ്‌ച സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും. മോക്ക് ഡ്രില്ലിൻ്റെ നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു: വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുക. നാല് മണി മുതല്‍ 30...

എൽ‌ഒ‌സിയിൽ ‘പാകിസ്ഥാൻ വെടിവയ്പ്പ്’; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

0
ഭീകരതക്ക് എതിരെ കർശന നിലപാട് സ്വീകരിച്ചു കൊണ്ട് ഇന്ത്യ വീണ്ടും പാകിസ്ഥാന് ഉചിതമായ മറുപടി നൽകി. ഓപ്പറേഷൻ സിന്ദൂരിൻ്റെ കീഴിൽ, ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദ ഒളിത്താവളങ്ങൾ വിജയകരമായി തകർത്തു. 2025...

Featured

More News