സിന്ധു നദീജലം തടഞ്ഞു വെച്ചാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ്റെ ഭീഷണി. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഡാമോ, തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കും എന്നാണ് ഭീഷണി.
ഇന്ത്യയുടെ സൈനിക തിരിച്ചടി ഉണ്ടാകുമെന്ന വിവരത്തിനും അതിർത്തി സംഘർഷം ഉയർന്ന നിലയിൽ തുടരുമ്പോഴും ആണ് ആസിഫ് വീണ്ടും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ, കാശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ “സമഗ്ര യുദ്ധം” നടത്തുമെന്ന് ആസിഫ് ഭീഷണിപ്പെടുത്തിയിരുന്നു.
ഏപ്രിൽ 22ന് പഹൽഗാം ഭീകര ആക്രമണത്തിന് ശേഷമാണ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന കരാർ ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചത്. കരാർ പ്രകാരം സിന്ധു നദീജലത്തിൻ്റെ 80% പാകിസ്ഥാനും, 20% ഇന്ത്യയുമാണ് ഉപയോഗിച്ചു വന്നിരുന്നത്.