9 May 2025

ഈ വർഷം നൂറ് പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കേരള ടൂറിസം വകുപ്പ്

പ്രാവര്‍ത്തികമായെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കാനും നിശ്ചയിച്ചു

2025ല്‍ ടൂറിസത്തിന് കീഴില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. മന്ത്രി പിഎ മുഹമ്മദ് റിയാസിൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പുരോഗമിക്കുന്നതും തുടങ്ങേണ്ടതുമായ പ്രവൃത്തികളെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്‌തു.

പുരോഗമിക്കുന്ന പദ്ധതികളില്‍ പൂര്‍ത്തീകരിക്കാനാകുന്ന പദ്ധതികള്‍ക്ക് കൃത്യമായ സമയക്രമം നിശ്ചയിച്ച് മുന്നോട്ടുപോകാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഓരോ പ്രവൃത്തിയുടെ ഓരോ സ്റ്റേജിലും കൃത്യമായ സമയം നിശ്ചയിക്കണം. ഇത് പ്രാവര്‍ത്തികമായെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കാനും നിശ്ചയിച്ചു.

ഓണാഘോഷം, ചാമ്പ്യന്‍സ് ബോട്ട്ലീഗ്, ന്യൂഇയര്‍ ലൈറ്റിംഗ്, ബേപ്പൂര്‍ ഫെസ്റ്റ് തുടങ്ങി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കുള്ള ഇവന്റ് കലണ്ടറും നേരത്തെ തന്നെ പുറത്തിറക്കും. ഈ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിൻ്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളം അംഗീകരിച്ച പദ്ധതികളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും പ്രത്യേക സംവിധാനമുണ്ടാക്കും.

ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ അവതരിപ്പിക്കപ്പെട്ട കൂടുതല്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. മേല്‍പ്പാലങ്ങള്‍ക്ക് കീഴിലുള്ള വി-പാര്‍ക്കുകള്‍ സംസ്ഥാന വ്യാപകം ആക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും യോഗം അംഗീകരിച്ചു. വി-പാര്‍ക്ക് നിര്‍മ്മാണ പദ്ധതികളുടെ നിര്‍വ്വഹണ ചുമതല കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ ഏല്‍പ്പിക്കും. യോഗത്തില്‍ ടൂറിസം സെക്രട്ടറി കെ ബിജു ഐ.എ.എസ്, ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഐഎഎസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share

More Stories

ചെറുതോ വലുതോ ആയ ഒരു യുദ്ധത്തിന്റെ നിർദ്ദേശം രാജ്യത്തിന്റെ പ്രശസ്തിക്ക് നല്ലതല്ല: സഞ്ജന ഗൽറാണി

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ, നിരവധി സെലിബ്രിറ്റികൾ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, തെലുങ്ക് പ്രേക്ഷകർക്ക് സുപരിചിതയായ നടി സഞ്ജന ഗൽറാണി സോഷ്യൽ മീഡിയയിൽ നടത്തിയ ചില അഭിപ്രായങ്ങൾ...

ബലൂചിസ്ഥാനിലെ പല ഭാഗങ്ങളിലും പാകിസ്ഥാൻ ദേശീയ പതാകകൾ നീക്കം ചെയ്തു; സംഘർഷം

0
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്വാതന്ത്ര്യ പ്രസ്ഥാനം വീണ്ടും ശക്തമായി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ) തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കുകയും പാകിസ്ഥാൻ സർക്കാരിന് പുതിയ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ...

അമേരിക്കൻ പുരോഹിതൻ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

0
അമേരിക്കൻ പുരോഹിതൻ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വ്യാഴാഴ്ച പുതിയ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോയിൽ ജനിച്ച, അഗസ്തീനിയൻ സഭയിലെ അംഗവും പെറുവിൽ വിപുലമായി സേവനമനുഷ്ഠിച്ചതുമായ 69 കാരനായ പ്രെവോസ്റ്റ്, 2023 മുതൽ ലാറ്റിൻ അമേരിക്കയ്ക്കുള്ള...

‘ഇത് തമാശയല്ല’; ‘കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കലാണ് എൻ്റെ ദൗത്യം’: രാജീവ് ചന്ദ്രശേഖർ

0
"അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം വികസനം ചെയ്യാൻ കഴിയുന്നില്ല. ബിജെപി വർഗീയ പാർട്ടിയാണെന്ന് പച്ച നുണ പ്രചരിപ്പിക്കുന്നു....

ഭീകര പരിശീലന കേന്ദ്രമായ ‘മർകസ് തയ്ബ’; വിശദാംശങ്ങൾ

0
വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള...

കെഎസ്ആർടിസി ബസുകൾ ഹൈടെക്ക്; പുതിയ ആപ്പിനെ അറിയാം

0
സമ്പൂർണമായി ഹൈടെക്ക് ആകുന്നു കെഎസ്ആർടിസി ബസുകൾ. എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ എത്താൻ എത്ര സമയം എടുക്കും, സീറ്റുണ്ടോ എന്ന കാര്യങ്ങളെല്ലാം ഇരിക്കുന്ന ഫോണിൽ കൂടി അറിയാൻ സാധിക്കും. ബസിനുള്ളിൽ...

Featured

More News