8 May 2025

എട്ടാം വർഷത്തിലേക്ക് ആത്മവിശ്വാസത്തോടെ നാലാമിടം

കേരളത്തിൽ രാഷ്ട്രീയബോധവും വായനശീലവുമുള്ള ജനങ്ങൾ ഉണ്ടെന്നത് മാധ്യമ പ്രവർത്തനത്തിന് ഒരു ശക്തിയും അതേസമയം വെല്ലുവിളിയുമാണ്.

പ്രിയപ്പെട്ടവരെ,

മാധ്യമ പ്രവർത്തനം ഇന്ന് അത്യന്തം വെല്ലുവിളിയുള്ളതാണെങ്കിലും, ധൈര്യത്തോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകാൻ നാലാമിടത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുതന്നെയാണ് വിശ്വാസം . മാധ്യമലോകം ഒന്നാകെ വിശ്വാസ്യതയുടെ കാര്യത്തിലും വാർത്തകളുടെ പക്ഷപാതിത്വത്തിന്റെ പേരിലും നിരന്തര വിമർശനങ്ങളെ അഭിമുഖീകരിക്കുന്ന ഒരു സങ്കീർണമായ കാലത്താണ് ഇതിനെ അതിജീവിച്ചുകൊണ്ട് ഇന്നേക്ക് ‘ നാലാമിടം’ അതിന്റെ എട്ടാം വാർഷികത്തിലേക്ക് കടന്നിരിക്കുന്നത്.

മലയാളത്തിൽ നിന്നുള്ള ഒരു മാധ്യമം എന്ന നിലയിൽ കേരളത്തിൽ രാഷ്ട്രീയബോധവും വായനശീലവുമുള്ള ജനങ്ങൾ ഉണ്ടെന്നത് മാധ്യമ പ്രവർത്തനത്തിന് ഒരു ശക്തിയും അതേസമയം വെല്ലുവിളിയുമാണ്. വസ്‌തുനിഷ്‌ഠമായ വാർത്തകൾ നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾ ഈ കാലത്തിൽ വിശ്വാസ്യതയുടെ വലിയ പോരായ്മ നേരിടുന്നുണ്ട്. ഇതിനെ മറികടക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഗ്രിവൻസ് കൗൺസിൽ രജിസ്‌ട്രേഷൻ ഏറെ സഹായകമായി മാറി എന്നത് ഈ അവസരത്തിൽ പറയാതെ വയ്യ. മാധ്യമധാരയിൽ നിന്നും ഉയരുന്ന പ്രതിപക്ഷ സ്വരം എന്ന കടമ നാലാമിടം ശരിയായി വിനിയോഗിക്കുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം.

അതേസമയം, ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയും വ്യാജവാർത്തകൾ പ്രചരിക്കുന്നത് ന്യൂസ് റൂമുകളിൽ പ്രത്യേക വെല്ലുവിളിയാണ്. അതിനെയും ഒരു പരിധിവരെയെങ്കിലും മറികടക്കാൻ നാലാമിടത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. പ്രിന്റ്, ഓൺലൈൻ എന്നീ രൂപങ്ങളിലായിരുന്നു നാലാമിടം ആദ്യമായി വായനക്കാരിലേക്ക് എത്തിയത്. ഇപ്പോൾ ഓൺലൈൻ മാത്രമാണ് സജീവമായുള്ളത്. വായന മരിച്ചിട്ടില്ലാത്ത ലോകത്തിൽ പ്രിന്റ് മീഡിയയും അധികം വൈകാതെ തന്നെ തുടങ്ങാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്. ഇതോടൊപ്പം ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുന്ന കാര്യവും അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എന്ന് വായനക്കാരെ അറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.

ഇതുവരെ നാലാമിടത്തിന് നിങ്ങൾ പ്രിയ വായനക്കാർ നൽകിയ സ്നേഹവും പിൻതുണയും തുടർന്നും ഉണ്ടാകും എന്ന വിശ്വാസത്തോടെ ,

ടീം നാലാമിടം

Share

More Stories

‘ഇത് തമാശയല്ല’; ‘കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കലാണ് എൻ്റെ ദൗത്യം’: രാജീവ് ചന്ദ്രശേഖർ

0
"അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം വികസനം ചെയ്യാൻ കഴിയുന്നില്ല. ബിജെപി വർഗീയ പാർട്ടിയാണെന്ന് പച്ച നുണ പ്രചരിപ്പിക്കുന്നു....

ഭീകര പരിശീലന കേന്ദ്രമായ ‘മർകസ് തയ്ബ’; വിശദാംശങ്ങൾ

0
വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള...

കെഎസ്ആർടിസി ബസുകൾ ഹൈടെക്ക്; പുതിയ ആപ്പിനെ അറിയാം

0
സമ്പൂർണമായി ഹൈടെക്ക് ആകുന്നു കെഎസ്ആർടിസി ബസുകൾ. എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ എത്താൻ എത്ര സമയം എടുക്കും, സീറ്റുണ്ടോ എന്ന കാര്യങ്ങളെല്ലാം ഇരിക്കുന്ന ഫോണിൽ കൂടി അറിയാൻ സാധിക്കും. ബസിനുള്ളിൽ...

12 ഇന്ത്യൻ ഡ്രോണുകൾ തകർത്തതായി പാകിസ്ഥാൻ അവകാശപ്പെട്ടു

0
ഇന്ത്യ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലേക്ക് അയച്ച 12 ഡ്രോണുകൾ ഇന്നലെ രാത്രി പാകിസ്ഥാൻ തകർത്തതായി പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു എന്ന് അന്താരാഷ്ട മാധ്യമമായ ബിബിസി...

പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രമായ ‘മർകസ് സുബ്ഹാൻ അല്ലാഹ്’; വിശദാംശങ്ങൾ

0
കഴിഞ്ഞ മാസം ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി...

പാകിസ്ഥാൻ പൗരന്മാർക്ക് വിസയിൽ നിയന്ത്രണം ഏർപ്പെടുത്തി യുകെ

0
ദി ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, അഭയാർത്ഥി അപേക്ഷകളുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നതിൽ യുണൈറ്റഡ് കിംഗ്ഡം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിദ്യാർത്ഥി, ജോലി അല്ലെങ്കിൽ സന്ദർശക വിസകളുടെ കാലാവധി കഴിഞ്ഞും താമസിക്കുന്നതും...

Featured

More News