11 May 2025

തീവ്ര കാലാവസ്ഥകളെ അതിജീവിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി മലയാളി ഗവേഷകർ

എക്‌സിക്കോ ബാക്റ്റീരിയം അബ്രഹാമി-യുടെ വിശദമായ ജീനോം പഠനവും ഡൽഹി ഐഐടിയുടെ സഹകരണത്തോടെ നടത്തിയിട്ടുണ്ട്

കേരളാ യൂണിവേഴ്‌സിറ്റിയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ മൈക്രോബയോളജി ഗവേഷകർ ഒരു പുതിയ ബാക്റ്റീരിയത്തെ കണ്ടെത്തിയിരിക്കുന്നു. എക്‌സിക്കോ ബാക്റ്റീരിയം അബ്രഹാമി (Exiguobacterium abrahamii) എന്ന ഈ പുതിയ സ്‌പീഷിസിന് കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം ആദ്യ മേധാവി ആയിരുന്ന പ്രൊഫസർ എ. അബ്രഹാമിൻ്റെ പേരാണ് നൽകിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മാൻഗ്രൂവ് ഇക്കോസിസ്റ്റം ആയ പിച്ചാവരം (തമിഴ്‌നാട്) നിന്നും കിട്ടിയ മണ്ണ് സാമ്പിളിൽ നിന്നാണ് ഈ ബാക്റ്റീരിയം വേർതിരിച്ചെടുത്തത്.

ബയോടെക്നോളജി ഗവേഷണ വിദ്യാർത്ഥി ആയ സജ്‌ന സലിം, സസ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ ഷിബുരാജ്, എന്നിവരാണ് എന്നിവരാണ് ഈ ബാക്റ്റീരിയത്തെ കണ്ടെത്തിയത്. അന്താരാഷ്‌ട്ര പ്രശസ്‌തമായ സ്പ്രിങ്ങർ- നേച്ചർ പ്രസിദ്ധീകരണം ആയ Antonie van Leeuwenhoek ജേർണലിൻ്റെ പുതിയ വോളിയത്തിലാണ് (Volume 118) ഇത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

എക്‌സിഗു ബാക്ടീരിയം എന്ന ജീനസിലെ സ്‌പീഷിസുകൾ അത്യന്തം കഠിനമായ പരിസ്ഥിതി സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നവ ആയതിനാൽ ബയോടെക്നോളജി ഗവേഷണങ്ങളിൽ വളരെയധികം സാധ്യതകൾ ഉള്ളവയാണെന്ന് പരിഗണിക്കപ്പെടുന്നു. എക്‌സിക്കോ ബാക്റ്റീരിയം അബ്രഹാമി-യുടെ വിശദമായ ജീനോം പഠനവും ഡൽഹി ഐഐടിയുടെ സഹകരണത്തോടെ നടത്തിയിട്ടുണ്ട്.

ഈ പഠനത്തിൽ വിവിധ ഇൻഡസ്ട്രിയൽ എൻസൈമുകൾ, പെപ്റ്റിഡ് ആന്റിബിയോട്ടിക്‌സ് എന്നിവയുടെ സാന്നിധ്യം ഈ ബാക്റ്റീരിയത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിവിധ രാസ- ലായകങ്ങളുടെ സാന്നിധ്യത്തിലും വളരെ ശേഷിയോടെ പ്രവർത്തിക്കുന്ന ഒരു പ്രോട്ടിയേസ് എൻസൈം ഈ ബാക്റ്റീരിയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.

Share

More Stories

‘സനം തേരി കസം -2’ സിനിമയിൽ പാകിസ്ഥാൻ നടി മാവ്ര ഹോകെയ്നെ ഒഴിവാക്കി

0
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ നടി മാവ്‌റ ഹൊകാനെ സനം തേരി കസത്തിൻ്റെ രണ്ടാം ഭാഗത്തിൽ നിന്ന് ഒഴിവാക്കിയതായി സംവിധായക ജോഡികളായ രാധിക റാവുവും വിനയ് സപ്രുവും സ്ഥിരീകരിച്ചത്. ഇന്ത്യയിൽ...

‘തീയറ്റർ വരുമാനം മാത്രം’; സിനിമയുടെ നഷ്‌ട കണക്കിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിശദീകരണം

0
സിനിമയുടെ നഷ്‌ട കണക്ക് പുറത്തു വിടുന്നതിൽ വിശദീകരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചലച്ചിത്ര നിര്‍മ്മാണ മേഖല വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തിയ്യറ്റര്‍ വരുമാനത്തെ സംബന്ധിച്ചുള്ള കണക്ക് പുറത്തുവിടാന്‍ സംഘടന ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചതെന്നാണ്...

ഇന്ത്യൻ വ്യോമ സേനയുടെ റഫേൽ പൈലറ്റ് ശിവാനി സിംഗിനെ പാകിസ്ഥാൻ പിടികൂടിയിട്ടില്ല

0
റഫേൽ പൈലറ്റ് ശിവാനി സിംഗിനെ പാകിസ്ഥാൻ പിടികൂടി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ ഫാക്ട് ചെക്ക് പുറത്തു കൊണ്ടുവന്നു. ഇന്ത്യൻ വ്യോമ സേനയിലെ ഒരു...

വ്യോമ താവളങ്ങൾ തകർത്തു; ദൃശ്യങ്ങൾ പുറത്തു വിട്ട് പാക് മാധ്യമങ്ങൾ

0
ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നെന്ന് പാക് മാധ്യമം ഡോൺ. റഹിം യാർ ഖാൻ വ്യോമതാവളം തകർന്ന ചിത്രങ്ങൾ സഹിതമാണ് റിപ്പോർട്ട്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചെന്നും പാക്കിസ്ഥാൻ പറയുന്നു. മിസൈലും...

‘വെടിനിർത്തൽ’; ഇന്ത്യ- പാകിസ്ഥാൻ കരാറിൽ എത്തിയ ഉൾക്കഥ ഇങ്ങനെ

0
ന്യൂഡൽഹി: നിയന്ത്രണ രേഖക്ക് (എൽഒസി) കുറുകെ നാല് ദിവസത്തെ കൃത്യമായ മിസൈൽ ആക്രമണങ്ങൾ, ഡ്രോൺ കടന്നുകയറ്റങ്ങൾ, പീരങ്കി യുദ്ധങ്ങൾ എന്നിവക്ക് ശേഷം മെയ് 10ന് വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കര,...

ബംഗാൾ സ്വദേശികൾ 24 കിലോ കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ

0
നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പോലീസ് പിടിയിലായി. ശനിയാഴ്‌ച രാത്രി 12 മണിയോടെ അത്താണി കവലയിൽ നിന്നും ഡാൻസാഫ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ...

Featured

More News