23 May 2025

ഇന്ത്യൻ എഴുത്തുകാരി ബാനു മുഷ്‌താഖിന് ഇന്‍റർനാഷണൽ ബുക്കർ പ്രൈസ്

ബാനു മുഷ്‌താഖിൻ്റെ ചെറുകഥാ സമാഹാരമായ ‘ഹാർട്ട് ലാമ്പ്’ ആണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്

ബാനു മുഷ്‌താഖിന് ഇന്‍റർനാഷണൽ ബുക്കർ പ്രൈസ്. കന്നഡ ഭാഷയിൽ ഇന്ത്യൻ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്‌താഖിൻ്റെ ചെറുകഥാ സമാഹാരമായ ‘ഹാർട്ട് ലാമ്പ്’ ആണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണേഷ്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള കൃതിയായ ‘ഹാർട്ട് ലാമ്പ്’ ദീപ ഭാസ്‌തിയാണ് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്‌തത്. 50,000 പൗണ്ടാണ് പുരസ്‌കാര തുക.

ടേറ്റ് മോഡേണിൽ നടന്ന ചടങ്ങിൽ പുസ്‌തകത്തിൻ്റെ വിവർത്തകയായ ദീപ ഭാസ്‌തിയോടൊപ്പം ബാനു മുഷ്‌താഖ് പുരസ്‌കാരം സ്വീകരിച്ചു. വൈവിധ്യത്തിൻ്റെ വിജയമെന്നാണ് മുഷ്‌താഖ് തൻ്റെ ബുക്കർ പ്രൈസ് നേട്ടത്തെ വിശേഷിപ്പിച്ചത്. ബുക്കർ ലഭിക്കുന്ന ആദ്യ കന്നഡ ഭാഷയിലുള്ള കൃതി കൂടിയാണ് ‘ഹാർട്ട് ലാമ്പ്’. 1990- 2003 കാലത്തിനുള്ളിൽ ബാനു മുഷ്‌താഖ് പ്രസിദ്ധീകരിച്ച കഥകളിൽ നിന്നും തിരഞ്ഞെടുത്തവയാണ് ഹാർട്ട് ലാമ്പിലുള്ളത്.

ആറ് പുസ്‌തകങ്ങളാണ് 2025 ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. ‘ഹാർട്ട് ലാമ്പ്’ കൂടാതെ ഫ്രഞ്ച് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജിമ ചെയ്‌ത എ ലെപ്പർഡ സ്‌കിൻ ഹാറ്റ്, ഇറ്റാലിയൻ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്‌ത പെർഫെക്ഷൻ, ജാപ്പനീസ് എഴുത്തുകാരൻ്റെ അണ്ടർ ഐ ഓഫ് ദ ബിഗ് ബേർഡ്, ഫ്രഞ്ച് എഴുത്തുകാരൻ്റെ സ്‌മാൾ ബോട്ട്, ഓൺ ദ എജുക്കേഷൻ ഓഫ് വോളിയം വൺ എന്നിവയായിരുന്നു അവ.

1997ൽ അരുന്ധതി റോയിക്ക് ദ ഗോഡ് ഓഫ് സ്‌മാൾ തിങ്ക്സ് എന്ന പുസ്‌തകത്തിന് ബുക്കർ പ്രൈസ് ലഭിച്ചിരുന്നു. ഗീതാഞ്ജലി ശ്രീ, കിരൺ ദേസായി എന്നിവർ മുൻകാലങ്ങളിൽ ബുക്കർ പ്രൈസ് കരസ്ഥമാക്കിയ മറ്റ് ഇന്ത്യൻ എഴുത്തുകാരാണ്.

Share

More Stories

മുസ്ലീം രാജ്യങ്ങൾ പുറത്ത്; മെലോണിയുടെ ഇറ്റലി അമേരിക്കയുടെ ഇടനിലയായി മാറുന്നു

0
ജോർജിയ മെലോണിയുടെ നേതൃത്വത്തിൽ, ഇറ്റലി ഇനി യൂറോപ്യൻ യൂണിയനിലെ (EU) അംഗത്വത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിൽ ഒരു പുതിയ പങ്ക് വഹിക്കുന്നു. യുഎസിൻ്റെ തന്ത്രപരമായ നയതന്ത്ര മധ്യസ്ഥൻ. ഉക്രെയ്ൻ യുദ്ധം,...

കൊല്ലത്തെ ‘പാക്കിസ്ഥാൻ മുക്കിൻ്റെ’ പേര് പഞ്ചായത്ത് കമ്മിറ്റി മാറ്റി

0
കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ 'പാകിസ്ഥാൻ മുക്കിൻ്റെ' പേര് പഞ്ചായത്ത് കമ്മിറ്റി മാറ്റി. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ബുധനാഴ്‌ച ചേർന്ന യോഗം പേര് മാറ്റാനുള്ള തീരമാനം ഐകകണേ്ഠ്യനെ അംഗീകരിക്കുക ആയിരുന്നു. പഹൽഗാമിൽ ഏപ്രിൽ...

‘ആക്ഷനും, ഇമോഷനും പുരാണവും’; മോഹൻലാൽ ചിത്രം ‘വൃഷഭ’ ഫസ്റ്റ് ലുക്ക്

0
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ നായകനായ 'വൃഷഭ'യുടെ അണിയറ പ്രവർത്തകർ. മോഹൻലാലിൻ്റെ പിറന്നാൾ ദിവസമാണ് ആരാധകർക്ക് വേണ്ടി പോസ്റ്റർ പുറത്തിറക്കിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഹൻലാൽ പങ്കുവെച്ച വാചകങ്ങൾ ഇങ്ങനെയാണ്: "ഇത് പ്രത്യേകത...

സർവകക്ഷി പ്രതിനിധി സംഘത്തിൻ്റെ യുഎഇ സന്ദര്‍ശനം തുടരുന്നു

0
പഹല്‍ഗാം ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യ നടപ്പിലാക്കിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘത്തിൻ്റെ യുഎഇ സന്ദര്‍ശനം തുടരുന്നു. യുഎഇ സഹിഷ്‌ണുതാ- സഹവര്‍ത്തിത്വ കാര്യ മന്ത്രി ഷെയ്ഖ്...

‘ദേശീയപാത തകര്‍ച്ച’; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് കേന്ദ്ര സർക്കാരിൻ്റെ ഡീബാര്‍

0
ദേശീയപാത നിര്‍മാണത്തിലെ അപാകതയുടെ പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം. റോഡ് നിമര്‍മാണത്തിന് കരാറെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്രസർക്കാർ ഡീബാര്‍ ചെയ്‌തു. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിൻ്റെതാണ് നടപടി. കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ്...

ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കും

0
അമേരിക്കയുടെ താരിഫ് അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി ഐഫോൺ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സമർപ്പിച്ച ഫയലിംഗിൽ തായ്‌വാനീസ് ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ വെളിപ്പെടുത്തി. . ഫോക്‌സ്‌കോണിന്റെ...

Featured

More News