സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി വരുന്നു. കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും ചില മുൻ നേതാക്കൾ ശനിയാഴ്‌ച കോട്ടയത്താണ് പുതിയ പാർട്ടി രൂപീകരിച്ചത്. കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യുവാണ് പാർട്ടിയുടെ പ്രസിഡന്റ്.
മുൻ എംഎൽഎ എംവി മാണിയാണ് വൈസ് പ്രസിഡന്റ്. പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയതായി ജോർജ് കെ മാത്യു അറിയിച്ചു. ഡ്രോൺ, സ്പ്രിംക്ലർ, റോക്കറ്റ് ഇവയിലൊന്നാകും ഈ പാർട്ടി ചിഹ്നം ആയി നൽകുക.
ഉടൻ തന്നെ മെമ്പർഷിപ്പ് ക്യാമ്പയിനും തുടങ്ങും. പാർട്ടി കർഷകർക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നേടാനാകും പ്രവർത്തിക്കുക എന്നും അറിയിച്ചു.