10 January 2025

ദ്രൗപദി മുർമു, സീതാ മുർമു: അറിഞ്ഞിരിക്കേണ്ട രണ്ട് സത്യപ്രതിജ്ഞകൾ

അദാനി സാമ്രാജ്യത്തിൻ്റെ സർവ്വ സൈന്യാധിപയായി ഒരു മുർമു പ്രതിജ്ഞയെടുക്കാനിരിക്കെ, അദാനിയടക്കമുള്ള കോർപ്പറേറ്റുകളിൽ നിന്ന് തങ്ങളുടെ ഭൂമി സംരക്ഷിക്കുമെന്ന് മറ്റൊരു മുർമു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു.

| കെ സഹദേവൻ

നാലുനാൾ കഴിഞ്ഞാൽ ഇന്ത്യയുടെ പ്രസിഡണ്ടായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രത്തിൻ്റെ പരമോന്നത പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ആദിവാസി വനിതയാണവർ. രാജ്യത്തിൻ്റെ പ്രസിഡണ്ട് പദവിയിലേക്ക് ഒരു ആദിവാസി വനിതയെ ആദ്യമായി നിർദേശിച്ചത് കടുത്ത വംശീയവാദ രാഷ്ട്രീയത്തിൻ്റെ വക്താക്കളായ സംഘ പരിവാർ ആണെന്നത് അവരുടെ രാഷ്ട്രീയ കൗശല്യത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. ദ്രൗപദി മുർമുവിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും അടിസ്ഥാന ജന വിഭാഗങ്ങളുടെ സംരക്ഷകർ തങ്ങളാണെന്ന് പ്രചരിപ്പിക്കാനും ബി ജെ പി ക്ക് സാധിച്ചു.

അതേസമയം ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളുടെ വനത്തിമേലുള്ള അവകാശത്തെ റദ്ദുചെയ്യുന്ന രീതിയിൽ 2022 ജൂൺ 28 ന് വനാവകാശ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഓർഡിനൻസ് അവതരിപ്പിച്ചതും ഇതേ ബി ജെ പി സർക്കാർ തന്നെയാണ്.

പുതിയ നിയമ ഭേദഗതി വനമേഖലയിലെ വൻകിട ഖനനപദ്ധതികൾ അടക്കമുള്ളവ യാതൊരു നിയമ തടസ്സവും കൂടാതെ നടപ്പിലാക്കാൻ കോർപ്പറേറ്റുകളെ സഹായിക്കുന്നതാണ്. ഛത്തീസ്ഗഢ്, ഝാർഘണ്ഡ്, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിലെ വിവിധങ്ങളായ ഖനന പദ്ധതികളിൽ അദാനിയുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിയമ (ഭേദഗതി)നിർമ്മാണങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്.

സീതാ മുർമുവിൻ്റെ പ്രതിജ്ഞ

അദാനി കോർപ്പറേഷൻ്റെ ഉദ്യോഗസ്ഥരുടെ കാലുപിടിച്ച് കരയുന്ന സീതാ മുർമുവിൻ്റെ വീഡിയോ നാല് വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. അദാനിയുടെ ഗൊഡ്ഡ കൽക്കരി നിലയത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിലാണ് ആദിവാസി ഗ്രാമീണർ പൊട്ടിക്കരഞ്ഞത്. എന്നാൽ അവരുടെ അപേക്ഷകൾ ബധിരകർണ്ണങ്ങളിലായിരുന്നു ചെന്ന് പതിച്ചത്.

ദ്രൗപദി മുർമു ഗവർണറായ ഝാർഘണ്ഡ് സംസ്ഥാനത്തിലെ ഗൊഡ്ഡ ജില്ലയിലാണ് അദാനിയുടെ കൽക്കരി നിലയത്തിനായി ആദിവാസി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കൽ നടന്നത്. ഇക്കഴിഞ്ഞ ജൂൺ 22ന് ഗൊഡ്ഡയിലെ സുന്ദർ പഹാഡിയിൽ വെച്ച് നടന്ന സാന്താൾ ആദിവാസികളുടെ വിശാല സമ്മേളനത്തിൽ വെച്ച് തങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ജീവൻ പോലും നൽകുമെന്ന് സീതാ മുർമു സത്യപ്രതിജ്ഞ ചെയ്തു.

ഇന്ത്യയിലെ ആദിവാസി മേഖലകളിലെ അദാനി സാന്നിദ്ധ്യത്തെ ചെറുക്കുമെന്ന് അവർ വ്യക്തമാക്കി. 1774 ൽ ബ്രിട്ടീഷ് ഖനന പദ്ധതിക്കെതിരെ ആയുധമെടുത്തിറങ്ങിയ ‘പഹാഡിയ സർദാർ ‘മാരുടെ പിന്മുറക്കാരാണ് തങ്ങളെന്ന് ഗൊഡ്ഡയിലെ സാന്താളികൾ സർക്കാരിനെ ഓർമ്മിപ്പിച്ചു.

അദാനി സാമ്രാജ്യത്തിൻ്റെ സർവ്വ സൈന്യാധിപയായി ഒരു മുർമു പ്രതിജ്ഞയെടുക്കാനിരിക്കെ, അദാനിയടക്കമുള്ള കോർപ്പറേറ്റുകളിൽ നിന്ന് തങ്ങളുടെ ഭൂമി സംരക്ഷിക്കുമെന്ന് മറ്റൊരു മുർമു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു. ഇന്ത്യൻ കാടകങ്ങൾക്ക് അസ്വസ്ഥതയുടെ നാളുകളിൽ നിന്ന് വിരാമമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു.

Share

More Stories

കോൺഗ്രസും എഎപിയും പിരിമുറുക്കം വർദ്ധിച്ചു; ബിജെപിക്കെതിരെ ശക്തമായ തന്ത്രം സ്വീകരിക്കാൻ ഇടതുപാർട്ടികൾ

0
കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തിയതി അടുത്തതോടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുകയാണ്. ഇത്തവണയും ആം ആദ്‌മി പാർട്ടിയും (എഎപി) ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മിലാണ്...

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല, ഒരു ഔദ്യോഗിക ഭാഷ മാത്രമാണ്; പുതിയ സംവാദത്തിന് തുടക്കമിട്ട് ആർ അശ്വിൻ

0
അടുത്തിടെ വിരമിക്കൽ തീരുമാനത്തിലൂടെ ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച രവിചന്ദ്രൻ അശ്വിൻ, ഹിന്ദി "നമ്മുടെ ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ" ആണെന്ന് പറഞ്ഞുകൊണ്ട് ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ്...

വിദ്വേഷ പരാമര്‍ശം; 23 കോടി രൂപ വരെ പിഴയും ഒരു വര്‍ഷം തടവും; നിയമം കടുപ്പിച്ച് യുഎഇ

0
തീവ്രവാദം, വിദ്വേഷ പ്രചരണം, വിവേചനം എന്നിവ രാജ്യത്ത് നിന്ന് തുടച്ചു നീക്കുന്നതിൻ്റെ ഭാഗമായി പുതിയ നിയമ പരിഷ്‌കാരവുമായി യുഎഇ. പ്രത്യേകിച്ചും വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായാണ് യുഎഇ രംഗത്തെത്തിയത്. പുതിയ നിയമമനുസരിച്ച് വിദ്വേഷ...

ഹണി റോസ് മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയാണ് നിർണായകമായത്: ഡിസിപി അശ്വതി ജിജി

0
ബോബി ചെമ്മണ്ണൂർ കേസിൽ നിർണ്ണായകമായത് നടി ഹണി റോസിൻ്റെ രഹസ്യമൊഴിയെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റങ്ങൾ സമ്മതിച്ചില്ല. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ എല്ലാം ശക്തമായിരുന്നു. ആരാധകരുടെ പ്രതിഷേധം...

‘അവിഭക്ത ഇന്ത്യ’ സെമിനാർ; പങ്കെടുക്കാൻ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറ്റ് അയൽ രാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ

0
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'അവിഭക്ത ഇന്ത്യ' സെമിനാറിൽ പങ്കെടുക്കാൻ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറ്റ് അയൽ രാജ്യങ്ങളെയും ഇന്ത്യ ക്ഷണിച്ചു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ചരിത്രത്തെ യോജിപ്പിച്ച് ആഘോഷിക്കാനുള്ള...

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ വിടപറയുമ്പോൾ

0
മലയാളികളുടെ, മലയാള സിനിമയുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂരിലേ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന...

Featured

More News