11 February 2025

ചന്ദ്രിക പൂട്ടാതിരിക്കാന്‍ ലീഗ് നേതാക്കള്‍ ഇടതുപക്ഷ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതിന്റെ പേരാണ് കാലത്തിന്റെ കാവ്യനീതി

1943ൽ വാരികയായി ആരംഭിച്ച ചന്ദ്രിക 2022 ൽ ഭരണത്തുടർച്ച നഷ്ടമായപ്പോഴേക്കും അടച്ചു പൂട്ടേണ്ടി വരുമ്പോൾ, അതേ കാലയളവിൽ 1942ൽ പിറന്ന ഒരു പത്രം കൂടി നമുക്ക് മുന്നിൽ തന്നെയുണ്ട്. ആ പത്രത്തിന്റെ പേരാണ് ദേശാഭിമാനി.

| ശരത് പുതുക്കുടി

മുസ്ലീം ലീഗിന്റെ ദിനപ്പത്രമായ ചന്ദ്രിക ദിനപ്പത്രത്തിന് നിലനിന്ന് പോകാൻ സർക്കാർ ധനസഹായം വേണമെന്ന് മുസ്ലീം ലീഗിന്റെ ഒരു എംഎൽഎ സഭയ്ക്ക് മുമ്പാകെ അഭ്യർത്ഥിക്കുന്നത് കേട്ടു. ആറ് വർഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോഴേക്കും സിഎച്ച് മുഹമ്മദ് കോയ മുതൽ ലീഗിന്റെ തലമുതിർന്ന നേതാക്കൾ വരെ നേതൃത്വം കൊടുത്തിരുന്ന ചന്ദ്രികയെന്ന പത്ര സ്ഥാപനം അടച്ചു പൂട്ടേണ്ട അവസ്ഥയിലാണുള്ളത്. കഴിഞ്ഞ ഒന്ന് രണ്ട് മാസം മുമ്പാണ് അതിന്റെ ആദ്യപടിയായി ചന്ദ്രിക വാരിക പ്രസിദ്ധീകരണം അവസാനിപ്പിച്ചത്.

ഇന്നിതാ ആ പത്ര സ്ഥാപനം അടച്ച് പൂട്ടാതിരിക്കാൻ സർക്കാർ സഹായിക്കണമെന്ന് നിയമസഭയിലിരുന്ന് നിലവിളിക്കുകയാണ് മുസ്ലീം ലീഗ് നേതാക്കൾ. ഭരണവും അഞ്ചാം മന്ത്രിയുമില്ലെങ്കിൽ ലീഗെന്ന രാഷ്ട്രീയ പാർട്ടിയേ നാമാവശേഷമാവുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

1943ൽ വാരികയായി ആരംഭിച്ച ചന്ദ്രിക 2022 ൽ ഭരണത്തുടർച്ച നഷ്ടമായപ്പോഴേക്കും അടച്ചു പൂട്ടേണ്ടി വരുമ്പോൾ, അതേ കാലയളവിൽ 1942ൽ പിറന്ന ഒരു പത്രം കൂടി നമുക്ക് മുന്നിൽ തന്നെയുണ്ട്. ആ പത്രത്തിന്റെ പേരാണ് ദേശാഭിമാനി.

കർഷക സമര പോരാട്ടത്തിന്റെ നാവായി പ്രവർത്തിച്ചതിന്റെ പേരിൽ പല തവണ വലത് ചൂഷക വർഗ്ഗങ്ങള്‍ നിരോധനമേർപ്പെടുത്തിയിട്ടും 2022ൽ എത്തി നിൽക്കുമ്പോൾ 62 ലക്ഷത്തിന് മുകളില്‍ വായനക്കാരുമായി കേരളത്തിലെ മൂന്നാമത്തെ ദിനപ്പത്രമായി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ജിഹ്വയായി, നാവായി, ഇന്നും തലയെടുപ്പോടെ 80 വർഷത്തിന്റെ പോരാട്ട ചരിത്രത്തിന്റെ നിറവിലാണിന്ന് ദേശാഭിമാനി.

ഇഎംഎസ് തന്റെ കുടുംബ സ്വത്ത് വിറ്റ് കെട്ടിപ്പടുത്തിയ പ്രസ്ഥാനം. എകെജിയും കൃഷ്ണപിള്ളയും തുടങ്ങി നിരവധി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പോരാട്ടത്തിന്റെ പ്രതീകമായി, ഇന്നും കത്തിപ്പടരുന്ന സമരാവേശമാണ് ദേശാഭിമാനിയുടെ ചരിത്രത്തിൽ അങ്ങോളമിങ്ങോളം.

നിരവധി തവണ പ്രതിപക്ഷത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഐഎം. ആ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുമ്പോഴും, വര്‍ദ്ധിത വീര്യത്തോടെ ആ പാര്‍ട്ടിയുടെ സമര പോരാട്ടങ്ങളുടെ പ്രചരണ കേന്ദ്രമായി നിലകൊണ്ട മഹാപ്രസ്ഥാനം എണ്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആ പ്രസ്ഥാനത്തെ അക്രമിക്കാന്‍ നേതൃത്വം കൊടുത്ത വലത് മഴവില്‍ സഖ്യത്തിന്റെ പതാക വാഹകരായ അതേ ലീഗ് നേതാക്കള്‍ ചന്ദ്രിക പൂട്ടാതിരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതിന്റെ പേരാണ് കാലത്തിന്റെ കാവ്യനീതി എന്നത്. തൊഴിലാളി ഐക്യത്തിന് മുന്നില്‍ ഒരു മുതലാളിത്തവും പിടിച്ച് നിന്ന ചരിത്രമില്ല.

Share

More Stories

നടൻ ഷൈൻ ടോം ചാക്കോ അടക്കം മുഴുവൻ പ്രതികളെയും കൊക്കെയ്ൻ കേസിൽ വെറുതെ വിട്ടു

0
എറണാകുളം: ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. എറണാകുളെ അഡീഷണൽ സെഷൻസ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത്....

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്ത യുവതിക്ക് ചികിത്സാ ചെലവ് നിഷേധിച്ചു; ആദിത്യ ബിര്‍ള കമ്പനിക്കെതിരെ കോടതി ഉത്തരവ്

0
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്ത യുവതിക്ക് ചികിത്സാ ചെലവ് നിഷേധിച്ച ആദിത്യ ബിര്‍ള കമ്പനിക്കെതിരെ കോടതിയുടെ ഉത്തരവ്. കക്കട്ടില്‍ മലയന്റെ പറമ്പത്ത് അരുണ്‍ ലാലിന്റെ ഭാര്യ അനുഷ്യക്ക് (30) ചികിത്സക്ക് ചെലവായ 2,53,716...

ഇംഗ്ലീഷ് മാത്രം മതി; ‘ബംഗാളി സൈന്‍ ബോര്‍ഡ്’ കണ്ട് ബ്രിട്ടീഷ് എംപിക്ക് രോഷം

0
ലണ്ടനിലെ ബംഗാളി ഭാഷയിലെഴുതിയ സൈന്‍ ബോര്‍ഡിനെതിരേ രോഷം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എംപി റുപെര്‍ട്ട് ലോവ്. ലണ്ടനിലെ വൈറ്റ്ചാപ്പല്‍ സ്റ്റേഷന് മുന്നിലാണ് ബംഗാളി ഭാഷയിലെഴുതിയ സൈന്‍ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചാണ് ബ്രിട്ടീഷ്...

‘പുറത്തിറങ്ങിയാൽ ജീവൻ നഷ്‌ടപ്പെടും’; മൊഴി വിവരങ്ങൾ പുറത്തുവന്നു, അനന്തു കൃഷ്‌ണൻ വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടു

0
സ്‌കൂട്ടർ പകുതിവില തട്ടിപ്പ് കേസിലെ മൊഴി വിവരങ്ങൾ പുറത്തു വന്നതോടെ അസ്വസ്ഥനായി തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്‌ണൻ. പോലീസ് സ്റ്റേഷനിൽ ഇരുന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെ...

അമേരിക്കയിൽ നിന്നും കാലിഫോർണിയ വാങ്ങാൻ ഡെന്മാർക്ക്; ട്രംപിനെതിരെ ആക്ഷേപഹാസ്യ ആശയം

0
ഡെൻമാർക്കിലെ ഒരു ക്രൗഡ് ഫണ്ടിംഗ് ഗ്രൂപ്പ്, തങ്ങളുടെ രാജ്യം യുഎസ് സംസ്ഥാനമായ കാലിഫോർണിയയെ ഒരു ട്രില്യൺ ഡോളറിനും ആജീവനാന്ത ഡാനിഷ് പേസ്ട്രികളുടെ വിതരണത്തിനും ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. ഗ്രീൻലാൻഡ് വാങ്ങാനുള്ള തന്റെ താൽപ്പര്യം യുഎസ്...

ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യയ്ക്ക് രോഹിതും വിരാടും വെടിക്കെട്ട് ബാറ്റിംഗ് നടത്തേണ്ടത് ആവശ്യമാണ്: മുരളീധരൻ

0
ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മികച്ച ഫോമിൽ ആയിരിക്കണമെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ പറഞ്ഞു. മത്സരത്തിൽ ഉപഭൂഖണ്ഡത്തിലെ ടീമുകൾക്ക് കൂടുതൽ സന്തുലിതമായ ബൗളിംഗ് ആക്രമണങ്ങൾ...

Featured

More News