ന്യൂസിലന്‍ഡ് എ ടീമിനെതിരായി നടക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിക്കാന്‍ മലയാളി താരം സഞ്ജു സാംസണ്‍. ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷമാണ് സഞ്ജുവിനെ നായകനായി പ്രഖ്യാപിച്ചത്.
ഈ മാസം 22 മുതല്‍ ചെന്നൈയിലാണ് മൂന്നു മത്സര ഏകദിന പരമ്പര നടക്കുന്നത്. ആദ്യ മത്സരം 22-നും രണ്ടാം മത്സരം 25-നും അരങ്ങേറും. 27-നാണ് പരമ്പരയിലെ അവസാന മത്സരം. സഞ്ജുവിനു പുറമേ ഇന്ത്യന്‍ യുവതാരങ്ങളായ പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരന്‍, റുതുരാജ് ഗെയ്ക്ക്‌വാദ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
മുൻപ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണെ ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഞ്ജുവിന്റെ ബാറ്റിങ് പാടവം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന മുന്‍താരങ്ങളടക്കം അഭിപ്രായപ്പെട്ടിട്ടും സഞ്ജുവിനെ തഴയുകയായിരുന്നു.