. രാംകുമാർ
റോഡ് തടയലും ബന്ദും ഹർത്താലുമൊക്കെ കാലഹരണപ്പെട്ട സമര മാർഗ്ഗങ്ങളാണ്. ഇത്തരം സമര മാർഗ്ഗങ്ങളിലൂടെ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഒരു വിഷയവും പരിഹരിച്ചിട്ടുമില്ല.
രാഷ്ട്രീയപാർട്ടികൾ പുതിയ കാലത്തിനു അനുസരിച്ച സമര മാർഗ്ഗങ്ങൾ ആവിഷ്ക്കരിക്കണം.
അതേസമയം, പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട് എന്നത് വസ്തുതയാണ്. പക്ഷെ കൊച്ചിയിൽ റോഡ് തടഞ്ഞാൽ മോദിക്ക് ഒന്നും സംഭവിപ്പിക്കുന്നില്ല. പിന്നെ ആരെ കാണിക്കാൻ ആണ് ഈ പ്രഹസന സമരങ്ങൾ? പുതിയ കാലത്തു ശക്തനായ പ്രതിഷേധ സമരങ്ങളിലൂടെ സർക്കാരുകളെ തിരുത്തിക്കേണ്ടത് എങ്ങനെ എന്നകാര്യം രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കണം. അതിനു വഴി കണ്ടുപിടിക്കണം.
അല്ലാതെ ജനങ്ങളുടെ നെഞ്ചത്ത് കുതിര കയറുക അല്ല വേണ്ടത്.
ഉദാഹരണത്തിന് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ 2018 ൽ മഹാരാഷ്ട്രയിൽ നടന്ന കർഷക സമരം. നാസിക്ക് മുതൽ മുംബൈ വരെ 182 കിലോമീറ്റർ കാൽനടയായി നടന്നുവന്നാണ് സമര സഖാക്കൾ അന്ന് സമരത്തിന് ഒരുങ്ങിയത്. എല്ലാ മുഖ്യധാരാ മാധ്യങ്ങളും അവഗണിച്ചിട്ടും സമരത്തിനൊടുവിൽ കർഷകരുടെ എല്ലാ ആവശ്യങ്ങളും അന്നത്തെ സർക്കാർ സമ്മതിക്കുകയായിരുന്നു.



