8 February 2025

ബ്രാഹ്മിൻസും നിറപറയും വിപ്രോ ഏറ്റെടുക്കുമ്പോൾ

കേരളത്തിൽ നിന്നും ബിസിനസ്സ് കുറയുന്നു എന്നതാണോ ഇത് സൂചിപ്പിക്കുന്നത്? അതോ ഒരു കേരള ബ്രാൻഡ് നടത്തി കൊണ്ടു പോകാൻ കഴിയാത്ത വണ്ണം നാട് മാറിയോ? അതോ കമ്പനി നടത്തി കൊണ്ടു പോകുന്നതിനേക്കാൾ ലാഭം വിറ്റൊഴിവാക്കുന്നതാണ് എന്ന് ഉടമകൾക്ക് ബോധ്യപ്പെട്ടോ?

| ബിനുരാജ്

കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡ് ആയ ബ്രാഹ്മിൺസ് മറുനാടൻ കമ്പനി ആയ വിപ്രോ വിലയ്ക്ക് വാങ്ങി. 2022ല്‍ നിറപറയും വിപ്രോ വാങ്ങിയിരുന്നു. ബ്രാഹ്‌മിന്‍സ് എന്ന പ്രശസ്തമായ ബ്രാന്‍ഡ് നാമം നിലനിര്‍ത്തിയാണ് ഏറ്റെടുക്കല്‍. ബ്രാഹ്‌മിന്‍സ് കമ്പനിക്ക് 36 വര്‍ഷം പ്രായമുണ്ട്. നാല് ഫാക്ടറികളാണ് കേരളത്തിൽ കമ്പനിക്കുള്ളത്. തൊടുപുഴ, കിഴക്കമ്പലം (എറണാകുളം), രാമപുരം (കോട്ടയം), കോതമംഗലം പൈങ്ങോട്ടൂര്‍ (എറണാകുളം) എന്നിവിടങ്ങളിലാണവ. ഏകദേശം 12,000 ടണ്ണോളമാണ് മൊത്തം ഉത്പാദനശേഷി. ഇതെല്ലാമാണ് വിപ്രോ ഏറ്റെടുത്തിരിക്കുന്നത്.

നേരത്തെ കേരളത്തിൽ നിന്നും 2003ല്‍ ചന്ദ്രിക സോപ്പിനെയും വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിംഗ് ഏറ്റെടുത്തിരുന്നു. കേരളത്തിലെ ഭക്ഷ്യമേഖലയില്‍ കോടികളുടെ നിക്ഷേപമാണ് വിപ്രോ നടത്തുന്നത്. ഇതിന്റെ ആദ്യ ഭാഗമായാണ് കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ നിറപറയെ ഏറ്റെടുത്തത്.

മറുനാടൻ കമ്പനി എന്ന് മനഃപൂർവം പറഞ്ഞതാണ്. മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ള ഒരു കമ്പനി കൂടി ഇല്ലാതാവുന്നു എന്നത് ആർക്കും ഒരു വിഷയം അല്ലായിരിക്കാം. കേരളത്തിൽ നിന്നും ബിസിനസ്സ് കുറയുന്നു എന്നതാണോ ഇത് സൂചിപ്പിക്കുന്നത്? അതോ ഒരു കേരള ബ്രാൻഡ് നടത്തി കൊണ്ടു പോകാൻ കഴിയാത്ത വണ്ണം നാട് മാറിയോ? അതോ കമ്പനി നടത്തി കൊണ്ടു പോകുന്നതിനേക്കാൾ ലാഭം വിറ്റൊഴിവാക്കുന്നതാണ് എന്ന് ഉടമകൾക്ക് ബോധ്യപ്പെട്ടോ?

കേരളം കുറെ കൂടി ഒരു മാർക്കറ്റ് മാത്രം ആവുന്നു എന്നതിൻ്റെ സൂചനയും ആവാം. പുറത്ത് നിന്നുള്ള ഏതോ കമ്പനി ഉൽപ്പന്നം ഇവിടെ വിൽക്കുന്നു, ലാഭം ഉണ്ടാക്കുന്നു. മായം ചേർന്ന ഉൽപന്നങ്ങൾ വിൽക്കുന്നു എന്ന പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി എടുത്ത ചരിത്രം നിറപറയ്ക്ക് ഉണ്ട്. പിന്നീട് കേസും കൂട്ടവും ഒക്കെ ആയി. കുറച്ചു നാൾ മുമ്പ് ബ്രാഹ്മിൺസ് കമ്പനി പത്രങ്ങളുടെ മുൻ പേജിൽ പരസ്യം നൽകിയിരുന്നു. തങ്ങളുടെ ഉൽപ്പന്നം വളരെ മികച്ചതാണ് എന്നു ഉടമ തന്നെ സാക്ഷ്യപ്പെടുത്തുന്ന പരസ്യം.

ഈ പരസ്യം വന്നിട്ട് അധികം നാൾ ആയില്ല. ഒരു പക്ഷെ അന്ന് വിപ്രോയും ആയി വിൽപ്പന സംബന്ധിച്ച് വിലപേശൽ നടക്കുന്ന സമയവും ആയിരിക്കണം. പരസ്യം ഉപഭോക്താക്കളെ ഉദ്ദേശിച്ച് ആയിരുന്നോ വിപ്രോ മുതലാളിയെ ഉദ്ദേശിച്ച് ആയിരുന്നോ എന്നാണ് ഇപ്പൊൾ സംശയം.

എന്തായാലും ബ്രാഹ്മണ ഉടമസ്ഥതയിൽ ഉള്ള ഒരു കമ്പനിയിൽ നിന്ന് മാത്രമേ സാധനം വാങ്ങൂ എന്ന് നിർബന്ധം ഉളളവർ വിഷമിക്കേണ്ട. ബ്രാഹ്മിൺസ് വാങ്ങിയത് വിപ്രോ ആണല്ലോ. വിപ്രൻ എന്നാൽ ബ്രാഹ്മണൻ. പിന്നെന്തിന് ശങ്കിക്കണം?

Share

More Stories

മോചിതരായ ബന്ദികളുടെ ‘ഞെട്ടിപ്പിക്കുന്ന’ കാഴ്‌ചകൾ; ചില പലസ്‌തീൻ, ഇസ്രായേൽ തടവുകാരെ വിട്ടയച്ചു

0
ഗാസയിൽ തടവിലാക്കപ്പെട്ട 60 ഓളം പുരുഷ ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ശനിയാഴ്‌ച ഒരു ഇസ്രായേലി ചർച്ചാ സംഘം...

രണ്ട് സൂപ്പർ സ്റ്റാറുകളെ ഉൾപ്പെടുത്തി നിർമ്മിച്ച സിനിമ; ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ട കഥ ഇങ്ങനെ

0
ബോളിവുഡിൽ എല്ലാ വർഷവും നൂറുകണക്കിന് സിനിമകൾ നിർമ്മിക്കപ്പെടുന്നു. പക്ഷേ, അവയിൽ ചുരുക്കം ചിലത് മാത്രമേ ബോക്‌സ് ഓഫീസിൽ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ള സിനിമകൾ ശരാശരി പ്രകടനം കാഴ്‌ചവയ്ക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നു. 2017ൽ രണ്ട്...

ചൈനീസ് കമ്പനി കോളിളക്കം സൃഷ്‌ടിച്ചു; ഒരു ഫോട്ടോയിൽ നിന്ന് വീഡിയോകൾ നിർമ്മിക്കുന്ന AI ഉപകരണം പുറത്തിറക്കി

0
ടിക് ടോക്കിൻ്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് പുതിയ എഐ ടൂൾ ഒമിഹ്യൂമൻ-1 അവതരിപ്പിച്ചു കൊണ്ട് സാങ്കേതിക ലോകത്ത് ഒരു കോളിളക്കം സൃഷ്‌ടിച്ചു. ഒരു ഫോട്ടോ മാത്രം ഉപയോഗിച്ച് ഒരു വീഡിയോ സൃഷ്‌ടിക്കാൻ...

പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരെന്ന് ഹൈക്കോടതി

0
മക്കളെ കഷ്‌ടപ്പെട്ട് വളർത്തുന്ന പിതാവിനെ വാർദ്ധക്യകാലത്ത് സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് കേരള ഹൈക്കോടതി. ധാർമികമായ ചുമതല എന്നതിനപ്പുറം നിയമപരമായ ഉത്തരവാദിത്തമാണ് ഇതെന്നും കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. ജീവിക്കാൻ മക്കളിൽ നിന്ന് സഹായം വേണമെന്ന്...

‘മോഹിനി മോഹന്‍ ദത്ത’; രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലെ 500 കോടിയുടെ അവകാശി

0
വ്യവസായി രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആരാണ് മോഹിനി മോഹന്‍ ദത്ത എന്ന് തിരയുകയാണ് സോഷ്യൽ ലോകം. കാരണം, രത്തന്‍ ടാറ്റയുടെ ശേഷിക്കുന്ന ആസ്‌തിയുടെ മൂന്നിലൊന്ന്, അതായത്...

ഡൽഹിയിൽ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും? വൻ വിജയത്തിലും ബിജെപി മൗനം വെടിഞ്ഞു

0
നീണ്ട ഇടവേളയ്ക്ക് ശേഷം ദേശീയ തലസ്ഥാനത്ത് ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടിയെ (എഎപി) തൂത്തുവാരി ഭാരതീയ ജനതാ പാർട്ടി (ബിജെപി) വൻ വിജയത്തിലേക്ക് നീങ്ങി. അടുത്ത ഡൽഹി മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കും? എന്നാൽ...

Featured

More News