26 November 2024

‘എബിവിപി’ക്ക് ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി; ഏഴ് വര്‍ഷത്തിന് ശേഷം അധ്യക്ഷപദം ‘എന്‍എസ്‌യുഐ’ക്ക്

എന്‍.എസ്. ഐയുടെ റൗനക്ക് ഖാത്രി പ്രസിഡന്റ് സ്ഥാനത്തേക്ക് 1300 ല്‍ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. ഏഴ് വര്‍ഷത്തിന് ശേഷം അധ്യക്ഷപദം എന്‍എസ്‌യുഐ തിരിച്ച് പിടിച്ചു. എന്‍എസ്യുഐയും എബിവിപിയും രണ്ട് സീറ്റുകള്‍ വീതം നേടി വിജയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനവും എന്‍എസ്‌യുഐ നേടിയപ്പോള്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനം എംബിവിപി നേടി.

എന്‍.എസ്. ഐയുടെ റൗനക്ക് ഖാത്രി പ്രസിഡന്റ് സ്ഥാനത്തേക്ക് 1300 ല്‍ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജോയിന്റ് സെക്രട്ടറി പദത്തിലേക്ക് ലോകേഷ് ചൗധരിയും വിജയിച്ചു. വൈസ് പ്രസിഡന്റായി ABVP യുടെ ഭാനു പ്രതാപ് സിങ് തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി മിത്രവിന്ദ കരണ്‍വാളും വിജയിച്ചു.

കോടതി തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചതിനെ തുടര്‍ന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് ഫലം സ്റ്റേ ഉത്തരവിലൂടെ തടഞ്ഞുവച്ചത്. നാല് സ്ഥാനത്തേക്ക് 21 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എട്ടുപേരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ച് പേരും സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാലുപേര്‍ വീതവുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്.

Share

More Stories

ബംഗ്ലാദേശിൽ ഹിന്ദു സമുദായ നേതാവ് അറസ്റ്റിൽ; ഇസ്‌കോണിൻ്റെ നേതാവാണെന്ന് പോലീസ്

0
ധാക്കയിലെ ഹസ്രത്ത് ഷാജലാൽ ഇൻ്റർനാഷണൽ എയർപോർട്ട് ഏരിയയിൽ നിന്ന് ഹിന്ദു സംഘടനയായ സമ്മിലിത സനാതനി ജോട്ടെയുടെ നേതാവ് ചിൻമോയ് കൃഷ്‌ണദാസ് ബ്രഹ്മ്മചാരിയെ ബംഗ്ലാദേശ് പോലീസ് തിങ്കളാഴ്‌ച അറസ്റ്റ് ചെയ്‌തു. ഉന്നത പോലീസിൻ്റെ അഭ്യർത്ഥന പ്രകാരമാണ്...

ഷിൻഡെയും ഫഡ്‌നാവിസും അജിത്തും രാത്രി നദ്ദയെയും അമിത് ഷായെയും കാണുന്നു

0
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഏക്‌നാഥ് ഷിൻഡെ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാരതീയ ജനതാ പാർട്ടി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ അജിത് പവാറും തിങ്കളാഴ്‌ച ബിജെപി ദേശീയ...

യുകെ വാർത്താ മേഖല വലിയ വെല്ലുവിളികൾ നേരിടുന്നു

0
യുകെയെ സംബന്ധിച്ചുള്ള വാർത്തയുടെ ഭാവി പ്രധാനമാണ്. വസ്‌തുതകൾ പങ്കുവെക്കുന്ന വിവരമുള്ള സമൂഹം അത്യന്താപേക്ഷിതമാണ്, പക്ഷേ അനിവാര്യമല്ല. വാർത്തയുടെ ഭാവിയെക്കുറിച്ചുള്ള പല സൂചകങ്ങളും പ്രോത്സാഹജനകമല്ല. 2015 മുതൽ വാർത്തകളിലുള്ള വിശ്വാസം 15 ശതമാനം കുറഞ്ഞു. വാർത്തകളിൽ...

അദാനിയുടെ 100 കോടി തെലുങ്കാനയ്ക്ക് വേണ്ട; സംസ്ഥാനത്തിനെ സംശയ നിഴലില്‍ നിര്‍ത്താൻ താല്പര്യമില്ലന്ന് രേവന്ദ് റെഡ്ഡി

0
അദാനി ഗ്രൂപ്പിന്റെ സംഭാവന തങ്ങൾക്ക് വേണ്ടെന്ന നിലപാടുമായി തെലങ്കാന സർക്കാർ. യങ് ഇന്ത്യ സ്‌കിൽസ് സർവകലാശാലയ്ക്കായി നൽകാമെന്ന് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 100 കോടി രൂപ നിരസിച്ചിരിക്കുകയാണ് സർക്കാർ. അദാനിയുടെ പണം സ്വീകരിക്കാൻ...

ഭരണകൂടത്തെ വ്രണപ്പെടുത്തുന്ന ലേഖനങ്ങൾ; ഇടതുപക്ഷ ദിനപത്രമായ ഹാരെറ്റ്‌സിന് ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തി

0
ഭരണകൂടത്തെ "വ്രണപ്പെടുത്തുന്ന" ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു എന്ന കാരണത്താൽ ഇടതുപക്ഷ ദിനപത്രമായ ഹാരെറ്റ്‌സിന് ഇസ്രായേൽ സർക്കാർ നിരോധനം ഏർപ്പെടുത്തി . പത്രവുമായി ആശയവിനിമയം നടത്തുന്നതിനോ പരസ്യങ്ങൾ നൽകുന്നതിനോ സർക്കാർ നടത്തുന്ന ഫണ്ടിംഗ് ബോഡികളെ നിരോധിക്കാനുള്ള...

ഫോർത്തിൽ കയ്യാങ്കളി, പൊട്ടിത്തെറി ന്യൂസ് മലയാളത്തിൽ; ദ ഫോർത്തിലെ തൊഴിലാളി ചൂഷണം പുതിയ തലത്തിലേക്ക്

0
മാനേജ്മെൻറിൻ്റെ കെടുകാര്യസ്ഥത കൊണ്ട് നൂറുകണക്കിന് മാധ്യമപ്രവർത്തകരേയും സാങ്കേതിക വിഭാഗം ജീവനക്കാരേയും പെരുവഴിയിലാക്കിയ ദ ഫോർത്ത് എന്ന മാധ്യമ സ്ഥാപനം അവശേഷിക്കുന്ന തൊഴിലാളികളെ ആനുകൂല്യങ്ങൾ നൽകാതെ പുറത്താക്കാൻ നടത്തിയ നീക്കം കയ്യാങ്കളിയിലെത്തി. ഓൺലൈൻ മാധ്യമമായി...

Featured

More News