14 March 2026

‘വാക്കുകള്‍ക്ക് വളരെയധികം ശക്തിയുണ്ട്’; ചെഗുവേരയുടെ വാക്കും ചിത്രവുമായി നടി ഭാവന

ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്

ചെഗുവേരയുടെ വാക്കും ചിത്രവുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി ഭാവന. ‘അനീതി എവിടെ നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം’ എന്ന വാചകവും ചെ ഗുവേരയുടെ ചിത്രവുമാണ് നടി ഭാവന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയാകുന്നതിനിടെ ആണ് ശ്രദ്ധേയമായ കുറിപ്പുമായി നടി ഭാവന രംഗത്തെത്തിയത്. അനീതിയെക്കുറിച്ച് ചെഗുവേര പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് ഭാവനയുടെ പോസ്റ്റ്. എല്ലാത്തിനുമുപരിയായി ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്.

അതിനിടെ ഭാവന അഭിനയിച്ച ഹണ്ട് എന്ന സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. യഥാര്‍ത്ഥ ഹണ്ട് തുടങ്ങിയതേയുള്ളൂ എന്ന് ഈ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടയാള്‍ എന്ന നിലയില്‍ ഭാവനയുടെ ചിത്രം പങ്കുവെച്ചവരുമുണ്ട്.

ഇന്നുതന്നെ ‘തിരിഞ്ഞുനോട്ടം’ എന്ന ക്യാപ്ഷനോടെ ഭാവന പങ്കുവച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ സിനിമയ്ക്കും ഭാവനയ്ക്കും ആശംസകള്‍ നേര്‍ന്ന് ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ നടി മഞ്ജുവാര്യര്‍ ഫേസ്ബുക്കിലിട്ട കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാത്തിൻ്റെയും തുടക്കം ഒരു സ്ത്രീയുടെ പോരാട്ടം; ഒന്നും മറക്കരുത് എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. സമാനമായ കുറിപ്പ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ചിട്ടുണ്ട്.

Share

More Stories

സോനം വാങ്ചുക്കിൻ്റെ തടങ്കൽ ആഭ്യന്തര മന്ത്രാലയം അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചു

0
പരിസ്ഥിതി പ്രവർത്തകയും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിൻ്റെ തടങ്കൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടനടി പിൻവലിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വിവരങ്ങൾ പറയുന്നു....

ഇന്ത്യയിലെ വ്യാജ വാർത്താ പ്രതിസന്ധിക്ക് എഐ ദുരുപയോഗം ഇന്ധനമാകുന്നു

0
ആശയ വിനിമയ മാർഗങ്ങൾ വളരുന്നതിന് അനുസരിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വളരുന്നു. തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും, രാജ്യത്ത് വ്യാജ വാർത്തകളുടെ സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്നതോടെ ഈ പ്രശ്‌നം കൂടുതൽ...

ബാഗ്‌ദാദിലെ യുഎസ് എംബസിയിൽ ഡ്രോൺ, മിസൈൽ ചാവേർ ആക്രമണം

0
യുഎസ് എംബസിയിലെ 'റഡാർ സംവിധാനം' ലക്ഷ്യമിടാൻ ബാഗ്‌ദാദിൽ ഒരു 'ചാവേർ ഡ്രോൺ' ഉപയോഗിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. നയതന്ത്ര ദൗത്യസംഘത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് ഡിറ്റക്ഷൻ ഉപകരണങ്ങളിലാണ്...

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വളർച്ചയും; ‘സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍- 2026

0
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കുന്നതിനായി സമഗ്ര മാർഗനിർദേശ പ്രോട്ടോക്കോളായ “സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍-2026” പുറത്തിറക്കാൻ ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ. മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വർധനവ്, സോഷ്യൽ മീഡിയയുടെ...

‘സുധാകരേട്ടന്‍ വഴിയാധാരമാകില്ല’; ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍

0
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുക ആണെന്നും പത്മജ...

‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

0
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. കേരളത്തിൽ ഹോട്ടലുകൾ അടച്ചു തുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക്...

Featured

More News