ലഹരി ഉപയോഗത്തിനെതിരെ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ് . ഫിലിം ചേമ്പറിനാണ് വിൻസി പരാതി നൽകിയത്. സൂത്രവാക്യം എന്ന സിനിമാ ലൊക്കേഷനിൽ വെച്ചായിരുന്നു ആ സംഭവം. സിനിമയുടെ ഐസിസിക്കും പരാതി നൽകിയിട്ടുണ്ട്
ആദ്യഘട്ടത്തിൽ പേര് വെളിപ്പെടുത്താതെയായിരുന്നു വിൻസി ഈ കാര്യങ്ങൾ പറഞ്ഞത്. അതിനു പിന്നാലെ സിനിമാ സംഘടനകളൊക്കെ തന്നെ വിൻസിയെ ബന്ധപ്പെടുകയും ഈ കാര്യത്തിൽ പരാതി നൽകിയാൽ നടപടി ഉണ്ടാകും എന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. മാത്രവുമല്ല പ്രത്യേകിച്ച് എഎംഎംഎ എന്ന സംഘടന ഇന്നലെ അഡ്ഹോ കമ്മിറ്റി അടക്കം ചേർന്ന് വിൻസിയെ വിളിക്കുകയും ചെയ്തിരുന്നു. വിൻസി നിലവിൽ എഎംഎംഎയിൽ അംഗത്വം ഇല്ലാത്ത ആളാണ്. പക്ഷേ എങ്കിൽ പോലും നടപടി ഉണ്ടാകും എന്ന് ഉറപ്പവർ നൽകിയിരുന്നു.
അതിനു പിന്നാലെ സമാനമായ രീതിയിൽ ഇത്തരത്തിലുള്ള ലഹരിക്കെതിരായ പോരാട്ടത്തിൽ ഞങ്ങൾ നേരത്തെ ഒപ്പമുണ്ട് അതുകൊണ്ടുതന്നെ ഇത്തരം കാര്യത്തിൽ പരാതി നൽകണം പരാതി നൽകിയാൽ നടപടി ഉണ്ടാകും എന്ന് ഫിലിം ചേമ്പറും ഉറപ്പു നൽകിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇത്തരത്തിൽ വിൻസിയെ വിൻസിയോട് സംസാരിക്കുകയും പരാതി നൽകാൻ വേണ്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.