അദാനി – വേദാന്ത – കരിമണൽ കർത്ത – വി.ഡി സതീശൻ

ഒറ്റ യാത്രക്ക് ചുരുങ്ങിയത് അര കോടി രൂപയെങ്കിലും പൊട്ടിച്ചാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയാകും മുന്നേ തന്നെ അദ്ദേഹത്തെ അദാനി ഗ്രൂപ്പ് ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് മംഗലാപുരത്ത് കൊണ്ട് പോയി അദാനി ഗ്രൂപ്പ് മേധാവിയുടെ സാനിധ്യത്തിൽ എൻഡിഎ നേതാവുമായി ചർച്ച നടത്തിയത്.

| ശ്രീകാന്ത് പികെ

  1. ദേശീയ തലത്തിൽ വലിയ വിവാദമൊന്നുമായില്ലെങ്കിലും വാർത്താ പ്രാധാന്യം നേടിയ ഒരു സംഭവം അടുത്തിടെ നടന്നു. വൻ കടബാധ്യതയിൽപ്പെട്ടിരുന്ന Jaiprakash Associates Ltd. (Jaypee Group) ദിവാല നടപടികളിലൂടെ (IBC insolvency process) വിൽക്കാൻ തീരുമാനിച്ചു. കമ്പനിക്ക് ഏകദേശം 55,000 കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഈ കമ്പനിയെ ഏറ്റെടുക്കാൻ പ്രധാനമായും രണ്ട് വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകൾ മത്സരിക്കുകയും ചെയ്തു. അദാനിയും വേദാന്തയും.

അദാനി ബിഡ് ചെയ്തത് ഏതാണ്ട് 14,500 കോടി രൂപ, വേദാന്ത 17,000 കോടിയും. അദാനിയേക്കാൾ വേദാന്ത ഏതാണ്ട് 3,500 കോടി അധികം ബിഡ് ചെയ്തു. പക്ഷേ ബിഡ്ഢിങ്ങിൽ വിജയിച്ചത് അദാനി ഗ്രൂപ്പ്. മുൻകൂർ അടക്കുന്ന പേയ്മെന്റും, ആകെ പേയ്‌മെന്റ് കാലാവധിയും പരിഗണിക്കുമ്പോൾ അദാനി ഗ്രൂപ്പിന്റെ ഓഫറാണ് മെച്ചമെന്നാണ് CoC യുടെ വാദം. വേദാന്ത ഗ്രൂപ്പ് കൊടതിയിലൊക്കെ പോയെങ്കിലും ഫലമുണ്ടായില്ല.

വിഷയം അതല്ല. കഴിഞ്ഞ മാർച്ച് മാസത്തിൽ വേദാന്ത ചെയർമാൻ അനിൽ അഗർവാൾ തങ്ങൾക്ക് അനുകൂലമായി ഉണ്ടായിരുന്ന ബിഡ്ഡിംഗ് തീരുമാനം പിന്നീട് അദാനി ഗ്രൂപ്പിന് വേണ്ടി മാറ്റി എന്നാരോപിച്ച് പരസ്യമായി രംഗത്ത് വന്നു. കഴിഞ്ഞയാഴ്ച്ച, ജൂണിൽ വേദാന്ത ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിൽ ഇഡി റെയ്ഡ് നടന്നു. ഫെമ നിയമ ലംഘനം ആരോപിച്ച് കമ്പനിക്കെതിരെ ഇപ്പോൾ ഇഡി അന്വേഷണം നടക്കുകയാണ്. പരിസ്ഥിതി നിയമ ലംഘനങ്ങളടക്കം പലവിധ ആരോപണങ്ങൾ പല കാലത്തും നേരിട്ട മൈനിങ് രംഗത്തെ കുത്തകയായ വേദാന്ത ബിജെപി ഗവണ്മെന്റിന് കീഴിൽ ഇക്കാലമത്രയും സുരക്ഷിതരായിരുന്നു.

  1. ഊർജ്ജ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വിജയകരമായി പ്രവർത്തിച്ചിരുന്ന ഒരു വൻകിട ഇന്ത്യൻ കമ്പനിയായിരുന്നു കോൾ & ഓയിൽ (C&O) കമ്പനി. അങ്ങനെയിരിക്കെ കുറച്ച് വർഷങ്ങൾക്ക് മുന്നേ അവർ തമിഴ് നാടിലെ തൂത്തുക്കുടിയിൽ ഒരു തെർമൽ പവർപ്ലാന്റ് ആരംഭിച്ചു. അധികം വൈകാതെ അതിനെ ചുറ്റിപ്പറ്റി 2018 – ൽ കമ്പനിക്ക്‌ നേരെ സിബിഐ – ഇഡി അന്വേഷണവും റെയ്ഡും ആരംഭിക്കുകയും, തുടർന്ന് കമ്പനി മേധാവി അഹമ്മദ് ബുഹാരി 36 മാസക്കാലം ജയിലിൽ കിടക്കുകയും ചെയ്തു.

ഒടുവിൽ വിവിധ കോടതികൾ കേസ് തള്ളി അദ്ദേഹത്തെ രണ്ട് വാരം മുന്നേ വെറുതെ വിട്ടു. പക്ഷേ അപ്പോഴേക്കും കമ്പനി അദാനി ഗ്രൂപ്പിന്റെ കൈയ്യിലെത്തിയിരുന്നു. ബുഹാരി ജയിലിലായിരിക്കെ അദാനി പവർ ലീഡ് ചെയ്യുന്ന കൺസോഷ്യം കമ്പനി ഏറ്റെടുത്തു.

  1. കേരളത്തിലെ കടൽ തീരം ധാതു സമ്പത്തുകളാൽ സമൃദമാണ്. കേരള തീരത്തെ കരിമണലുകൾ നിലവിൽ തന്നെ ഊർജ്ജ മേഖലയിൽ വലിയ ഡിമാന്റുള്ള വിലപിടിപ്പുള്ളൊരു റിസോഴ്സാണ്. മൾട്ടി മില്യൺ ഡോളർ സമ്പാദ്യം കൊണ്ട് വരുന്നൊരു പ്രകൃതി നിക്ഷേപം. റെയർ എർത്ത് മിനറലുകളുടെ മേഖലയിലെ കേരളത്തിൽ നിന്നുള്ള പ്രധാനപ്പെട്ട മിനറൽ പ്രോസസിങ് കമ്പനിയാണ് CMRL. വിവാദ വ്യവസായി കരിമണൽ കർത്ത എന്ന് വിളിപ്പേരുള്ള ശശിധരൻ കർത്ത 1989 -ൽ സ്ഥാപിച്ച സ്ഥാപനം. ഓർക്കുക, മൈനിങ് അല്ല – പ്രൊസസിംഗ്. ഇന്ന് പ്രസ്തുത കമ്പനിയുടെ 13. 41% ഷെയറുകൾ കേരള സർക്കാർ സ്ഥാപനമായ KSIDC -(കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ) ന്റെ കൈയ്യിലാണ്.

CMRL – ലുമായി ബന്ധപ്പെട്ട ഇഡി അന്വേഷണമാണ് പോയ വാരം കേരളത്തിലെ ഏറ്റവും വലിയ വിവാദ – വാർത്താ പ്രാധാന്യം നേടിയ സംഭവം. മുൻ മുഖ്യമന്ത്രിയും സി.പി.ഐ(എം) നേതാവുമായ പിണറായി വിജയന്റെ മകൾ വീണ ടി ഉൾപ്പെട്ട കേസ് എന്നത് കൊണ്ട് വിവാദങ്ങൾ മുഴുവൻ ആ വഴിക്ക് മാത്രമേ വാർത്താ പ്രാധാന്യം നേടിയുള്ളൂ.

  1. കേരളം കഴിഞ്ഞ 10 വർഷം ധാതു മണൽ ഖനനം കേന്ദ്ര – സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾക്കല്ലാതെ സ്വകാര്യമേഖലയിൽ ഒരാൾക്കും അനുവദിച്ചിട്ടില്ല. അതിനായി നിയമ പോരാട്ടം പോലും നടത്തി. പ്രകൃതി സമ്പത്ത് സ്വകാര്യ കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക്‌ വിട്ട് കൊടുത്താൽ അത് അതിഭീകര പ്രകൃതി ചൂഷണത്തിന് കാരണമാകും. നമ്മുടെ ധാതു സമ്പത്തുകൾ കോടികളുടെ കോർപ്പറേറ്റ് കീശകളിൽ കുന്ന്കൂടുമെന്ന് മാത്രമല്ല, അനേകായിരം അതിസാധാരണ മനുഷ്യരുടെ ജീവിതം ചേരികളിലേക്ക്‌ തള്ളി മാറ്റപ്പെടും. ആ രാഷ്ട്രീയ ജാഗ്രത കഴിഞ്ഞ പത്ത് വർഷക്കാലം ഭരിച്ച ഇടത് ഗവണ്മെന്റിന് ഉണ്ടായിരുന്നു.
  2. ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ സഭയുടെ മേശപ്പുറത്ത് വച്ച ധവള പത്രത്തിൽ ധാതുമണൽ ഖനനം സ്വകാര്യ മേഖലയിലാക്കാനും വൈദ്യുതി രംഗം സ്വകാര്യ വൽക്കരിക്കാനും നിർദ്ദേശിക്കുന്നുണ്ട്. ഒറ്റ യാത്രക്ക് ചുരുങ്ങിയത് അര കോടി രൂപയെങ്കിലും പൊട്ടിച്ചാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയാകും മുന്നേ തന്നെ അദ്ദേഹത്തെ അദാനി ഗ്രൂപ്പ് ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് മംഗലാപുരത്ത് കൊണ്ട് പോയി അദാനി ഗ്രൂപ്പ് മേധാവിയുടെ സാനിധ്യത്തിൽ എൻഡിഎ നേതാവുമായി ചർച്ച നടത്തിയത്.

കാര്യങ്ങളൊക്കെ മുഖ്യമന്ത്രി വി.ഡി സതീശനും പരിവാരങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കുകയാണെങ്കിൽ അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ കേരള തീരത്തെ കരിമണൽ ഖനനമുൾപ്പെടെ നമ്മുടെ നാട്ടിലെ ധാതു സമ്പത്ത് അദാനിയുടെ കൈയ്യിലെത്തും, കൂട്ടത്തിൽ കർത്തായുടെ സിഎംആർഎലും. KSEB യെ അധികം വൈകാതെ ഇവർ മറ്റൊരു ബിഎസ്‌എൻഎൽ ആക്കി മാറ്റും. കേരളത്തിന്റെ ഊർജ്ജ മേഖലയെ അദാനി പവറിന് താലത്തിൽ സമ്മാനിക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മൃഗങ്ങളോട് സംസാരിക്കുന്ന കാലം വരുന്നു; ശാസ്ത്ര ഫിക്ഷനെ AI യാഥാർത്ഥ്യമാക്കുന്നു

കടലാഴങ്ങളിലെ കൂറ്റൻ തിമിംഗലങ്ങൾ പരസ്പരം സംസാരിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാലോ? അല്ലെങ്കിൽ പുലർച്ചെ ജനൽപ്പാളിയിൽ വന്നിരുന്ന് ചിലയ്ക്കുന്ന കുരുവികൾ എന്താണ് പറയുന്നതെന്ന് തിരിച്ചറിയാൻ സാധിച്ചാലോ?...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

Related Articles

മൃഗങ്ങളോട് സംസാരിക്കുന്ന കാലം വരുന്നു; ശാസ്ത്ര ഫിക്ഷനെ AI യാഥാർത്ഥ്യമാക്കുന്നു

കടലാഴങ്ങളിലെ കൂറ്റൻ തിമിംഗലങ്ങൾ പരസ്പരം സംസാരിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാലോ? അല്ലെങ്കിൽ പുലർച്ചെ ജനൽപ്പാളിയിൽ വന്നിരുന്ന് ചിലയ്ക്കുന്ന...

ഹെൻറി നൊവാക്കിന്റെ മരണം; യുകെയിൽ വംശീയ-കുടിയേറ്റ വിരുദ്ധത ചർച്ചയാകുന്നു

കഴിഞ്ഞ ഡിസംബറിൽ പടിഞ്ഞാറൻ ലണ്ടനിലെ ഹാമർസ്മിത്തിൽ 18 വയസ്സുകാരനായ ഹെൻറി നൊവാക് എന്ന കൗമാരക്കാരൻ ക്രൂരമായി കുത്തേറ്റു മരിച്ച...

യു.ഡി.എഫ് ധവളപത്രത്തിലെ വാദങ്ങൾ പൊള്ളയും വസ്തുതാവിരുദ്ധവും

| വേദനായകി സംസ്ഥാന സർക്കാരിന്റെ ധനമാനേജ്‌മെന്റിനെ മുൻനിർത്തി പ്രതിപക്ഷ സഖ്യമായ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിലെ വാദങ്ങൾ തികച്ചും പൊള്ളയും വസ്തുതാവിരുദ്ധവുമാണെന്ന്...

‘ചൈനയുടെ ലിങ്ക്ഡ്ഇൻ ചാര ശൃംഖല’; ബ്രിട്ടനിൽ 20,000 പേരെ ലക്ഷ്യം വച്ചു, യുഎസിൽ 140 പേർ അറസ്റ്റിൽ

ഫൈവ് ഐസ് രാജ്യങ്ങളിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു ഇൻ്റെലിജൻസ് റിപ്പോർട്ട്, യുണൈറ്റഡ് കിങ്‌ഡം, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ പൗരന്മാരെ...

മുസ്‌ലിം സമുദായത്തിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകണം; കോൺഗ്രസ് നേതൃത്വത്തിന് പരസ്യ മുന്നറിയിപ്പുമായി കർണാടകയിലെ മതനേതാക്കൾ

കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത് മുസ്‌ലിം വോട്ടർമാരുടെ ശക്തമായ പിന്തുണയോടെയാണെന്നും, അതിനാൽ സംസ്ഥാന മന്ത്രിസഭയിൽ സമുദായത്തിൽ നിന്നുള്ള...

‘കോണ്‍ഗ്രസുമായി വേദി പങ്കിടാനില്ല’; ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഡിഎംകെ

ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡിഎംകെ. കോണ്‍ഗ്രസ് പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് പ്രതികരണം. തമിഴ്‌നാട്ടിലെ നിയമസഭാ...

‘ധവളപത്രം സ്വകാര്യ വൽക്കരണത്തിൻ്റെ കർട്ടൺ റൈസർ’: മുൻമന്ത്രി ബാലഗോപാൽ

മുഖ്യമന്ത്രിക്ക് വന്നയുടൻ ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിഞ്ഞതും ഇന്ദിരാഗാന്ധി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതും ഖജനാവിൽ പണം ഉള്ളത് കൊണ്ടാണെന്ന്...

‘വാഹന മോഡിഫിക്കേഷന്‍’, മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു: എംവിഡി റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ വരുത്താവുന്ന...