സിഎംആർഎൽ- എക്‌സാലോജിക് കേസ്; ഇ ഡി നടപടി തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി

സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവ്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവ്.

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്‌ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിൻ്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ആദ്യം മുതല്‍ തന്നെ അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. വീണ ഈ നിമിഷം വരെ കോടതിയെ സമീപിച്ചിട്ടില്ല. ഇന്നും ആ ബാന്ധവം തുടരുന്നു എന്നതിൻ്റെ തെളിവാണിത്. കേരളം കണ്ട ഏറ്റവും ഏറ്റവും വലിയ അഴിമതിയാണിതെന്നും കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌ത്‌ സിഎംആര്‍എല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അധികാര പരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണം എന്നായിരുന്നു സിഎംആര്‍ലിൻ്റെ വാദം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അദാനി – വേദാന്ത – കരിമണൽ കർത്ത – വി.ഡി സതീശൻ

| ശ്രീകാന്ത് പികെ ദേശീയ തലത്തിൽ വലിയ വിവാദമൊന്നുമായില്ലെങ്കിലും വാർത്താ പ്രാധാന്യം നേടിയ ഒരു സംഭവം അടുത്തിടെ നടന്നു. വൻ കടബാധ്യതയിൽപ്പെട്ടിരുന്ന Jaiprakash Associates Ltd. (Jaypee...

Keep exploring...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

ആദായ നികുതി വകുപ്പ് കണ്ടെത്തിയ സിഎംആര്‍എല്ലിൻ്റെ രേഖകളിൽ യുഡിഎഫ് നേതാക്കളുടെ പേരുകള്‍

ആദായ നികുതി വകുപ്പ് കണ്ടെത്തിയ സിഎംആര്‍എല്ലിൻ്റെ രേഖകളിൽ യുഡിഎഫ് നേതാക്കളുടെ പേരുകള്‍ വന്നതിന് പിന്നാലെ ആശങ്കയോടെ നേതാക്കള്‍. ഇഡി റെയ്‌ഡില്‍ കരുതലോടെയാണ് യുഡിഎഫുള്ളത്. സിഎംആര്‍എൽ ഉടമ ശശിധരൻ കർത്തയിൽ നിന്ന് നേതാക്കള്‍ പണം...

Related Articles

അദാനി – വേദാന്ത – കരിമണൽ കർത്ത – വി.ഡി സതീശൻ

| ശ്രീകാന്ത് പികെ ദേശീയ തലത്തിൽ വലിയ വിവാദമൊന്നുമായില്ലെങ്കിലും വാർത്താ പ്രാധാന്യം നേടിയ ഒരു സംഭവം അടുത്തിടെ നടന്നു. വൻ...

മൃഗങ്ങളോട് സംസാരിക്കുന്ന കാലം വരുന്നു; ശാസ്ത്ര ഫിക്ഷനെ AI യാഥാർത്ഥ്യമാക്കുന്നു

കടലാഴങ്ങളിലെ കൂറ്റൻ തിമിംഗലങ്ങൾ പരസ്പരം സംസാരിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാലോ? അല്ലെങ്കിൽ പുലർച്ചെ ജനൽപ്പാളിയിൽ വന്നിരുന്ന് ചിലയ്ക്കുന്ന...

ഹെൻറി നൊവാക്കിന്റെ മരണം; യുകെയിൽ വംശീയ-കുടിയേറ്റ വിരുദ്ധത ചർച്ചയാകുന്നു

കഴിഞ്ഞ ഡിസംബറിൽ പടിഞ്ഞാറൻ ലണ്ടനിലെ ഹാമർസ്മിത്തിൽ 18 വയസ്സുകാരനായ ഹെൻറി നൊവാക് എന്ന കൗമാരക്കാരൻ ക്രൂരമായി കുത്തേറ്റു മരിച്ച...

യു.ഡി.എഫ് ധവളപത്രത്തിലെ വാദങ്ങൾ പൊള്ളയും വസ്തുതാവിരുദ്ധവും

| വേദനായകി സംസ്ഥാന സർക്കാരിന്റെ ധനമാനേജ്‌മെന്റിനെ മുൻനിർത്തി പ്രതിപക്ഷ സഖ്യമായ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിലെ വാദങ്ങൾ തികച്ചും പൊള്ളയും വസ്തുതാവിരുദ്ധവുമാണെന്ന്...

‘ചൈനയുടെ ലിങ്ക്ഡ്ഇൻ ചാര ശൃംഖല’; ബ്രിട്ടനിൽ 20,000 പേരെ ലക്ഷ്യം വച്ചു, യുഎസിൽ 140 പേർ അറസ്റ്റിൽ

ഫൈവ് ഐസ് രാജ്യങ്ങളിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു ഇൻ്റെലിജൻസ് റിപ്പോർട്ട്, യുണൈറ്റഡ് കിങ്‌ഡം, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ പൗരന്മാരെ...

മുസ്‌ലിം സമുദായത്തിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകണം; കോൺഗ്രസ് നേതൃത്വത്തിന് പരസ്യ മുന്നറിയിപ്പുമായി കർണാടകയിലെ മതനേതാക്കൾ

കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത് മുസ്‌ലിം വോട്ടർമാരുടെ ശക്തമായ പിന്തുണയോടെയാണെന്നും, അതിനാൽ സംസ്ഥാന മന്ത്രിസഭയിൽ സമുദായത്തിൽ നിന്നുള്ള...

‘കോണ്‍ഗ്രസുമായി വേദി പങ്കിടാനില്ല’; ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഡിഎംകെ

ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡിഎംകെ. കോണ്‍ഗ്രസ് പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് പ്രതികരണം. തമിഴ്‌നാട്ടിലെ നിയമസഭാ...

‘ധവളപത്രം സ്വകാര്യ വൽക്കരണത്തിൻ്റെ കർട്ടൺ റൈസർ’: മുൻമന്ത്രി ബാലഗോപാൽ

മുഖ്യമന്ത്രിക്ക് വന്നയുടൻ ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിഞ്ഞതും ഇന്ദിരാഗാന്ധി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതും ഖജനാവിൽ പണം ഉള്ളത് കൊണ്ടാണെന്ന്...