24 February 2025

സുഹൃത്തിനോട് സംസാരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഫോണിൽ; പിന്നിലെ രഹസ്യം അറിയാം

ഉപയോക്താക്കളുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

ഫോൺ അടുത്ത് വെച്ച് എന്തെങ്കിലും സംസാരിച്ചാലോ കാര്യത്തെക്കുറിച്ച് ഫോണിലൂടെ സംസാരിച്ചാലോ ഉടനെ തന്നെ അതുമായി ബന്ധപ്പെട്ട പരസ്യം നമുക്ക് ലഭിക്കും. കൂട്ടുകാരോട് ബിരിയാണി കഴിച്ചാലോ എന്ന് ചോദിച്ച് നാവെടുക്കുന്നതിന് മുൻപ് ബിരിയാണിക്കടകളുടെ പരസ്യവും റീലുമൊക്കെ സ്മാർട്ട്ഫോണിൽ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ.

ഫോൺ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് ഫേസ്ബുക്കാണെന്ന് പലപ്പോഴും കരുതിയിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് ഒരു മാർക്കറ്റിങ് കമ്പനി.

സ്മാർട്‌ഫോണിന്റെ മൈക്രോഫോൺ ഉപയോഗിച്ച് ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. കോക്സ് മീഡിയാ ഗ്രൂപ്പ് എന്ന മാർക്കറ്റിംഗ് കമ്പനിയാണ് ഇക്കാര്യം സമ്മതിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളുടെ ലിസ്റ്റിൽപ്പെടുന്നവരാണ്.

ഉപയോക്താക്കളുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ വിവരങ്ങൾ (ഡാറ്റ) ആളുകളുടെ വ്യക്തിഗതവിവരങ്ങളുമായി ചേർത്ത് മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും.

ഉപഭോക്താക്കളുടെ ശബ്ദം കേൾക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് 2023ൽ തന്നെ പറഞ്ഞിരുന്നു. അന്ന് ഇതിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും പിന്നീട് നീക്കം ചെയ്തിരുന്നു. പുതിയ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ഗൂഗിൾ തങ്ങളുടെ പാർട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റിൽ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തു.

പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഫോണിന്റെ മൈക്രോഫോൺ തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും വർഷങ്ങളായി ഇക്കാര്യം തുറന്നുപറയുന്നുണ്ടെന്നുമാണ് മെറ്റയുടെ പ്രതികരണം. നിലവിൽ കരാർ വ്യവസ്ഥകൾ കോക്‌സ് മീഡിയാ ഗ്രൂപ്പ് ലംഘിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച പരിശോധന നടന്നുവരികയാണെന്നും മെറ്റ പറഞ്ഞു.

Share

More Stories

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

വിമാന താവളത്തിൽ 11 കോടി വിലവരുന്ന മയക്കുമരുന്ന് വേട്ട: ഒരു യുവതി അറസ്റ്റിൽ

0
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ്...

Featured

More News