കേരളത്തിൽ ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് പശ്ചിമ ബംഗാളിലെ സിപിഎം മുഖപത്രമായ ഗണശക്തിയില്‍ ഫുള്‍ പേജ് പരസ്യം. കേരളത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഈ പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ മുഴുനീള ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ മധുരയില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന്റെ ഭാഗമായാണ് ബംഗാളിലെ പാര്‍ട്ടി പത്രത്തില്‍ പരസ്യം കൊടുത്തിരിക്കുന്നത്. നേരത്തെ തുടർച്ചയായി മൂന്ന് ദശകത്തിലധികം ബംഗാളില്‍ ഭരണത്തിലിരുന്ന സിപിഎം കഴിഞ്ഞ 14 വര്‍ഷമായി അധികാരത്തിന് പുറത്താണ്. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് ബംഗാളില്‍ പരസ്യം കൊടുത്താല്‍ എന്തു നേട്ടം എന്ന ചോദ്യവും ഉയരുന്നുണ്ട്.