2 April 2025

എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ

രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. ആർഎസ്എസ് എംപുരാനെതിരെ കടുത്ത നിലപാടെടുക്കുന്നു. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓർഗനൈസറിലെ കുറ്റപ്പെടുത്തൽ.

മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാ​ഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.

ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രവും നേതാക്കളും രം​ഗത്തെത്തിയിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓർഗനൈസറിലെ വിമർശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾ കാര്യമായി ഇടപെട്ടില്ലെന്ന വിമർശനവും സംഘടനക്കുണ്ട്.

രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. ആർഎസ്എസ് എംപുരാനെതിരെ കടുത്ത നിലപാടെടുക്കുന്നു. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓർഗനൈസറിലെ കുറ്റപ്പെടുത്തൽ. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമർശിക്കുന്ന ലേഖനത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാർ, ജെ നന്ദകുമാർ അടക്കമുള്ള ആർഎസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമർശിക്കുന്നുണ്ട്. സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്. പക്ഷെ പാർട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ചാണ് ദേശീയ കൗൺസിൽ അംഗം സി രഘുനാഥിൻറെ പ്രതികരണം ഉണ്ടായത്.

വിവാദങ്ങൾക്കിടെയാണ് എംപുരാൻ്റെ സെൻസർ രേഖാ പുറത്തുവന്നത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിൻെ ദൃശ്യങ്ങളുടെ ദൈർഘ്യം കുറക്കാനും ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് ബോർഡിൻറെ നിർദ്ദേശം. ആർഎസ്എസ് നോമിനികൾ കൂടിയുള്ള ബോർഡ് രണ്ട് കട്ട് മാത്രം നിർദ്ദേശിച്ചതിലുമുണ്ട് വിവാദം. സംഘപരിവാറിനെതിരായ കടുത്ത ഇതിവൃത്തത്തിൽ കൂടുതൽ കട്ട് നിർദ്ദേശിക്കണമെന്നാണ് ചില ആർഎസ്എസ് നേതാക്കളുടെ നിലപാട്.

Share

More Stories

‘വഖഫ് നിയമ ഭേദഗതി ബിൽ’; പകർപ്പ് ലീക്കായി

0
പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ പകർപ്പ് പുറത്ത്. സ്ത്രീകളും, അമുസ്ലിംങ്ങളും വഖഫ് ബോർഡിൽ അംഗങ്ങളാകും. അഞ്ചു വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കെ വഖഫ് നൽകാനാവൂ. വഖഫ് പട്ടിക വിജ്ഞാപനം ചെയ്‌താൽ...

‘പാർട്ടിക്കുള്ളിൽ പാർലമെൻ്റെറി താത്പര്യങ്ങൾ വർധിക്കുന്നു’; കേരള ഘടകത്തിന് പ്രശംസ, സിപിഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ

0
സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടന രേഖയുടെ പകർപ്പ് പുറത്ത്. കേരള ഘടകത്തിന് പ്രശംസയാണ്. പാർട്ടിക്കുള്ളിൽ പാർലമെൻ്റെറി താത്പര്യങ്ങൾ വർദ്ധിക്കുന്നതായി വിമർശനം.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ മാത്രം ആശ്രയിക്കുന്നത് പോരാട്ടങ്ങളിലൂടെ ബഹുജന അടിത്തറ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള...

‘ആശമാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു’: വീണാ ജോര്‍ജ്

0
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കര്യം സര്‍ക്കാരിൻ്റെ പരിഗണനയിൽ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി...

ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ രഹസ്യം ഇതാണെന്ന് ജേതാവ് പറയുന്നു

0
ന്യൂഡൽഹി: കടുത്ത യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2024-ലെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (IES) പരീക്ഷയിൽ വിജയിച്ചതിനൊപ്പം രാജ്യത്തെ മൂന്നാം റാങ്കും നേടിയപ്പോൾ അഹാന സൃഷ്‌ടി സങ്കൽപ്പിച്ചതിനോ സ്വപ്‌നം കണ്ടതിനോ കൂടുതൽ...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്, ‘ലൈംഗിക ചൂഷണം’ നടന്നിട്ടുണ്ടെന്ന് പിതാവ്

0
തിരുവനന്തപുരം വിമാന താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണങ്ങളുമായി പിതാവ് മധുസൂദനൻ. കൂടുതൽ വിവരം അറിയാൻ ആണ് തിരുവനന്തപുരത്ത് എത്തിയതെന്നും അന്വേഷണം നല്ല രീതിയിൽ ആണ് പോകുന്നത് എന്നും പിതാവ് മാധ്യമങ്ങളോട്...

ഇന്ത്യയും റഷ്യയും സംയുക്ത നാവികാഭ്യാസം ആരംഭിച്ചു

0
പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും റഷ്യയും ബംഗാൾ ഉൾക്കടലിൽ വാർഷിക സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിച്ചതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. ഇന്ദ്ര നേവി 2025 അഭ്യാസത്തിൽ ആശയവിനിമയ പരിശീലനം, രൂപീകരണത്തിലെ തന്ത്രങ്ങൾ,...

Featured

More News