24 February 2025

സെര്‍ച്ച് ഫലങ്ങളുടെ സംഗ്രഹം ഒറ്റ ക്ലിക്കില്‍; ‘എഐ ഓവര്‍വ്യൂസ്’ ആറ് രാജ്യങ്ങളിൽ കൂടി

സെര്‍ച്ച് ഫലം ഓഡിയോ രൂപത്തില്‍ കേള്‍ക്കാനുള്ള സംവിധാനവുമുണ്ട്. എഐ ഓവര്‍വ്യൂ ഫലത്തിന്‍റെ വലത് വശത്തായി സെര്‍ച്ച് വിഷയവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ ആഡ് ചെയ്തിരിക്കുന്നതും കാണാം.

ഒറ്റ ക്ലിക്കില്‍ സെര്‍ച്ച് ഫലങ്ങളുടെ സംഗ്രഹം ലഭ്യമാക്കുന്ന ‘എഐ ഓവര്‍വ്യൂസ്’ ആറ് രാജ്യങ്ങളില്‍ കൂടി അവതരിപ്പിച്ച് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍. അമേരിക്കയില്‍ അവതരിപ്പിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ എഐ ഓവര്‍വ്യൂസ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, മെക്‌സിക്കോ, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് എഐ ഓവര്‍വ്യൂസ് എത്തിയിരിക്കുന്നത്.

ഇംഗ്ലീഷിന് പുറമെ പോര്‍ച്ചുഗീസ്, ഹിന്ദി എന്നീ ഭാഷകളിലും എഐ ഓവര്‍വ്യൂസ് ഫലങ്ങള്‍ ലഭ്യമാണ്. എന്തെങ്കിലും വിഷയത്തെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ചെറിയ വിവരണവും ഹൈപ്പര്‍ ലിങ്കുകളും സെര്‍ച്ച് ഫലങ്ങളില്‍ ഏറ്റവും മുകളിലായി കാണിക്കുന്ന സംവിധാനമാണ് എഐ ഓവര്‍വ്യൂസ്. അതായത്, ‘സയന്‍സ്’ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യ ഫലമായി തന്നെ ഈ എഐ നിര്‍മിത വിവരണം ലഭ്യമാകും.

മുമ്പ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ ലഭിച്ചിരുന്ന സെര്‍ച്ച് റിസല്‍റ്റുകള്‍ പുതിയ രീതിയില്‍ ഈ എഐ ഓവര്‍വ്യൂസിന് താഴെയായാണ് വരിക. എഐ ഓവര്‍വ്യൂസ് ആയി വരുന്ന സെര്‍ച്ച് ഫലത്തിന്‍റെ കൂടെയായി നിരവധി ഹൈപ്പര്‍ ലിങ്കുകള്‍ കാണാം. ഇവയില്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമായ ഫലത്തെ കുറിച്ച് വിശദമായി അറിയാന്‍ കഴിയും.

സെര്‍ച്ച് ഫലം ഓഡിയോ രൂപത്തില്‍ കേള്‍ക്കാനുള്ള സംവിധാനവുമുണ്ട്. എഐ ഓവര്‍വ്യൂ ഫലത്തിന്‍റെ വലത് വശത്തായി സെര്‍ച്ച് വിഷയവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ ആഡ് ചെയ്തിരിക്കുന്നതും കാണാം. ഇതോടെ ഏറ്റവും പ്രധാനപ്പെട്ട വെബ്സൈറ്റുകളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കും.

ആധികാരികമായ വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുക എന്നാണ് അനുമാനം. എഐ ഓവര്‍വ്യൂസ് അമേരിക്കയില്‍ ഗൂഗിള്‍ നേരത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും തെറ്റായ ഫലങ്ങള്‍ എഐ നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയെ മുസ്ലീമായി രേഖപ്പെടുത്തി ഫലം നല്‍കിയത് വിവാദമായിരുന്നു. മാത്രമല്ല, പശയെ പിസ്സയുടെ റെസിപ്പിയില്‍ ഉള്‍പ്പെടുത്തി എഐ ഓവര്‍വ്യൂസ് മറുപടി നല്‍കിയതിന്‍റെ സ്ക്രീന്‍ഷോട്ടുകളും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Share

More Stories

അമിത വണ്ണത്തിനെതിരായ കേന്ദ്രത്തിന്റെ പ്രചരണ പരിപാടിയുടെ അംബാസഡറായി മോഹൻലാൽ; പേര് നിർദ്ദേശിച്ചത് പ്രധാനമന്ത്രി

0
കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയുടെ അംബാസഡറായി കേരളത്തിൽ നിന്നുള്ള നടൻ മോഹന്‍ലാലിന്റെ പേര് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണത്തിനെതിരായ പ്രചരണ പരിപാടിയുടെ അംബാസഡറായാണ് ലാല്‍ ഉള്‍പ്പെടെ പത്ത് പ്രമുഖരെ മോദി നിര്‍ദ്ദേശിച്ചത്. സിനിമ,...

‘ശക്തനായ പോലീസ് കഥാപാത്രമായി നാനി’; സൂപ്പർ ഹിറ്റടിക്കാന്‍ ‘ഹിറ്റ് 3’ വരുന്നു, ടീസർ പുറത്ത്

0
തെലുങ്കിലെ സൂപ്പർതാരം നാനിയുടെ 32-മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിന്...

പൂഞ്ഞാറിലെ പിസി ജോര്‍ജ് ജയിലിൽ; മത വിദ്വേഷ പരാമര്‍ശത്തില്‍ കോടതി റിമാന്‍ഡ് ചെയ്‌തു

0
ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മത വിദ്വേഷ പരാമര്‍ശത്തില്‍ ജയിലിൽ. കോടതി 14 ദിവസത്തേക്ക് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്‌തു. നേരത്തെ ജോര്‍ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ്...

സാംബാൽ പള്ളി കമ്മിറ്റി പൊതുഭൂമി കയ്യേറാൻ ശ്രമിക്കുന്നു; യുപി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു

0
ന്യൂഡൽഹി: സാംബാൽ പള്ളി കമ്മറ്റി അധികൃതർ പൊതുഭൂമി കൈയേറാൻ ശ്രമിക്കുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ അക്രമത്തിന് സാക്ഷ്യം വഹിച്ച പതിനാറാം നൂറ്റാണ്ടിലെ തർക്ക പള്ളിയെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാർ...

ഇസ്രായേൽ വലിയ ചുവടുവെപ്പ് നടത്തി യുദ്ധക്കളത്തിൽ; സൈനിക ടാങ്കുകൾ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു

0
2002ന് ശേഷം ആദ്യമായി ഇസ്രായേലി ടാങ്കുകൾ അധിനിവേശ വെസ്റ്റ്ബാങ്കിൽ പ്രവേശിച്ചു. അടുത്ത വർഷത്തേക്ക് തൻ്റെ സൈന്യം പലസ്‌തീൻ പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഈ...

നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ; ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്

0
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിൻ്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ്...

Featured

More News