19 October 2024

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റ് ; സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരായി അക്ഷയ് കുമാർ; ചിത്രം റിലീസിന്

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടിയ ശങ്കരന്‍ നായരുടെ ജീവിതം സിനിമയാക്കുന്നത് നവാഗത സംവിധായകനായ കരണ്‍ സിംഗ് ത്യാഗിയാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്‍റും കോടതിമുറികളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നീതിയുടെ ആള്‍രൂപവുമായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം ബോളിവുഡ് ചിത്രമാവുന്നുവെന്ന വാര്‍ത്ത നേരത്തെ എത്തിയതാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ധര്‍മ്മ പ്രൊഡക്ഷന്‍സ്. അക്ഷയ് കുമാര്‍ ശങ്കരന്‍ നായരായി എത്തുന്ന ചിത്രം 2025 മാര്‍ച്ച് 14 ന് തിയറ്ററുകളില്‍ എത്തും.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടിയ ശങ്കരന്‍ നായരുടെ ജീവിതം സിനിമയാക്കുന്നത് നവാഗത സംവിധായകനായ കരണ്‍ സിംഗ് ത്യാഗിയാണ്. യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ ദി കേസ് ദാസ് ഷൂക്ക് ദി എംപയര്‍ എന്ന പുസ്കത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. അക്ഷയ് കുമാറിനൊപ്പം ആര്‍ മാധവനും അനന്യ പാണ്ഡേയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കരണ്‍ ജോഹര്‍ 2021 ല്‍ ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. ദില്ലിയില്‍ ഒരു സുദീര്‍ഘമായ ഷെഡ്യൂളിലെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം അണിയറക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹരിയാനയിലെ റെവാരി ജില്ലയിലും ചില പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചു.

റെവാരി റെയില്‍വേ സ്റ്റേഷനും റെവാരി റെയില്‍വേ ഹെറിറ്റേജ് മ്യൂസിയവുമായിരുന്നു അവിടുത്തെ ലൊക്കേഷനുകള്‍ എന്നാണ് അറിയുന്നത്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിന്‍റെ ടൈറ്റില്‍ ശങ്കര എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Share

More Stories

‘എത്തിയത് അപ്രതീക്ഷിതമായി, ക്ഷണിച്ചതായി അറിയിയില്ല’; ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി

0
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ ആരോപണം നേരിടുന്ന പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർ മൊഴി നൽകി. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും നവീന്‍ ബാബുവിൻ്റെ യാത്രയയപ്പില്‍ പങ്കെടുത്ത...

‘ഒരു അന്വേഷണത്തിന്റെ തുടക്കം’; 185 അടി വലിപ്പമുള്ള സിനിമാ പോസ്റ്റർ മലയാള സിനിമയിൽ ഇതാദ്യം

0
മലയാള സിനിമ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത തരത്തിലുള്ള പുതിയ പ്രചാരണ തന്ത്രവുമായി എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' സിനിമ ടീം. സിനിമയുടെ പ്രമോഷനായി 185 അടി വലിപ്പമുള്ള...

സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബർ 30ന് ബെർമിംഗ്ഹാമില്‍

0
യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുകെയുടെ ഏഴാമത് ദേശീയ സമ്മേളനം നവംബർ 30ന് ബെർമിംഗ്ഹാമിൽ നടക്കുമെന്ന് നാഷണല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ...

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; കൂടുതലും കേരളത്തിൽ

0
രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിൽ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത്തരത്തിൽ കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടും. ഇന്ത്യയ്ക്ക്...

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി: ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

0
സോഷ്യൽ മീഡിയയിൽ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ മലയാളത്തിലെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. ഇതേ വിഷയത്തിൽ ഷാജൻ സ്കറിയയെ കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും പോലീസ്...

ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് കൂടുതൽ പേരെ കാണാതായി; ക്യാമ്പസ് പരിസരത്ത് ശ്മശാനവും; പോലീസ് റിപ്പോർട്ട്

0
ആത്മീയ ആചാര്യൻ എന്ന പേരിൽ അറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ നിന്ന് കൂടുതൽ പേരെ കാണാതായതായി തമിഴ്‌നാട് പോലീസിന്റെ റിപ്പോര്‍ട്ട്. ഫൗണ്ടേഷന്‍ ക്യാമ്പസ് പരിസരത്ത് ശ്മശാനമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ്...

Featured

More News