20 September 2024

കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ ചിത്രം; റിലീസിനൊരുങ്ങി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’

ഒരേ സമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ എൻട്രി ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.

കാന്‍ ചലച്ചിത്രമേളയില്‍ ആദ്യമായി ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടിയ ഇന്ത്യൻ ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈ’റ്റ് റിലീസിന് തയ്യാറെടുക്കുന്നു. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം സെപ്റ്റംബർ 21 ന് തിയേറ്ററിലെത്തും. തെലുങ്ക് നടൻ റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ബാനറായ സ്പിരിറ്റ് മീഡിയയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത്.

ഒരേ സമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഓസ്കാർ എൻട്രി ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. 2025 ലെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഫ്രാൻസ്, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ഓസ്കാർ എൻട്രിയായി ചിത്രം മാറാനുള്ള സാധ്യതകളാണ് ഇതോടെ ഉയരുന്നത്.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

2024-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയറായി പ്രദർശിപ്പിച്ച അലക്‌സാണ്ടർ ഡുമാസിന്റെ അഡാപ്റ്റേഷനായ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, ജാക്വസ് ഓഡിയാർഡിൻ്റെ എമിലിയ പെരസ്, അലൈൻ ഗ്യൂറോഡിയുടെ മിസ്രികോർഡിയ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തെയും ഫ്രാൻസിലെ ഓസ്‌കാർ കമ്മിറ്റി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.

മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.

Share

More Stories

അവളുടെ ഇടം എല്ലാവർക്കും താഴെ ആയി പോയത് അബദ്ധവശാൽ ഒന്നുമല്ല

0
| ശരണ്യ എം ചാരു അജയന്റെ രണ്ടാം മോഷണമെന്ന സിനിമ നിറഞ്ഞ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ടോവിനോയുടെ കരിയറിലെ മികച്ച സിനിമകളിൽ അജയൻ ഇടം പിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സുരഭിയുടെയും. ഈ പോസ്റ്റ് പക്ഷെ...

പേജർ സ്‌ഫോടനങ്ങളും ഹമാസ് തലവൻ്റെ കൊലപാതകവും; എങ്ങനെയാണ് മിഡിൽ ഈസ്റ്റിനെ യുദ്ധത്തിൻ്റെ വക്കിലെത്തിച്ചത്?

0
ലെബനനിലെ പേജർ, വോക്കി- ടോക്കി സ്ഫോടനങ്ങളുടെ പരമ്പര മിഡിൽ ഈസ്റ്റിനെ കൂടുതൽ വക്കിലേക്ക് തള്ളിവിട്ടു. ഒരു പൂർണ്ണമായ പ്രാദേശിക യുദ്ധത്തിൻ്റെ ഇസ്രായേൽ- ഗാസ സംഘർഷം ഒരു വർഷത്തോട് അടുക്കുമ്പോൾ ലെബനൻ, ഇറാൻ, യെമൻ,...

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി, കമലിനും രജനികാന്തിനുമൊപ്പം അഭിനയിച്ച നടൻ; കമറുദ്ദീൻ അന്തരിച്ചു

0
കേരളത്തിലെ ഏറ്റവും ഉയരമുള്ളയാള്‍ എന്ന വിശേഷണം നേടിയ വ്യക്തിയും ചലച്ചിത്ര നടനുമായ പാവറട്ടി സ്വദേശി പുതുമനശ്ശേരി പണിക്കവീട്ടില്‍ കമറുദ്ദീന്‍ (61) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. ഏഴടി ഒരിഞ്ചാണ് കമറുദ്ദീന്റെ ഉയരം. മലയാളം, തമിഴ്,...

കുഷ്ഠരോഗം ഇല്ലാതാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ജോർദാൻ

0
കുഷ്ഠരോഗം ഇല്ലാതാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ജോർദാൻ മാറിയെന്ന് ലോകാരോഗ്യ സംഘടന വ്യാഴാഴ്ച പ്രഖ്യാപിച്ചു. 20 വർഷത്തിലേറെയായിഈ മിഡിൽ ഈസ്റ്റേൺ രാജ്യത്ത് പ്രാദേശിക വംശജരായ കുഷ്ഠരോഗ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് WHO...

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌ത്‌ ക്രിപ്റ്റോയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പോസ്റ്റ്; സൈബർ പോലീസ് അന്വേഷണം തുടങ്ങി

0
സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വെള്ളിയാഴ്‌ച ഹാക്ക് ചെയ്യപ്പെട്ടു. തത്സമയ കോടതി നടപടികൾക്ക് പകരം യുഎസ് ആസ്ഥാനമായുള്ള റിപ്പിൾ ലാബ്‌സ് വികസിപ്പിച്ച ക്രിപ്‌റ്റോകറൻസിയായ XRP പ്രൊമോട്ട് ചെയ്യുന്ന വീഡിയോകളാണ് ചാനൽ കാണിച്ചത്....

ഡോ. ശ്രീക്കുട്ടി ലഹരിക്ക് അടിമ, തെളിവുണ്ടെന്ന് ഭര്‍ത്താവ്; ലഹരി ഉപയോഗിക്കാറില്ല, ഭര്‍ത്താവും അജ്‌മലും ട്രാപ്പില്‍ പെടുത്തിയെന്ന് അമ്മ

0
കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ലെന്നും ഭര്‍ത്താവ് അഭീഷിൻ്റെയും കേസില്‍ പ്രതിയായ അജ്‌മലിൻ്റെയും ട്രാപ്പാണിതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു....

Featured

More News