24 November 2024

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്; രാജ്യത്ത് ആദ്യമായി സാങ്കേതിക മാര്‍ഗരേഖ കേരളം പുറത്തിറക്കി

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്.

ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചത്. തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കുന്നതാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഈ മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

വേനല്‍ കാലത്ത് വെള്ളത്തിൻ്റെ അളവ് കുറയുയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.

ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്‌ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്‌ധ ഡോക്‌ടറുടെ ചികിത്സ തേടേണ്ടതാണ്.

Share

More Stories

രാജ്യത്തെ ഏറ്റവും മികച്ച ശുദ്ധവായു; പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം കണ്ണൂരിന്

0
ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ നഗരം ഇടംപിടിച്ചു. അതേസമയം നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസര്‍ബൈജിസ്ഥാനിലെ...

കോൺഗ്രസ് – യു ഡി എഫ് രാഷ്ട്രീയം കേരള സമൂഹത്തെ എങ്ങനെയൊക്കെ മലീമസമാക്കുമെന്നാണ് ഇനി കാണാനുള്ളത്

0
|ശ്രീകാന്ത് പികെ ഇന്ന് അതിയായ അമർഷവും അതേ സമയം സന്തോഷവും തോന്നിയ ഒരു വീഡിയോയാണ് പാലക്കാട് യു.ഡി.എഫ് വിജയം ഉറപ്പിക്കും മുന്നേ തന്നെ SDPI പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുകയും സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി...

32 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള അസ്ഥി ഭാഗങ്ങൾ; ആള്‍ക്കുരങ്ങുകള്‍ക്കും മനുഷ്യനുമിടയിലെ നഷ്ടപ്പെട്ട കണ്ണി; പഠനം

0
മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കില്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലൂസിക്ക് ഒരു മറിഞ്ഞു വരുന്ന ബന്ധത്തിന്റെ സ്ഥാനം മാത്രമേയുള്ളൂവെന്നാണ്. ഒപ്പം മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള വിട്ട് പോയ കണ്ണിയെ ലൂസി...

ഇടതുപക്ഷത്തെ സംബന്ധിച്ച് ശുഭകരമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത്

0
| ദീപക് പച്ച വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ ഏത് അളവ് എടുത്ത് നോക്കിയാലും ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ച് നിരാശപ്പെടാനുള്ള ഒന്നും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇല്ല. അതെ സമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രതീക്ഷയുള്ള...

റഹ്‌മാനൊപ്പം സംഗീത പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം പരസ്യ പ്രതികരണം

0
സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുമ്പേ അദ്ദേഹത്തിൻ്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവന്നു. പിന്നീട്...

‘യുദ്ധത്തിൽ രക്തസാക്ഷി’കളായ 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ ഭൗതീകശരീരം ചൈനയിലേക്ക് എത്തിക്കാൻ ഒരുക്കം

0
യുഎസ് ആക്രമണത്തെയും സഹായ കൊറിയയെയും ചെറുക്കാനുള്ള യുദ്ധത്തിൽ ജീവൻ നഷ്‌ടപ്പെട്ട 43 ചൈനീസ് പീപ്പിൾസ് വോളണ്ടിയർമാരുടെ (സിപിവി) രക്തസാക്ഷികളുടെ ഭൗതീകശരീരങ്ങൾ നവംബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ നിന്ന് ചൈനയിലേക്ക് എത്തിക്കും. ചൈനയുടെ വെറ്ററൻസ്...

Featured

More News