8 March 2026

ദേശീയ പാതയിലെ ടോളുകള്‍ക്ക് പകരം വാര്‍ഷിക പാസ്: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി

ഉപഗ്രഹാധിഷ്ടിത ടോള്‍ സംവിധാനത്തിലേക്ക് നീങ്ങുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്

കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനുമായി ദേശീയ പാതകളിലെ ടോള്‍ പിരിവിന് പകരം വാര്‍ഷിക പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഘരോണ്ട, ചൊര്യാസി, നെമിലി,യുഇആര്‍-II, ദ്വാരക എക്‌സ്പ്രസ് വേ എന്നിവിടങ്ങളില്‍ പൈലറ്റ് പദ്ധതിയുടെ ഭാഗമായി തടസരഹിത ടോള്‍ പിരിവ് നടത്താനായെന്ന് ഗഡ്‌കരി പറഞ്ഞു. ഉപഗ്രഹാധിഷ്ടിത ടോള്‍ സംവിധാനവും അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഉപഗ്രഹാധിഷ്ടിത ടോള്‍ സംവിധാനത്തിന് ആവശ്യമായ ഘടകങ്ങളെ കുറിച്ചും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ”അതിനാല്‍ ഉപഗ്രഹാധിഷ്ടിത ടോള്‍ സംവിധാനത്തിലേക്ക് നീങ്ങുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്,” -ഗഡ്‌കരി പറഞ്ഞു. ടോള്‍ പിരിവിലെ സുതാര്യതയുമായി ബന്ധപ്പെട്ട് ലോക്‌സഭാ അംഗങ്ങളായ ദിനേശ്ഭായ് മക്വാനയും ധരംബീര്‍ സിംഗും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

2008ലെ നാഷണല്‍ ഹൈവേ- ഫീസ് നിയമ പ്രകാരമാണ് ടോള്‍ നിരക്കുകള്‍ നിശ്ചയിക്കുന്നതെന്ന് ഗഡ്‌കരി പറഞ്ഞു. ഓരോ ടോള്‍ പ്ലാസയിലും ഫീസ് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദേശീയ പാത അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ടോള്‍ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുതാര്യത ഉറപ്പു വരുത്തുന്നതിനായി ഓരോ സാമ്പത്തിക വര്‍ഷത്തേയും യൂസര്‍ ഫീസ് നിരക്കുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്താറുണ്ടെന്നും ഗഡ്‌കരി പറഞ്ഞു.

ഏകദേശം 20,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 325 ദേശീയപാത പദ്ധതികളിലായി അഡ്വാൻസ്‌ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എടിഎംഎസ്) സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാലോ അതിലധികമോ വരികളുള്ള ദേശീയ പാതകളില്‍ ക്രമേണ എടിഎംഎസുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

More Stories

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

Featured

More News