28 September 2024

അൻവറല്ല, വിഷയം ഉത്തരങ്ങളാണ്; അത് തേടുന്നുണ്ട് കാലവും മനുഷ്യരും ഇടതുപക്ഷവും

2004-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ 46% വോട്ടുനേടിയ ഇടതുപക്ഷം ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ നേടിയത് 34% -ൽ താഴെ മാത്രം വോട്ടുകളാണ്. അതായത്, നഷ്ടപ്പെട്ടത് 12% വോട്ടുകൾ .

| പി ജി പ്രേംലാൽ

അൻവർ എങ്ങോട്ടുപോകും എന്നതിനേക്കാൾ പ്രധാനം എന്തുകൊണ്ട് പോകുന്നുവെന്നതും അതിന് കാരണമാകുന്ന അയാൾ ഉന്നയിച്ച വിഷയങ്ങളുമാണ്. 2004-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ 46% വോട്ടുനേടിയ ഇടതുപക്ഷം ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ നേടിയത് 34% -ൽ താഴെ മാത്രം വോട്ടുകളാണ്. അതായത്, നഷ്ടപ്പെട്ടത് 12% വോട്ടുകൾ .

എന്നും ഇടതുപക്ഷത്തിൻ്റെ അടിത്തറയായിരുന്ന ഈഴവരും മറ്റ് പിന്നാക്ക-പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരുമായ വോട്ടർമാർ മെല്ലെമെല്ലെ മാർക്സിറ്റ് പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോകുന്നതിൻ്റെ അനന്തരഫലമായിരുന്നു വോട്ടുവിഹിതത്തിലെ ഈ വൻചോർച്ചയെന്ന് സുവ്യക്തം. അതിലെ വലിയൊരു പങ്കും പോയതാകട്ടെ ഹിന്ദുത്വപാർട്ടിയിലേയ്ക്കായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ വലതുപക്ഷവ്യതിയാനവും നേതൃത്വത്തിൽ നിലനില്ക്കുന്ന സവർണ്ണബോധവും ആ പാർട്ടികൾക്ക് പതിറ്റാണ്ടുകളായി നിരുപാധികം വോട്ടു ചെയ്തിരുന്ന അടിസ്ഥാനവർഗ്ഗങ്ങളെ കമ്മ്യൂണിസം എന്ന ആശയത്തിൽ നിന്നേ അകറ്റിക്കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുക എന്നതാണ് പരമപ്രധാനമായ കാര്യം.

ഒരു ജനതയിൽ നിന്ന് രാഷ്ട്രീയമായ ആശയാടിത്തറ ഒലിച്ചുപോയാൽ പിന്നെ അവരുടെ കാല്പാദങ്ങൾക്കു കീഴിലേയ്ക്കും ചങ്കിനകത്തേയ്ക്കും ഒഴുകിയെത്തുക മതാത്മകചിന്തയുടെ ലഹരിയായിരിക്കും എന്നത് മനസ്സിലാക്കപ്പെടേണ്ടതുണ്ട്. എന്തുകൊണ്ട് ആ ജനത ഇടതുപക്ഷത്തെ കൈയൊഴിയുന്നു എന്നതാകണം സുപ്രധാനമായ ചോദ്യം. ആ ചോദ്യത്തിനുത്തരം നൽകാൻ തയ്യാറാകാതെ “ദേ… പോയവരെ കണ്ടില്ലേ, അവർ വർഗ്ഗീയക്കൂട്ടത്തോടൊപ്പം ചേർന്നേ” എന്ന് കള്ളക്കരച്ചിൽ നടത്തിയിട്ട് കാര്യമൊന്നുമില്ല.
അൻവർ ഉന്നയിച്ച ചോദ്യങ്ങൾ, അയാൾ എങ്ങോട്ടു പോയാലും, ഇവിടെത്തന്നെ അവശേഷിക്കും.

സംഘപരിവാറുമായി പരസ്യബന്ധം പുലർത്തുന്ന ഒരു എഡിജിപിയെ, പൂരം കലക്കാൻ കൂട്ടു നിന്നയാളെന്ന ഇടതുസമൂഹത്തിൻ്റെ പൊതുബോധത്തിലെ പ്രതിയെ സംരക്ഷിക്കാൻ ആഭ്യന്തരമന്ത്രിയും പാർട്ടിയും എന്തിനു ശ്രമിക്കുന്നുവെന്ന ബഹുതലസ്പർശിയായ ഒന്നാം ചോദ്യമടക്കം. ആ ചോദ്യം ഉച്ചത്തിലുള്ള ശബ്ദത്തിൽ പുറത്തുവന്നത് അൻവറിലൂടെയായിരുന്നു എന്നു മാത്രമേയുള്ളൂ.

തൃശൂർ നഗരത്തിലൂടെ ഒന്നു കറങ്ങിയാൽ, അരിയങ്ങാടിയിലൂടെയും ശക്തൻ മാർക്കറ്റിലൂടെയും തേക്കിൻകാട് മൈതാനത്തിലൂടെയും ഒന്നു ചുറ്റിയടിച്ചാൽ നല്ല ഒന്നാന്തരം ഇടതുപക്ഷക്കാരായ സാധാരണക്കാർ പരസ്പരം ആ ചോദ്യവും സംശയവും പങ്കുവയ്ക്കുന്നതു കേൾക്കാം. അൻവറല്ല വിഷയം, ഉത്തരങ്ങളാണ്. അത് തേടുന്നുണ്ട്, കാലവും മനുഷ്യരും ഇടതുപക്ഷവും.

Share

More Stories

പാക്കഡ് ഭക്ഷണങ്ങളുടെ അപകടം; മനുഷ്യ ശരീരത്തിൽ 3600ലധികം മാരക രാസവസ്‌തുക്കൾ

0
ഈ കാലഘട്ടത്തിൽ പാക്കഡ് ഭക്ഷണങ്ങൾ ജീവിതശൈലിയുടെ ഭാഗമായി തീർന്നിട്ടുണ്ട്. പച്ചക്കറി മുതൽ പലഹാരം വരെ കറി മസാല മുതൽ റെഡിമെയ്‌ഡ്‌ ഭക്ഷണം വരെ എല്ലാം പാക്കഡ് ആകുന്ന ഇന്നത്തെ കാലത്ത് അതിൻ്റെ ആരോഗ്യ...

സൂപ്പർവൈസർ അവധി നിഷേധിച്ചു; ജീവനക്കാരിയുടെ മരണം ആരോഗ്യസ്ഥിതി മോശമായെന്ന് റിപ്പോർട്ട്‌

0
ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന അമിത സമ്മർദ്ദങ്ങളും അധികം മണിക്കൂറുകൾ ജോലി ചെയ്യുന്നതിൻ്റെ ദൂഷ്യഫലങ്ങളും സംബന്ധിച്ച വലിയ ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചർച്ചകൾക്ക് തുടക്കമിട്ടത് പൂനെയിലെ എർണസ്റ്റ് ആൻഡ് യങ് കമ്പനിയിലെ...

ഹസ്സൻ നസ്റല്ല ആരായിരുന്നു? ഹിസ്ബുള്ള ലെബനൻ സൈന്യത്തേക്കാൾ വലിയൊരു ശക്തിയായത് എങ്ങനെ?

0
മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാൻ്റെ കാര്യമായ പിന്തുണയോടെ ഹിസ്ബുള്ളയെ നയിച്ച നസ്‌റല്ല ഇസ്രായേൽ വധിക്കപ്പെടുമെന്ന ഭയത്തിനിടയിൽ വർഷങ്ങളായി പൊതുവേദികളിൽ കണ്ടിരുന്നില്ല. ഒരു പച്ചക്കറി കച്ചവടക്കാരൻ്റെ മകൻ. നസ്‌റല്ലയുടെ നേതൃത്വം ലെബനൻ അധിനിവേശം നടത്തുന്ന ഇസ്രായേൽ സൈനികരോട്...

നസ്റല്ല കൊല്ലപ്പെട്ടു, ‘ഓപ്പറേഷൻ ന്യൂ ഓർഡർ’ ബോംബിങ്; ഇനി ലോകത്തെ ഭയപ്പെടുത്തില്ലെന്ന് ഇസ്രായേൽ

0
ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വൻ വ്യോമാക്രമണത്തിൽ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പിടികിട്ടാപ്പുള്ളിയായ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശനിയാഴ്‌ച അവകാശപ്പെട്ടു. ഓപ്പറേഷൻ ന്യൂ ഓർഡർ എന്ന് പേരിട്ടിരിക്കുന്ന...

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയതിന് നിർമല സീതാരാമന് എതിരെ കേസ്

0
റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകൾ വഴി കൊള്ളയടിച്ചെന്ന ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി കൊള്ളയടിക്കൽ നടത്തിയെന്ന് ആരോപിച്ച് ജനഅധികാര സംഘർഷ സംഘടനയിലെ...

ഇടതുപക്ഷത്തിൻ്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായി, എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ച: പ്രകാശ് ബാബു

0
എഡിജിപി എംആർ അജിത് കുമാറിൻ്റെ ആർഎസ്എസ് കൂടിക്കാഴ്‌ച ഇടത് പക്ഷത്തിൻ്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായെന്ന് സിപിഐ നേതാവും ദേശീയ എക്സിക്യൂട്ടീവ് അം​ഗവുമായ പ്രകാശ് ബാബു. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ...

Featured

More News