ബ്ലൂംബെര്‍ഗ് സൂചിക പ്രകാരം ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 400 ബില്യണ്‍ ഡോളര്‍ (40000 കോടി ഡോളര്‍) ആസ്‌തി നേടുന്ന ആദ്യ വ്യക്തിയായി ടെസ്ല- സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. മസ്‌കിൻ്റെ തന്നെ സ്ഥാപനമായ സ്‌പേസ് എക്‌സിൻ്റെ മൂല്യം ഏകദേശം 350 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയ ഇടപാടാണ് അദ്ദേഹത്തിൻ്റെ ഈ അപൂര്‍വ്വ നേട്ടത്തിന് നിര്‍ണായക സ്വാധീനം ചെലുത്തിയത്. സ്‌പേസ് എക്‌സിൻ്റെ ഇന്‍സൈഡര്‍ ഷെയര്‍ വില്‍പ്പന മസ്‌കിൻ്റെ ആസ്‌തിയില്‍ വര്‍ധനവുണ്ടാക്കി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസ്‌ക് പിന്തുണ നല്‍കിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതും അദ്ദേഹത്തിന് അനുകൂലമായി. ഈ പിന്തുണ മസ്‌കിൻ്റെ സംരംഭങ്ങളുടെ മൂല്യമുയര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
ടെസ്ല, സ്‌പേസ് എക്‌സ് എന്നിവയെ കൂടാതെ മറ്റ് നിരവധി സംരംഭങ്ങള്‍ക്കും മസ്‌ക് നേതൃത്വം കൊടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, ന്യൂറാലിങ്ക്, എക്‌സ്എഐ, ബോറിംഗ് കമ്പനി എന്നിവയുടെ സിഇഒ കൂടിയാണ് ഇലോണ്‍ മസ്‌ക്. അതേസമയം മസ്‌കിൻ്റെ ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ് സ്റ്റാര്‍ട്ട് അപ്പായ എക്‌സ് എഐ ഇക്കഴിഞ്ഞ നവംബറില്‍ 50 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചതിന് ശേഷം വിപണി മൂല്യം ഇരട്ടിയായി വര്‍ധിപ്പിച്ചുവെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ കാബിനറ്റിലും ഇലോണ്‍ മസ്‌കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മസ്‌കിനൊപ്പം ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും കേരളത്തില്‍ വേരുകളുമുള്ള വിവേക് രാമ സ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യ വികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (DOGE) ചുമതലയായിരിക്കും ഇവര്‍ക്ക്.
ട്രംപ് പുറത്തിറക്കിയ പ്രസ്‌താവനയില്‍, മസ്‌കും വിവേകും ചേര്‍ന്ന് തൻ്റെ സര്‍ക്കാരിൻ്റെ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അധികച്ചെലവുകളില്‍ നിയന്ത്രിക്കുമെന്നും വ്യക്തമാക്കി. സര്‍ക്കാരിൻ്റെ കീഴിലെ ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുന്‍കയ്യെടുക്കും. സര്‍ക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ട് വരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.
ഡോജിൻ്റെ ഓരോ പ്രവര്‍ത്തനവും ഓണ്‍ലൈനില്‍ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ അറിയിക്കണമെന്നും ഇലോണ്‍ മസ്‌ക് എക്‌സില്‍ പ്രതികരിച്ചു. കാബിനറ്റിലേക്ക് എത്തുന്ന കാര്യം വിവേക് രാമസ്വാമിയും എക്‌സിലൂടെ സ്ഥിരീകരിച്ചിരുന്നു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.