19 October 2024

നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് തെളിയുന്നു

നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് ജില്ല കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു .

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെയുള്ള കൈക്കൂലി പരാതി വ്യാജമെന്ന് സംശയം ഉയരുന്നു . പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പരാതി നൽകിയ പ്രശാന്തൻ്റെ ഒപ്പ് വ്യത്യസ്തമാണ് . പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണ്.

പക്ഷെ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. അതിനിടെ നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റിയിട്ടുണ്ട് . റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് കൈമാറി.

അതേസമയം, നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് ജില്ല കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു . പരിപാടിയുടെ സംഘാടകൻ താൻ ആയിരുന്നില്ലെന്നും സംഘാടകർ സ്റ്റാഫ് കൗൺസിലണെന്നും അദ്ദേഹം പറഞ്ഞു.

Share

More Stories

വികസനത്തിന്റെ വാർത്തകൾ മലയാളം മാധ്യമങ്ങൾ കാണുന്നില്ലെന്ന ആക്ഷേപം പരിശോധിക്കണം: മുഖ്യമന്ത്രി

0
മലയാള വാർത്താ മാധ്യമ പ്രവർത്തകർക്കെതിരെ വിമർശനവുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർ വിമർശനത്തിന് അതീതരാണോ എന്ന് പരിശോധിക്കപ്പെടണമെന്നും മാധ്യമങ്ങൾ വിവാദങ്ങളുടെ പുറകെ പോകുമ്പോൾ വസ്തുതകൾ പുറന്തള്ളപ്പെടുന്നുണ്ടെന്നും കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേ...

ഭൂമിയിലേക്ക് അതിശക്തമായ സൗരകൊടുങ്കാറ്റുകള്‍ അടുക്കുന്നു; നാസയുടെ മുന്നറിയിപ്പ്

0
വരും ദിവസങ്ങളിൽ ഭൂമിയെ സ്വാധീനിച്ചേക്കാവുന്ന അതിശക്തമായ സൗരകൊടുങ്കാറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി നാസ. സൂര്യനില്‍ പലയിടത്തും ശക്തമായ പൊട്ടിത്തെറികള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സൂര്യന്‍ സോളാർ മാക്സിമം എന്ന ഘട്ടത്തിലെത്തിയതായും നാസയും...

വംശനാശം സംഭവിച്ച ജീവികളോട് നിങ്ങൾക്ക് സംസാരിക്കാം; അവസരമൊരുക്കി കേംബ്രിഡ്ജ് സർവകലാശാല

0
നിങ്ങൾക്ക് വംശനാശം സംഭവിച്ച ജീവികളോട് ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടോ? ഡോഡോ പക്ഷിയും ചുവന്ന പാണ്ടയും അടക്കമുള്ള ജീവികളോട് സംസാരിക്കാനുള്ള അതുല്യ അവസരമാണ് കേംബ്രിഡ്ജ് സർവകലാശാലയിലെ മ്യൂസിയം ഓഫ് സുവോളജി ഒരുക്കിയിരിക്കുന്നത്. നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന...

രണ്ട് ബില്ല്യൺ സ്ത്രീകൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യമില്ല; യു.എൻ വിമെൻസ് റിപ്പോർട്ട്‌

0
ലോകത്ത് 2 ബില്ല്യൺ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് യു.എൻ വിമെൻ (United Nations Women) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിന്റെ...

‘വൈൽഡ് റോബോട്ട്’ മൂവി റിവ്യൂ; ഹൃദയ സ്‌പർശിയായി ആനിമേറ്റ് ചെയ്‌ത ചിത്രം

0
"ചിലപ്പോൾ, ഹൃദയങ്ങൾക്ക് അവരുടേതായ സംഭാഷണങ്ങളുണ്ട്." നമുക്കെല്ലാവർക്കും അത് അറിയാം, തീർച്ചയായും. എന്നാൽ ഓർമ്മപ്പെടുത്തൽ ആവശ്യമുണ്ടെങ്കിൽ, ഇതാ ഒരു ഡ്രീം വർക്‌സ് ഫിലിം. അവിടെ ഒരു ഭീമാകാരമായ AI- ശാക്തീകരിക്കപ്പെട്ട റോബോട്ട് ദുർബലവും അനാഥവുമായ...

‘ശാന്തരാകൂ ആരാധകരേ’; അലൻ വാക്കറുടെ ഹൈദരബാദിലെ സം​ഗീത നിശ റദ്ദാക്കി

0
ആരാധകരെ നിരാശരാക്കിക്കൊണ്ട് അലൻ വാക്കറുടെ ഹൈദരബാദിലെ സം​ഗീത നിശ റദ്ദാക്കി. ഒക്ടോബർ 20ന് നടത്താനിരുന്ന സം​ഗീത പരിപാടിയാണ് റദ്ദാക്കിയിരുന്നത്. തങ്ങളുടെ പ്രിയ ​ഗായകനെ നേരിൽ കാണാനും പരിപാടികൾ ആസ്വദിക്കാനും കാത്തിരുന്ന ആരാധകരെ സംബന്ധിച്ച്...

Featured

More News