23 October 2024

കണക്ടിങ് ഇന്ത്യ ഇനി കണക്ടിങ് ഭാരത്; നിറം മാറ്റത്തോടെ പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ

ചാര നിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന ചുവന്ന നിറത്തിലും നീല നിറത്തിലുമുള്ള അമ്പ് അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയിൽ മാറ്റിയിട്ടുണ്ട്.

പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം ആപ്തവാക്യത്തിൽ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നും ചേര്‍ത്തു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ പുറത്തിറക്കിയത്.

ചാര നിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന ചുവന്ന നിറത്തിലും നീല നിറത്തിലുമുള്ള അമ്പ് അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയിൽ മാറ്റിയിട്ടുണ്ട്. വൃത്തത്തിന് കാവി നിറവും അതിനുള്ളിലായി ഇന്ത്യയുടെ ഭൂപടവും നൽകിയിട്ടുണ്ട്. ഇതോടൊപ്പം അമ്പ് അടയാളത്തിന് വെള്ളയും പച്ചയും നിറമാണ് നൽകിയിരിക്കുന്നത്.

അതേസമയം, ലോഗോ മാറ്റത്തിൽ വിമര്‍ശനവുമായി തമിഴ്നാട് പിസിസി രംഗത്തെത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും കണക്ടിംഗ് ഇന്ത്യ മാറ്റി കണക്ടിംഗ് ഭാരത് എന്ന് ആക്കിയതും ഈ അജണ്ടയുടെ ഭാഗമാണെന്നും തമിഴ്നാട് കോണ്‍ഗ്രസ് ആരോപിച്ചു. ബിഎസ്എൻഎല്‍ എന്ന് ഇംഗ്ലീഷിലുള്ള എഴുത്തിന് താഴെയുള്ള കണക്ടിങ് ഇന്ത്യ എന്നുണ്ടായിരുന്ന ആപ്തവാക്യമാണ് കണക്ടിങ് ഭാരത് എന്നാക്കിയത്.

Share

More Stories

ഇന്ത്യയും ചൈനയും തർക്കമുള്ള അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഒരു കരാറിൽ ഏർപ്പെട്ടു

0
തർക്ക അതിർത്തിയിൽ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ വിന്യസിക്കുന്നതിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തി. ഇരു രാജ്യങ്ങളുടെയും നേതാക്കൾ ഉച്ചകോടിക്കായി റഷ്യയിൽ എത്തുമ്പോൾ ആണവ-സായുധരായ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണെന്ന് ന്യൂഡൽഹി പ്രസ്‌താവനയിൽ...

നിക്ഷേപ തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്‌, കാൽലക്ഷത്തോളം രൂപ പിടിച്ചെടുത്തു

0
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡിൽ കാൽലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങളുടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും...

മുസ്ലിം പുരുഷൻമാർക്ക് ഒന്നിലേറെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

0
മുംബൈ: മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. തൻ്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍...

തിയറ്ററുകളിൽ ഇനി ബേസിൽ- നസ്രിയ ജോടികൾ ; ‘സൂക്ഷ്മദര്‍ശിനി’ റിലീസ് പ്രഖ്യാപിച്ചു

0
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും...

എന്തുകൊണ്ടാണ് യഥാർത്ഥ നിയന്ത്രണരേഖയിലെ ഡെംചോക്ക് ഇന്ത്യയ്ക്ക് നിർണായകമായിരിക്കുന്നത്?

0
ഈ മാസം 21 ന് ഇന്ത്യയും ചൈനയും അതിർത്തിയിലെ പട്രോളിംഗ് പോയിൻ്റുകൾ സംബന്ധിച്ച സ്തംഭനാവസ്ഥ അവസാനിപ്പിക്കാൻ സമ്മതിച്ച രണ്ട് മേഖലകളിൽ ഡെംചോക്കും ഉൾപ്പെടുന്നു. ലഡാക്കിൻ്റെ തെക്കുകിഴക്കേ മൂലയിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി)...

ജോർജ്ജ് തടാകം; വെള്ളം അപ്രത്യക്ഷമാകുന്ന വിചിത്ര സ്ഥലങ്ങൾ

0
ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കായി കാൻബെറയ്‌ക്ക് സമീപം പതിറ്റാണ്ടുകളായി സന്ദർശകരെ ആശയ കുഴപ്പത്തിലാക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രകൃതി സൗന്ദര്യമാണ് ജോർജ്ജ് തടാകം. ഈ വലിയ ജലാശയം പൂർണ്ണമാകുമ്പോൾ പതിനാറ് മൈൽ നീളത്തിലും ആറ് മൈലിലധികം...

Featured

More News