27 January 2025

‘എൻ്റെ ഭൂമി’ ഡിജിറ്റൽ സർവേ; കേരളത്തിൽ ഭൂമി വാങ്ങാനും വില്‍ക്കാനും വൻമാറ്റം വരുന്നു, അറിയേണ്ടത് ഇതാണ്

ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമി തർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം

ഡിജിറ്റൽ സർവേ പദ്ധതിയായ ‘എൻ്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുമ്പന്തിയിൽ ആണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ.

ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമി തർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു മന്ത്രി.

2021ൽ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്. കൃത്യമായ സർവേ പ്രക്രിയ ഉറപ്പുവരുത്തുന്നത്തിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷനുകൾ, റിയൽ ടൈം കൈനമാറ്റിക് സംവിധാനങ്ങൾ, 200 റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺസൈറ്റ് ഡാറ്റാ പ്രോസസ്സിംഗ് സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

അതോടൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർവേ ഡയറക്ടറേറ്റിൽ കേന്ദ്രീകൃത മോണിറ്ററിങ് കൺട്രോൾ സെൻ്റെറുമുണ്ട്’. ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ കേരളത്തിൻ്റെ സർവേ മോണിറ്ററിങ് സംവിധാനങ്ങൾ പഠിക്കാനും സ്വീകരിക്കാനും താല്പര്യം പ്രകടിപ്പിച്ചത് സന്തോഷകരമാണ്.

കേന്ദ്ര സർക്കാരിൻ്റെ ഭൂവിഭവ വകുപ്പ് ആസാം സംസ്ഥാനത്തിന് സർവ്വേയുമായി ബന്ധപ്പെട്ട സഹായങ്ങളും ഐടി സൊലൂഷ്യനുകളും നൽകാൻ കേരളത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതും ഭൂവിനിയോഗത്തിലും ഡിജിറ്റൽ സർവേ മേഖലയിലുമുള്ള കേരളത്തിൻ്റെ നേതൃത്വം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമം സംബന്ധിച്ച് റവന്യു വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും ‘എൻ്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കണം. ഭൂമി വിൽക്കുമ്പോൾ തന്നെ നിലവിലെ ഉടമസ്ഥനിൽ നിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വിൽക്കാനാകൂ.

ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസം അനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരുന്നതിനാൽ വില്ലേജുകളിലേക്ക് ‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.സർവേ സ്കെച്ചിൽ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളിൽ ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്നും ഇനിമുതൽ രേഖപ്പെടുത്തും. ഇതുൾപ്പെടെ ഡിജിറ്റൽ സർവേ ചെയ്‌ത ഭൂമിയിൽ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങൾ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ നികുതി സ്വീകരിക്കുന്നത് ഡിജിറ്റൽ ബേസിക് ടാക്‌സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിന് മുന്നോടിയായി ‘എൻ്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും.

ഓൺലൈനായി ലഭിക്കുന്ന നികുതി രസീതിൽ പഴയതും പുതിയതുമായ സർവേ അല്ലെങ്കിൽ റീസർവേ നമ്പറുകൾ ഉണ്ടാകും എന്നതിനാൽ ഉടമസ്ഥനും ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും മറ്റുകക്ഷികൾക്കും പരിശോധിക്കാനാകും.

Share

More Stories

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; നിയമം നിർമ്മിക്കും

0
രാജ്യം മുഴുവൻ എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. അടുത്തമാസം 14 നകം...

‘ഇനി പലസ്‌തീനികളെ വിട്ടയക്കില്ല’; അർബെൽ യെഹൂദ് എവിടെ? എന്തുകൊണ്ട് മോചിപ്പിച്ചില്ല? കടുപ്പിച്ച് നെതന്യാഹു

0
ഹമാസ് വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇസ്രയേൽ. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെൽ യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തത് ആണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ശനിയാഴ്‌ച ഹമാസ് നാല് ബന്ദികളെ മോചിപ്പിച്ചെങ്കിലും അക്കൂട്ടത്തിൽ അർബെൽ യഹൂദ്...

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ആർമിയുടെ ‘റോബോട്ടിക് നായ്ക്കൾ’; കൊൽക്കത്ത പരേഡ് ഷോയിൽ

0
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ കൊൽക്കത്തയിൽ റെഡ് റോഡിൽ നടന്ന മഹത്തായ പരേഡിൽ മമത ബാനർജി പങ്കെടുക്കുകയും പരിപാടിയുടെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്‌തു. കൊൽക്കത്തയിൽ നടന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ഷോയിൽ കൗതുകമായത് ഇന്ത്യൻ...

ഒരു മുത്തച്ഛൻ പിടിവാശിയിൽ രണ്ട് കോടി രൂപ നിരസിച്ചു; വീടിന് ചുറ്റും ചൈനീസ് സർക്കാർ ഹൈവേ നിർമ്മിച്ചു

0
ചൈനയിൽ ഒരു ഹൈവേ നിർമ്മിക്കാൻ തൻ്റെ വീട് വിൽക്കാൻ ഒരു പിടിവാശിക്കാരൻ മുത്തച്ഛൻ വിസമ്മതിച്ചു. റോഡ് നിർമ്മിച്ചതിണ് ശേഷം മോട്ടോർവേയുടെ നടുവിൽ ഒരു വീട്ടിൽ താമസിക്കുന്നു. ചൈനയിലെ ജിൻസിയിലുള്ള ഹുവാങ് പിങ്ങിൻ്റെ ഇരുനില വീട്...

പ്രധാനമന്ത്രി മോദി റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാക്കാർക്ക് ആശംസകൾ നേർന്നു; അദ്ദേഹം എന്താണ് പറഞ്ഞത്?

0
76-ാമത് റിപ്പബ്ലിക് ദിനം രാജ്യമെമ്പാടും വളരെ ആവേശത്തോടെ ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു കൊണ്ട് രാജ്യത്തെ ശക്തവും സമൃദ്ധവുമാക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ...

മുഖ്യമന്ത്രിക്ക് കേരളത്തെ കുറിച്ച് കൃത്യമായ ദീർഘവീക്ഷണം ഉണ്ട്‌: കേരള ഗവർണർ

0
തിരുവനന്തപുരം: മലയാളികൾ സിംഹങ്ങൾ എന്ന് കേരള ​ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണം ഉണ്ടെന്നും വികസിത കേരളം എന്ന കാഴ്‌ചപ്പാടാണ് മുഖ്യമന്ത്രിയുടേത് എന്നും ​ഗവർണർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ...

Featured

More News