ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങൾക്ക് ഇടയിൽ ഷെഹ്ബാസ് ഷെരീഫിനെ ഭീരു എന്ന് വിളിച്ച് പാകിസ്ഥാനി എംപി. നരേന്ദ്ര മോദിയുടെ പേര് ‘ഉച്ചരിക്കാൻ’ ഭയപ്പെടുന്ന ‘ഭീരു’ എന്നാണ് പാകിസ്ഥാനി എംപി പാർലമെന്റിൽ പറഞ്ഞത്.
പാകിസ്ഥാൻ തെഹ്രീക്- ഇ- ഇൻസാഫ് (പിടിഐ)യുടെ ദക്ഷിണ മേഖല ഖൈബർ പാഖുത്തൂൺഖ്വയുടെ പ്രസിഡന്റും എംപിയുമായ ഷാഹിദ് ഖട്ടക് വെള്ളിയാഴ്‌ച നടന്ന പാർലമെന്റ് സമ്മേളനത്തിലാണ് ഷെഹ്ബാസ് ഷെരീഫിനെ വിമർശിച്ചത്.
“ഒരു പ്രസ്‌താവന പോലും ഇന്ത്യക്കെതിരെ വന്നിട്ടില്ല. അതിർത്തിയിൽ നിൽക്കുന്ന പാകിസ്ഥാൻ സൈനികർ സർക്കാർ ധീരമായി പോരാടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നേതാവ് മോദിയുടെ പേര് പോലും ഉച്ചരിക്കാൻ കഴിയാത്ത ഒരു ഭീരു ആയിരിക്കുമ്പോൾ അതിർത്തിയിൽ പോരാടുന്ന സൈനികന് നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്?” – ഷാഹിദ് ഖട്ടക്ക് പറഞ്ഞു.