4 January 2025

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഉത്തരവ് ഉടന്‍ ഉണ്ടായേക്കും

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്

മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതില്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ കേന്ദ്രത്തിന് അയച്ച കത്തിൻ്റെ മറുപടിയിലാണ് അതിതീവ്ര ദുരന്തമായി അംഗീകരിച്ച കാര്യം കേന്ദ്രം അറിയിച്ചത്. ഇതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് ഇനി ഉണ്ടാകണം.

എസ്.ഡി.ആര്‍.എഫിൻ്റെ രണ്ട് ഗഡു മുന്‍കൂറായി അനുവദിച്ചതൊഴിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് വയനാടിനായി പ്രത്യേക സഹായം ഇതുവരെ ലഭിച്ചിരുന്നില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ ധനസഹായം കേരളം പ്രതീക്ഷിക്കുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതില്‍ അനുകൂല തീരുമാനം ഉണ്ടായേക്കും. കൂടാതെ വിവിധ വകുപ്പുകളില്‍ പ്രത്യേകം ധനസഹായവും കേരളത്തിന് ആവശ്യപ്പെടാനാകും.

അതേസമയം, മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവില്‍ ആശയക്കുഴപ്പമുണ്ട്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ശരിവെയ്ക്കുന്ന കോടതി, എസ്റ്റേറ്റ് ഉടമകള്‍ക്ക് മുന്‍കൂര്‍ പണം നല്‍കണമെന്ന് കൂടി പറയുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്.

ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ അനുമതി നല്‍കി ഈ മാസം 27ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ട് തരത്തിലുളള പരാമര്‍ശങ്ങളാണ് വിധിയിലുളളത്.

മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ഏറ്റെടുക്കാനുളള സര്‍ക്കാര്‍ തീരുമാനം ഹൈകോടതി ശരിവെയ്ക്കുന്നുണ്ട്. എന്നാല്‍ ഡി.എം.ആക്ട് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് മുന്‍കൂര്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരും എസ്റ്റേറ്റ് ഉടമകളും തമ്മില്‍ ഇപ്പോള്‍ തന്നെ കേസുണ്ട്. കേസില്‍പ്പെട്ട ഭൂമി ഏറ്റെടുക്കുമ്പോള്‍ കോടതിയില്‍ പണം കെട്ടിവെയ്ക്കുന്നതാണ് നിലവിലുളള കീഴ്‌വഴക്കം. എന്നാല്‍ കേസില്‍ തീര്‍പ്പ് വരുന്നതിന് മുമ്പ് തന്നെ നഷ്‌ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

ഇതിനൊപ്പം ഉടമകളുമായി ബോണ്ട് ഒപ്പിടണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലില്‍ ബോണ്ട് ഒപ്പിടുന്ന രീതിയില്ല. ഇതാണ് ആശയകുഴപ്പത്തിന് വഴിവെച്ചിരിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ തീര്‍പ്പാകുന്നതിന് മുമ്പേ നഷ്‌ടപരിഹാരം നല്‍കുന്നത് സംസ്ഥാന താല്‍പര്യത്തിന് ഗുണകരമല്ലെന്നാണ് റവന്യു വകുപ്പിൻ്റെ അഭിപ്രായം. വിധി എതിരാണെങ്കില്‍ പണം തിരികെ നല്‍കണമെന്നാണ് കോടതി പറയുന്നത്.

LARR ആക്ട് പ്രകാരമുളള മുന്‍കൂര്‍ അഡ്വാന്‍സ് ഭീമമായ തുക വരും. ഇതിനൊപ്പം നിശ്ചിത ശതമാനം അഡീഷണല്‍ കോംപെന്‍സേഷനും നല്‍കണം. സിവില്‍ കേസ് തീര്‍പ്പാകാന്‍ കൊല്ലങ്ങളെടുക്കും. അത്രയും കാലം ഈ തുക എസ്റ്റേറ്റ് ഉടമകളുടെ കൈവശമാകും. ഇനി വിധി അനുകൂലമായാല്‍ തന്നെ മുതല്‍ മാത്രമേ തിരികെ കിട്ടുകയുള്ളൂ. പലിശ നഷ്‌ടമാകും.

ഇതൊന്നും സംസ്ഥാന താല്‍പര്യത്തിന് യോജ്യമല്ലെന്ന് റവന്യുവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി ഉത്തരവില്‍ എന്തുവേണമെന്ന് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. അപ്പീല്‍ പോകണമെന്നത് അടക്കുളള കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്

0
ന്യൂഡൽഹി: ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ റൂൾസ് 2025ന് നിർദ്ദേശിച്ചിട്ടുള്ള ഡ്രാഫ്റ്റ് നിയമങ്ങൾ അനുസരിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിന് ഒരു കുട്ടിക്ക് മുതിർന്നവരുടെ സമ്മതം ആവശ്യമാണ്. മുതിർന്നയാൾക്ക് രക്ഷിതാവോ രക്ഷിതാവോ ആകാം...

ചെറുകിട ആണവനിലയം;
സ്വകാര്യ കമ്പനികളെ ക്ഷണിച്ച് കേന്ദ്രം

0
ന്യൂഡൽഹി: തന്ത്രപ്രധാനമായ ആണവമേഖലയും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കാന്‍ മോദി സര്‍ക്കാര്‍. 220 മെ​ഗാവാട്ടിൻ്റെ ഭാരത് സ്മോള്‍ റിയാക്‌ടര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് രാജ്യത്തെ വ്യവസായികളിൽ നിന്ന് താല്‍പര്യപത്രം ക്ഷണിച്ച് ആണവോര്‍ജ കോര്‍പറേഷൻ...

‘അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ല; നിയമ നടപടികളുമായി മുന്നോട്ട് പോകും’; പെരിയ കേസില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട കെവി...

0
അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ എംഎൽഎ കെവി കുഞ്ഞിരാമന്‍. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കെവി കുഞ്ഞിരാമന്‍ പറഞ്ഞു. സിബിഐക്കെതിരെ വിമര്‍ശനവുമായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട...

അൽ ജസീറ ചാനലിന് വിലക്കുമായി പാലസ്തീൻ അതോറിറ്റി

0
അൽ ജസീറ ന്യൂസ് നെറ്റ്‌വർക്ക് ചാനലിനെ വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്നതിൽ നിന്ന് പാലസ്തീനിയന് അതോറിറ്റി (പിഎ) താൽക്കാലികമായി വിലക്കി. അവിടെ അശാന്തി ഉണ്ടാക്കുന്നതിലും “കലഹമുണ്ടാക്കുന്നതിലും” ബ്രോഡ്കാസ്റ്റർ പങ്കുവഹിക്കുന്നതായി അവർ അവകാശപ്പെടുന്നു . ഖത്തർ ആസ്ഥാനമായുള്ള...

സിഡ്‌നി ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ഉസ്മാൻ ഖവാജ കറുത്ത ബാൻഡ് ധരിച്ചത് എന്തുകൊണ്ട്?

0
വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ഉസ്മാൻ ഖവാജ കറുത്ത ബാൻഡ് ധരിച്ചു. ക്യാൻസർ രോഗത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് 40 വയസ്സുള്ള...

പരീക്ഷണ വേളയിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 180 കിലോമീറ്റർ വേഗതയിൽ കുതിച്ചു

0
ദീർഘദൂര, ഇടത്തരം യാത്രകൾക്കായി ആസൂത്രണം ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒന്നിലധികം പരീക്ഷണങ്ങളിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള ആളുകൾക്ക്...

Featured

More News