ആശങ്കകൾ പരിഹരിക്കാതെ കേന്ദ്ര സർക്കാർ; തൊഴിൽ ഉറപ്പ് പദ്ധതി പ്രതിസന്ധിയിൽ

അവസരങ്ങൾ നഷ്ടമായതിന്റെ പ്രധാന പ്രശ്നം കണക്ടിവിറ്റി പ്രതിസന്ധികളാണ്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ കേന്ദ്ര സർക്കാർ. പദ്ധതിക്ക് കീഴിൽ വേതന വിതരണത്തിന് ആധാർ അധിഷ്ഠിത സംവിധാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു. ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31ന് അവസാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഇതുസംബന്ധിച്ച ആശങ്കകൾ പൂർണമായി പരിഹരിക്കാൻ സർക്കാരിനായിട്ടില്ല. വെബ്സൈറ്റിലെ ആധാർ ഡെമോഗ്രാഫിക് വെരിഫിക്കേഷൻ സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം നിലവിൽ 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതിൽ 17.37 കോടി പേർ എബിപിഎസ് സംവിധാനത്തിലേക്ക് മാറി. 32% പേരാണ് പുറത്തുള്ളത്. ആധാറും തൊഴിൽ കാർഡും തമ്മിലുള്ള പൊരുത്തക്കേടുകൾ കഴിഞ്ഞ 21 മാസത്തിനിടെ 7.6 കോടി തൊഴിലാളികളുടെ അവസരം നഷ്ടമാക്കിയെന്നാണ് കണക്കുകൾ പറയുന്നത്.

അവസരങ്ങൾ നഷ്ടമായതിന്റെ പ്രധാന പ്രശ്നം കണക്ടിവിറ്റി പ്രതിസന്ധികളാണ്. കേരളത്തിൽ പുറത്തായത് 1100 പേരാണ്. ഇവരിലധികവും ഗോത്ര മേഖലയിൽനിന്നാണ് എന്നതാണ് ശ്രദ്ധേയം. രാജ്യത്ത് ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. ഇതിന് പുറമെ ആധാറുമായി തൊഴിൽ കാർഡുകൾ ബന്ധിപ്പിക്കുന്ന പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ സംഭവിക്കുന്ന പിശകുകളും വേതനം അക്കൗണ്ടിലെത്തുന്നതിനെ തടസപ്പെടുത്തുന്നുണ്ട്. തൊഴിലാളിയുടെ ആധാറും തൊഴിൽ കാർഡും തമ്മിലുള്ള അക്ഷരതെറ്റുകൾ പോലുള്ള പൊരുത്തക്കേടുകൾ പോലും പ്രശ്നമാണ്. അതോടൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലുമൊരു ബാങ്ക് അക്കൗണ്ടിലേക്ക് വേതനമെത്തുന്ന സ്ഥിതിയുമുണ്ട്.

നിലവില്‍ പ്രശ്നങ്ങളുള്ള കേസുകൾ പരിഹരിക്കാൻ ഗ്രാമീണ വികസന മന്ത്രാലയം ഇടപെട്ടിട്ടുണ്ടെങ്കിലും ഗ്രാമപഞ്ചായത്തുകൾ അടിസ്ഥാനമാക്കി മാത്രമേ നടപടി സ്വീകരിക്കാൻ സാധിക്കുവെന്നാണ് വിശദീകരണം. ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ വളരെയധികം സഹായകമാകുന്ന സുപ്രധാന പദ്ധതിയാണ് തൊഴിലുറപ്പ്. അതിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തെറ്റായ സാങ്കേതിക സംവിധാനങ്ങൾ അതിന്റെ ശോഭ കെടുത്താൻ വളരെയധികം സാധ്യതയുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു പഠനത്തിന്റെയും അടിസ്ഥാനമില്ലാത്ത ഇപ്പോൾ നടപ്പാടിലാക്കിയിരിക്കുന്ന എബിപിഎസ് സംവിധാനം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ശാസ്ത്രം തോൽക്കുന്ന ഇന്ത്യയിലെ 7 നിഗൂഢതകൾ; ഇന്നും ഉത്തരം കിട്ടാത്ത വിചിത്ര രഹസ്യങ്ങൾ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവും വൈവിധ്യമാർന്ന സംസ്കാരങ്ങളും നിറഞ്ഞ ഭാരതഭൂമി എന്നും അത്ഭുതങ്ങളുടെ കലവറയാണ്. എന്നാൽ, പുരാണങ്ങൾക്കും ചരിത്രരേഖകൾക്കുമപ്പുറം, ആധുനിക ശാസ്ത്രത്തിനോ ഗവേഷകർക്കോ ഇന്നും പൂർണ്ണമായി ചുരുളഴിക്കാൻ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

ശാസ്ത്രം തോൽക്കുന്ന ഇന്ത്യയിലെ 7 നിഗൂഢതകൾ; ഇന്നും ഉത്തരം കിട്ടാത്ത വിചിത്ര രഹസ്യങ്ങൾ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവും വൈവിധ്യമാർന്ന സംസ്കാരങ്ങളും നിറഞ്ഞ ഭാരതഭൂമി എന്നും അത്ഭുതങ്ങളുടെ കലവറയാണ്. എന്നാൽ, പുരാണങ്ങൾക്കും ചരിത്രരേഖകൾക്കുമപ്പുറം, ആധുനിക...

ഹോർമുസ് മുതൽ ഇന്ത്യൻ തീരം വരെ; ശ്വാസംമുട്ടുന്ന പവിഴപ്പുറ്റുകൾക്ക് കൈത്താങ്ങാകുമോ പുനരുജ്ജീവന പദ്ധതികൾ

| വാമിക ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഹോർമുസ് കടലിടുക്കിനെ ഒരു യുദ്ധക്കളമാക്കി മാറ്റുമ്പോൾ, ലോകം ശ്രദ്ധിക്കാതെ പോകുന്നത്...

ഈ ടീമിൽ കളിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം, കിരീട സമ്മർദ്ദമില്ലായിരുന്നു; ആർ.സി.ബിയുടെ കിരീടധാരണത്തിന് പിന്നാലെ വിരാട് കോഹ്‌ലി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടർച്ചയായ രണ്ടാം ഐ.പി.എൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി...

ഷിൻജാങ് മരുഭൂമിയിൽ ചൈനയുടെ ആണവക്കോട്ട; പ്രതിരോധക്കരുത്തുമായി ഇന്ത്യയുടെ അഗ്നി 6

അതിരുകളില്ലാത്ത മരുപ്പരപ്പിൽ ശീതയുദ്ധകാലത്തിനു ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ ആണവകേന്ദ്രങ്ങളിലൊന്ന് നിർമ്മിച്ചുകൊണ്ട് ചൈന ലോകശക്തികളുടെ ബലാബലത്തിൽ വലിയ മാറ്റങ്ങൾ...

ആഗോള ബഹിരാകാശ മൽസരത്തിൽ ‘ഗഗൻയാൻ’ ഇന്ത്യയെ സവിശേഷമാക്കും

മനുഷ്യരാശിയുടെ അവസാന അതിർത്തിയായ ബഹിരാകാശത്തേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇന്ത്യയുടെ ആദ്യ മനുഷ്യനായ ശുഭാൻഷു...

ഇറാനിൽ യുഎസ് എഫ്-15 തകർന്നു വീണത്; ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ മാസം ഇറാനിൽ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണത് പുതിയ വഴിത്തിരിവായി. വിമാനം ചൈനീസ് നിർമ്മിത മിസൈൽ...

മമത ബാനർജിയുടെ യോഗത്തിൽ 20 എംഎൽഎമാർ മാത്രം, ടിഎംസിയിൽ പിളർപ്പിൻ്റെ സൂചനയാണോ?

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ ഞെട്ടിക്കുന്ന ഒരു സംഭവ വികാസത്തിൽ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) മേധാവി മമത ബാനർജി വിളിച്ചുചേർത്ത...

നീരവ്, മല്യ കേസുകൾ അന്വേഷിച്ച മുൻ ഇഡി ഉദ്യോഗസ്ഥൻ വിആർഎസ് സ്വീകരിച്ചു

നീരവ് മോദി, വിജയ് മല്യ, മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് എന്നിവയുൾപ്പെടെ ഏറ്റവും ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ...