10 March 2026

മുഖ്യ തിഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു: രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലത്തിലെ വോട്ട് വെട്ടാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി വെട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി രംഗത്ത്. വോട്ട് കൊള്ള നടത്തുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഹൈഡ്രജൻ ബോംബ് വരുന്നേയുള്ളൂ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. തെളിവുകൾ നിരത്തിയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുക്കുന്നത്.

പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും‌ രാഹുൽ ​ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യ തിഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

‘ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത് കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ വെട്ടാന്‍ ശ്രമിച്ചു’, രാഹുല്‍ പറഞ്ഞു. രാജ്യത്തിന് എതിരായി താന്‍ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഎല്‍ഒയുടെ ബന്ധുവിന്റെ വോട്ട് വെട്ടിയെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ജയിക്കുന്ന ബൂത്തുകളെ ലക്ഷ്യം വെയ്ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലത്തിലെ വോട്ട് വെട്ടാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി വെട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനായി ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചു. ആരുടെ നമ്പറുകളാണ് ഇത്?’ രാഹുല്‍ ഗാന്ധി പറഞ്ഞു. നീക്കിയ വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

Share

More Stories

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

ഏഴാം തവണയും ഫൈനലിൽ കാലിടറി; ന്യൂസീലൻഡിനെ വിടാതെ പിന്തുടരുന്ന ഫൈനൽ ശാപം

0
ഐ.സി.സി ടി20 ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ ന്യൂസീലൻഡിനെ വിട്ടൊഴിയാതെ 'ഫൈനൽ ശാപം' വീണ്ടും ചർച്ചയാകുന്നു. ഒരിക്കൽക്കൂടി കിരീടത്തിന് തൊട്ടരികിലെത്തി മടങ്ങേണ്ടി വന്ന കിവീസ് പടയ്ക്ക് ഇന്ത്യൻ വന്മതിലിന് മുന്നിൽ തങ്ങളുടെ...

‘യുദ്ധത്തിൻ്റെ പുതിയ പുകമഞ്ഞിൽ’ മനസുകൾ പുകയുമ്പോൾ

0
1832ൽ, പേർഷ്യൻ സൈനിക സൈദ്ധാന്തികനായ കാൾ വോൺ ക്ലോസ്‌വിറ്റ്‌സ് (അദ്ദേഹത്തിൻ്റെ 'ഓൺ വാർ' എന്ന പുസ്‌തകത്തിൽ, മൂലകൃതിയിൽ വോം ക്രീഗേ) യുദ്ധം 'അനിശ്ചിതത്വത്തിൻ്റെ മേഖല'യാണെന്ന് എഴുതി. അപൂർണമായ വിവരങ്ങൾ, തെറ്റായി വായിച്ച സിഗ്നലുകൾ, അജ്ഞാതമായ...

അപമാനഭാരത്തിൽ നിന്ന് വിശ്വവിജയത്തിലേക്ക്; ഭാരതം വാഴ്ത്തുന്ന ‘സഞ്ജു സാംസൺ’ എന്ന മലയാളി കരുത്ത്

0
| വാമിക ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് ഒരു മലയാളി വീരപരിവേഷമണിഞ്ഞ രാവിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ പോരാടി, ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവായി സഞ്ജു വിശ്വനാഥ്...

മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ; സമ്പന്നർ ദുബായിൽ നിന്ന് പലായനം ചെയ്യുന്നു

0
മിഡിൽ ഈസ്റ്റിലെ ഇറാൻ്റെ ആക്രമണങ്ങളും വർദ്ധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ദുബായിൽ താമസിക്കുന്ന ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ നഗരം വിട്ടുപോകാൻ തുടങ്ങിയിട്ടുണ്ട്....

“പ്രണയം കുറ്റമല്ല, സുകുമാരൻ നായർ പറഞ്ഞാൽ അപ്പോൾ രാജിവെക്കും!”; ഗണേഷ് കുമാർ തുറന്നടിക്കുന്നു

0
മന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിൽ പുച്ഛിച്ചു തള്ളി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ...

Featured

More News