23 January 2025

നൂറ് ദശലക്ഷം ഡി​ഗ്രി താപനില; പതിനെട്ട് മിനിറ്റ് നേരം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന

ആണവ സംയോജനത്തിലെ ഒരു മികച്ച നേട്ടമായ ചൈനയുടെ കൃത്രിമ സൂര്യന്, ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാകാൻ കഴിയുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്.

പതിനായിരം ഫാരൻ ഹീറ്റാണ് നാം കാണുന്ന ഒരു സൂര്യന്റെ താപം. അതിന്റെ ഏഴു മടങ്ങ് താപം എന്നത് ഊഹിക്കാൻ പോലും കഴിയില്ല. ഇവിടെ അങ്ങിനെയുള്ള ഒരു സൂര്യനെ നിർമിച്ച് ശാസ്ത്ര ലോകത്ത് കുതിപ്പ് നടത്തിയിരിക്കുകയാണ് ചൈന.

പ്ലാസ്മ ഉപയോ​ഗിച്ച് ഏകദേശം നൂറ് ദശലക്ഷം ഡി​ഗ്രി താപനിലയിൽ പതിനെട്ട് മിനിറ്റ് സമയം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന ലോകത്തെ അമ്പരിപ്പിച്ചു. ന്യൂക്ലിയർ റിയാക്ടർ ഉപയോ​ഗിച്ചാണ് ചൈന നേട്ടം കൈവരിച്ചത്. ആണവ സംയോജനത്തിലെ ഒരു മികച്ച നേട്ടമായ ചൈനയുടെ കൃത്രിമ സൂര്യന്, ഭാവിയിൽ പരിധിയില്ലാത്ത ഊർജ ഉറവിടമാകാൻ കഴിയുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്.

ന്യൂക്ലിയർ ഫ്യൂഷൻ യാഥാർത്ഥ്യമാക്കുന്നതിനും സൂര്യനെക്കാൾ ഏഴിരട്ടി താപം ഉള്ള ഒരു ഊർജ ഉറവിടം നിർമിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാ​ഗമാണ് ഈ പരീക്ഷണത്തിന്റെ വിജയം. ഹൈഡ്രജനും ഡ്യൂട്ടീരിയം ​ഗ്യാസും ഇന്ധനമായി ഉപയോ​ഗിച്ചു കൊണ്ടുള്ള ഫ്യൂഷൻ പ്രക്രിയയെ അനുകരിച്ചു കൊണ്ടാണ് എക്സ്പിരിമെൻ്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോക്മാക് എന്ന നൂതന ഉപകരണം വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയത്.

ഭൂമിയിൽ സാധ്യമായ ഫ്യൂഷൻ നടത്തുന്നതിന് ഭൂമിയിലെ ലഭ്യമായ മുഴുവൻ ഊർജ സ്രോതസ്സിനെക്കാൾ ചൂടു കൂടിയ പ്ലാസ്മ താപം ആവശ്യമാണെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. സൂര്യന്റെ താപനില ഏകദേശം 15 ഡി​ഗ്രി ദശലക്ഷം ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈസ്റ്റ് ഡയറക്‌ടറായ സോങ് യുണ്ടാവോയുടെ അഭിപ്രായത്തിൽ സുസ്ഥിരമായ പ്ലാസ്മ നേടുന്നതിനും ഫ്യൂഷൻ പവർ പ്ലാന്റുകൾക്ക് സുസ്ഥിരമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും ഒരു ഫ്യൂഷൻ ഉപകരണം പതിനായിര കണക്കിന് സെക്കന്റുകൾ തുടർച്ചയായി പ്രവർത്തിക്കേണ്ടി വരും എന്നാണ്.

എന്നാൽ സുസ്ഥിരമായി ന്യൂക്ലിയർ ഫ്യൂഷൻ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു റിയാക്ടർ നിർമിക്കുക എന്നത് ശാസ്ത്രഞ്ജർക്ക് മുന്നിൽ വെല്ലുവിളിയായി തുടരുന്നു. ഫ്യൂഷൻ റിയാക്ടറിനുള്ളിലെ കേടു പാടുകളെ പ്രതിരോധിക്കുന്ന തരത്തിലുളള സംവിധാനം വികസിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് ഹെഫീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ സയൻസിലെ പ്രൊഫസർ ഷൗ ഹൈഷാൻ പറയുന്നു. ഇവ ഉൽപ്പാദിപ്പിക്കാൻ സിമുലേഷനുകൾക്കനുയോജ്യമായ പരിസ്ഥിതി ആവശ്യമാണ്.

ചൈനയുടെ ന്യൂക്ലിയർ കോർപ്പറേഷൻ കൃത്രിമ സൂര്യൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കുകയാണ്. ന്യൂക്ലിയർ ഫ്യൂഷൻ വഴി ഊർജം ഉൽപ്പാദിപ്പിക്കുന്നതിൽ ഇതൊരു വലിയ മുന്നേറ്റമായിരിക്കും. 2035-ഓടെ ആദ്യത്തെ വ്യാവസായിക പ്രോട്ടോടൈപ്പ് ഫ്യൂഷൻ റിയാക്ടർ നിർമ്മിക്കാനും 2050-ഓടെ ഈ നൂതന സാങ്കേതികവിദ്യ വലിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിന് തയ്യാറാക്കാനുമാണ് ന്യൂക്ലിയർ കോർപ്പറേഷൻ പദ്ധതിയിടുന്നത്.

ന്യൂക്ലിയർ ഫ്യൂഷനെ “കൃത്രിമ സൂര്യൻ” എന്ന് വിളിക്കുന്നതിന് നുള്ള കാരണം അത് സൂര്യന് സമാനമായ രീതിയിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ്. ഹൈഡ്രജൻ ആറ്റങ്ങളെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി ഭാരമേറിയ ആറ്റങ്ങളാക്കി സംയോജിപ്പിച്ച് ഊർജം ഉത്പാദിപ്പിക്കാനാണ് ചൈനീസ് ഉപകരണം ലക്ഷ്യമിടുന്നത്. വിജയിച്ചാൽ, ന്യൂക്ലിയർ ഫ്യൂഷൻ സുരക്ഷിതവും ശുദ്ധവും ഏതാണ്ട് പരിധിയില്ലാത്തതുമായ ഊർജ്ജ സ്രോതസ്സായി മാറും.

കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ന്യൂക്ലിയർ ഫ്യൂഷൻ പരീക്ഷണത്തിനിടെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തിയതിന് ദക്ഷിണ കൊറിയയിൽ നിന്നുള്ള ശാസ്ത്രജ്ഞർ ലോക റെക്കോർഡ് നേടിയിരുന്നു. നാൽപത്തിയെട്ട് സെക്കന്റ് നേരത്തേക്ക് പ്ലാസ്മ ജ്വലിപ്പിച്ചാണ് അന്ന് അവർ പരീക്ഷണം വിജയിപ്പിച്ചത്. ഇത് ഫ്യൂച്ചറിസ്റ്റിക് എനർജി ടെക്നോളജി വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് കൊറിയൻ ശാസ്ത്രജ്ഞർ വിശ്വസിച്ചു.

സാധാരണക്കാരുടെ ഭാഷയിൽ, ഹൈഡ്രജൻ ഐസോടോപ്പുകൾ പോലെയുള്ള ലൈറ്റ് ആറ്റോമിക് ന്യൂക്ലിയസുകളെ ഹീലിയം പോലെയുള്ള ഭാരമുള്ളവയിലേക്ക് സംയോജിപ്പിച്ച് ഊർജ്ജം പുറപ്പെടുവിക്കുന്ന പ്രക്രിയയെ അനുകരിച്ച് ഒരു റിയാക്ടറിലൂടെയാണ് ന്യൂക്ലിയർ ഫ്യൂഷൻ സാധ്യമാക്കുന്നത്. സൂര്യനിലോ തിളങ്ങുന്ന മറ്റ് നക്ഷത്രങ്ങളിലോ നടക്കുന്ന പ്രക്രിയയ്ക്ക് സമാനമാണിത്.

ന്യൂക്ലിയർ ഫ്യൂഷന് ഉയർന്ന താപനിലയും (ദശലക്ഷക്കണക്കിന് ഡിഗ്രികൾ), മർദ്ദവും, കാന്തിക മണ്ഡലങ്ങളോ ലേസറുകളോ പോലുള്ള പ്രത്യേക നിയന്ത്രണ രീതികളും ആവശ്യമാണ്. കുറഞ്ഞ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ, കുറഞ്ഞ അളവിലുള്ള ഹരിത ​ഗൃഹ വാതകങ്ങൾ പുറന്തള്ളൽ, ഇവയൊക്കെയാണ് ന്യൂക്ലിയർ ഊർജത്തിന്റെ നേട്ടം. കൽക്കരി, എണ്ണ, വാതകം എന്നിവ കത്തിക്കുന്നതിനേക്കാൾ ഏകദേശം നാല് ദശലക്ഷം മടങ്ങ് കൂടുതൽ ഊർജ്ജം ഇത് പുറത്തുവിടുണ്ട്.

കൂടാതെ ഇവിടെ ഊർജ ഉൽപ്പാദനത്തിന് സമ്പുഷ്ടമായ വസ്തുക്കളും ആവശ്യമില്ല. ഒപ്പം അപകട സാധ്യതയും കുറവാണ്. സൂര്യന്റെ അകകാമ്പിൽ നടക്കുന്ന അതേ പ്രവർത്തനങ്ങൾ ന്യൂക്ലിയർ ഫ്യൂഷൻ വഴി ഭൂമിയിൽ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ ചൈന അതിൽ വിജയിച്ചാൽ ലോകത്തിന് തന്നെ അത് വലിയ നേട്ടമാകും.

Share

More Stories

ഈഡൻ ഗാർഡൻസിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യയ്ക്ക് ആദ്യ ജയം

0
ഇംഗ്ലണ്ടിനെതിരെ ഇന്ന് നടന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വിജയം . യുവ താരം അഭിഷേക് ശർമ്മ 34 പന്തിൽ 8 സിക്സറുകളും, 5 ഫോറും ഉൾപ്പടെ 79...

ക്ഷമാപണത്തിന് ശേഷം മർഡോക്ക് രേഖകളുമായി ഹാരി രാജകുമാരൻ കേസ് തീർപ്പാക്കി

0
റൂപർട്ട് മർഡോക്കിൻ്റെ ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ ഗ്രൂപ്പുമായി പ്രസാധകനിൽ തെറ്റ് ചെയ്‌തുവെന്ന വാദം തീർപ്പാക്കുന്നതിനായി അവസാന നിമിഷം ഹാരി രാജകുമാരനും അദ്ദേഹത്തിൻ്റെ നിയമ സംഘവും ബുധനാഴ്‌ച കരാർ ഉണ്ടാക്കി. രാജകുമാരന് "പൂർണ്ണമായ ക്ഷമാപണം" ലഭിച്ചു....

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

0
ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്....

ജെ.എസ്.ഡബ്ള്യു എനർജി അതിൻ്റെ ബാറ്ററി സ്റ്റോറേജ് പ്ലാൻ്റ് താരിഫ് പവർ റെഗുലേറ്റർ നിരസിച്ചു

0
കരാറുകളുടെ പവിത്രതയും പൊതുഖജനാവിലെ ചെലവും സന്തുലിതമാക്കുന്ന കേസിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ്റെ (സിഇആർസി) സമീപകാല ഉത്തരവിനെതിരെ ജെഎസ്.ഡബ്ള്യു ബ്ല്യു എനർജിയുടെ ഒരു യൂണിറ്റ് വൈദ്യുതി (ആപ്‌ടെൽ) അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചു. വിപണിയേക്കാൾ ഉയർന്ന...

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

0
നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ...

സെയ്‌ഫ് അലി ഖാൻ്റെ 800 കോടി വിലയുള്ള പട്ടൗഡി കൊട്ടാരം; 150 മുറികൾ, രാജകീയ മുഗൾ വാസ്‌തുവിദ്യ

0
ബോളിവുഡിലെ രാജകീയ ദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീന കപൂറും സമാനതകളില്ലാത്ത മഹത്വത്തിൻ്റെയും പൈതൃകത്തിൻ്റെയും ലോകത്താണ് ജീവിക്കുന്നത്. ഹരിയാനയിലെ ഗുഡ്‌ഗാവ് ജില്ലയിലെ പട്ടൗഡി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യഥാർത്ഥ വസ്‌തുവിദ്യാ വിസ്‌മയയമാണ്...

Featured

More News