വാഷിങ്‌ടൺ: ചൈനയുടെ പിന്തുണയുള്ള ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സുപ്രധാന ഫയലുകൾ കൈക്കലാക്കിയെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ്. ട്രഷറിക്ക് സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കി കഴിഞ്ഞ മാസമാണ് ഹാക്കർമാർ കമ്പ്യുട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞു കയറിയത്.
നിലവിൽ ട്രഷറി ഡിപ്പാർട്ടുമെന്റിന് ഹാക്കിങ് ഭീഷണിയില്ലെന്നും ഹാക്ക് ചെയ്‌ത ശൃംഖല സർവീസിൽ നിന്ന് നീക്കിയതായും അസിസ്റ്റന്റ് ട്രഷറി സെക്രട്ടറി അദിതി ഹാർദികർ യുഎസ് സെനറ്റ് ബാങ്കിങ് കമ്മിറ്റിക്ക് അയച്ച കത്തിൽ അറിയിച്ചു. എന്നാൽ എത്രത്തോളം വിവരം ചോർന്നതായി വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.