| ജി ഹരിമോഹൻ
ഭ്രമ കല്പനകളുടെ മണ്ണിലെ കലർപ്പില്ലാത്ത ഇടമാണ് ചുരുളി.ജല്ലിക്കെട്ടിന്റെ തുടർച്ച
പോലെ മനുഷ്യന്റെ വളരെ വൈൽഡ് ആയൊരു മുഖത്തിന്റെ മറ്റൊരു ഇടവും തുടർച്ചയും. മാടനും തിരുമേനിയും കുട്ടയും യാത്രയും ഒക്കെ നമ്മുടെ തന്നെയൊരു സ്വിച്ചിംഗ് മോഡ് ആണ്…. വളരെ അനുകൂലമായ ഇടങ്ങളിൽ മാത്രം തുറന്നു വിടുന്ന നമുക്കുള്ളിലെ മാടന്റെയും ശീലങ്ങളുടെയും യാത്ര.
കളിഗെമിനാറിലെ കുറ്റവാളികൾ വായിച്ചപ്പോൾ മുതൽ ആവിഷ്ക്കാരം എങ്ങനെയാകും എന്നൊരു ആകാംഷയുണ്ടായിരുന്നു.
അതിന്റെ പൂർണ്ണത തന്നെയാണ് ചുരുളി. ഭാഷ,പ്രയോഗം, ശൈലി എന്നതൊക്കെ പലപ്പോഴും നിൽക്കുന്ന ഭൂമികയ്ക്ക് അനുസരിച്ചു മാറിക്കൊണ്ടിരിക്കും. ഏറ്റവും കൂടുതൽ മാറ്റങ്ങൾക്ക് വിധേയപ്പെടാൻ വെമ്പുന്നവനും മനുഷ്യനാണ്. ജല്ലിക്കട്ടിൽ ലിജോ തന്നെ പറഞ്ഞു വച്ച പോലെ..”അവന്മാര് രണ്ട് കാലിൽ ഓടുന്നു എന്നേയുള്ളു മൃഗങ്ങളാ മൃഗങ്ങള്”
ചുരുളിയും അത്തരത്തിൽ ഒന്നിന്റെ എക്സ്ട്രീം വേർഷൻ തന്നെയാണ്. പലപ്പോഴും മാജിക്കൽ റിയലിസമായോ ഫാന്റസിയായോ അനുഭവപ്പെടുന്ന എക്സ്ട്രീം റിയലിസത്തിന്റെ മദിപ്പും തിളപ്പും തന്നെയാണ് ചുരുളി.. ഗീതി സംഗീത കഥയിൽ പെങ്ങള് തങ്ക എന്ന കഥാപാത്രം സൃഷ്ടിക്കുന്നൊരു ഭീതിയുണ്ട്.. ഒരുതരം മിസ്റ്റിക് ഭയം… പലപ്പോഴും പറഞ്ഞിരുന്നത് പോലെ ചുരുളി വലിയൊരു ടേൺ ആയിരിക്കും എന്നുറപ്പിച്ച പ്രകടനം. കഥാപാത്രത്തിന്റെ ഒഴുക്കും ചൂടുമുള്ള തങ്കയുടെ പൊരിച്ചിൽ….ഗംഭീരം എന്നതിൽ
കുറഞ്ഞൊരു വാക്കും മതിയാവില്ല.