സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ സിനിമയുടെ സ്വാധീനവും ഉണ്ടാകാമെന്ന് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി. എന്നാല്‍ സിനിമയുടെ സ്വധീനം മാത്രമാണ് എന്ന് പറയാന്‍ പറ്റില്ല. മാറ്റേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. സിനിമ കേവലമായി കണ്ടാല്‍ മാത്രം പോരാ, അത് മനസിലാക്കുകൂടി വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
വളരെയധികം വിമര്‍ശിക്കപ്പെടുന്നത് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയാണ്. ഇടുക്കി ഗോള്‍ഡ് എന്ന സാധനം ഉളളതുകൊണ്ടല്ലേ, ആ സിനിമയുണ്ടായത്. അല്ലാതെ വായുവിലൂടെ ചിന്തയില്‍നിന്ന് ആവാഹിച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോയെന്നും സുരേഷ് ഗോപി ചോദിച്ചു. ലഹരിയെ മഹത്വവത്കരിക്കുന്നത് ശരിയല്ല. അത്തരം കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടെങ്കില്‍ ആ കലാകാരന്മാരോട് ചോദിക്കണം.
സിനിമയിലെ വയലന്‍സിനെക്കുറിച്ച് പറയുന്നത് ശരിയല്ല. നേരിയ അളവിലാണെങ്കിലും അത്തരം സീനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ട് ആനന്ദിക്കുക മാത്രമല്ല അതിലെ നല്ല വശങ്ങള്‍ കൂടി മനസിലാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആവര്‍ത്തിക്കപ്പെടുന്ന അക്രമസംഭവങ്ങളില്‍ ലഹരിക്കൊപ്പം തന്നെ സിനിമകളുടെ സ്വാധീനവുമുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് സുരേഷ് ഗോപി ഈ മറുപടി നല്‍കിയത്.