19 April 2025

കോയമ്പത്തൂർ സ്ഫോടന കേസ്; അഞ്ചുപേരെ കൂടി പ്രതി ചേർത്ത് എൻഐഎ കുറ്റപത്രം

തീവ്രവാദ പ്രത്യയ ശാസ്ത്രത്തിൻ്റെ ഭാഗമായി വിശ്വാസികളല്ലാത്തവരെ ലക്ഷ്യം വയ്ക്കാനും ലക്ഷ്യമിട്ടിരുന്നു

2022ൽ നടന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ അഞ്ചുപേരെ കൂടി പ്രതിചേർത്ത് എൻഐഎ കുറ്റപത്രം. ഷെയ്ക്ക് ഹിദായത്തുള്ള, ഉമർ ഫാറൂഖ്, പവാസ് റഹ്‌മാൻ, ശരൺ മാരിയപ്പൻ, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേർത്തത്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ വിയ്യൂർ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസർവ് വനത്തിലും കൂടിക്കാഴ്‌ച നടത്തിയെന്നാണ് എൻഐഎ പറയുന്നത്.

സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദത്തിലും ധനസഹായത്തിലും ഇവർക്ക് പങ്കുണ്ടെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഇതുവരെ 17 പേർക്ക് എതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

2021-2022 കാലഘട്ടത്തിൽ വ്യാജ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് അഴിമതി നടത്തിയതിന് ഷെയ്ഖ് ഹിദായത്തുല്ല, ഉമർ ഫാറൂഖ് എന്നിവർക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അഴിമതിയിൽ നിന്ന് സമ്പാദിച്ച ഫണ്ട് കാർ ബോംബ് ആക്രമണത്തിനായി സ്ഫോടക വസ്‌തുക്കൾ ശേഖരിക്കുന്നതിനായാണ് ഉപയോഗിച്ചത്.

പവാസ് റഹ്‌മാനും ശരണും ചേർന്നാണ് തട്ടിപ്പിന് ഒത്താശ ചെയ്‌തത്. അബൂ ഹനീഫയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്നതിന് ഫണ്ട് നൽകിയത്. ചാവേർ ബോംബ് സ്ഫോടനം നടത്തിയ ജമേഷ മുബീനിനെതിരായ കുറ്റങ്ങൾ ഒഴിവാക്കി. എൻ‌ഐ‌എ അന്വേഷണം അനുസരിച്ച് മുബീൻ ഐ‌എസിൻ്റെ സ്വയം പ്രഖ്യാപിത ഖലീഫയായ അബു- അൽ- ഹസൻ അൽ- ഹാഷിമി അൽ- ഖുറാഷിയോട് കൂറ് പ്രതിജ്ഞയെടുത്തു.

തീവ്രവാദ പ്രത്യയ ശാസ്ത്രത്തിൻ്റെ ഭാഗമായി വിശ്വാസികളല്ലാത്തവരെ ലക്ഷ്യം വയ്ക്കാനും ലക്ഷ്യമിട്ടിരുന്നു. 2019ൽ കോയമ്പത്തൂരിൽ നിന്ന് എൻ‌ഐ‌എ അറസ്റ്റ് ചെയ്‌ത തങ്ങളുടെ നേതാവായ മുഹമ്മദ് അസ്ഹറുദ്ദീനെ ജയിലിലടച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.

Share

More Stories

ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ

0
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. ചോദ്യം ചെയ്യലിനായി അമേരിക്കയുടെ സഹായം തേടിയേക്കും. കേസില്‍ ഹെഡ്‌ലിയുടെ നിബന്ധന നിലനില്‍ക്കെയുള്ള അമേരിക്കയുടെ ഇടപെടല്‍ ഏറെ നിര്‍ണായമാകും. കസ്റ്റഡിയിലുള്ള തഹാവൂര്‍...

‘ലോക കരള്‍ ദിനം’; ഇന്ത്യക്കാര്‍ ഡോളോ -650 കഴിക്കുന്നത് ജെംസ് മിഠായിപോലെ ആണെന്ന് !

0
ഇന്ത്യക്കാരുടെ ഡോളോ തീറ്റയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. പളനിയപ്പന്‍ മാണിക്കം. ഡോ. പാല്‍ എന്നാണ് ഇദ്ദേഹം ഓണ്‍ലൈനില്‍ അറിയപ്പെടുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ ഡോളോ -650 വേദന...

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി; നടപടിക്കായി പേഴ്‌സണൽ കാര്യമന്ത്രാലയത്തിന് കൈമാറി

0
സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികൾക്കായി നിയമ മന്ത്രാലയം പേഴ്‌സണൽ കാര്യമന്ത്രാലയത്തിന് കൈമാറി. മുൻ പാറ്റ്ന ഹൈക്കോടതി ജഡ്‌ജി രാകേഷ് കുമാറാണ് ഡിവൈ ചന്ദ്രചൂഡിനെതിരെ പരാതി നൽകിയത്. സാമൂഹിക...

എന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഗാംഗുലി വ്യക്തമാക്കുന്നു

0
പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ (WBSSC) നിയമന അഴിമതി കേസിൽ സുപ്രീം കോടതി സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു. അടുത്തിടെ നിയമനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട 'യോഗ്യതയുള്ള ' അധ്യാപകർക്ക് സുപ്രീം കോടതി...

ആലപ്പുഴ ജിംഖാന ഇനി തെലുങ്ക് പ്രേക്ഷകരിലേക്ക്

0
പ്രേമലു , മഞ്ഞുമ്മൽ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിലും അവയുടെ തെലുങ്ക് ഡബ്ബ് ചെയ്ത പതിപ്പുകളിലും ഗണ്യമായ വിജയം നേടിയിരുന്നു . ഇതേ ട്രെൻഡിൽ, തെലുങ്ക് പ്രേക്ഷകർക്കായി മറ്റൊരു മലയാള ചിത്രം കൂടി...

യുഎസ് വൈസ് പ്രസിഡന്റിൻ്റെ ഇന്ത്യാ സന്ദർശന പ്രയോജനം എന്താണ്?

0
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിൻ്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഈ ഉന്നതതല സന്ദർശനത്തിൽ നിന്ന് 'പോസിറ്റീവ് ഫലങ്ങൾ' ഉണ്ടാകുമോ? രാജ്യത്തെ ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്‌ണവ് വെള്ളിയാഴ്‌ച പ്രത്യാശ...

Featured

More News