25 December 2024

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യ്‌ക്കെതിരെ പരാതി

ഇന്ത്യൻ സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളാണ് 'മാർക്കോ'യിലുള്ളത്

കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിയറ്ററുകളിൽ ഹൗസ് ഫുളായി ഓടുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതിയുമായി കെപിസിസി അംഗം അഡ്വ. ജെ.എസ് അഖിൽ. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം 18 വയസിൽ താഴെയുള്ള കുട്ടികളെ കാണിക്കുന്നുവെന്നാണ് അഖിലിൻ്റെ പരാതിയിൽ പറയുന്നത്. സിനിമ‌ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനും സെൻസർ ബോർഡിനുമാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം താൻ ഈ ചിത്രം കണ്ടു. അത്യന്തം വയലൻസ് നിറഞ്ഞ ഇത് 18 വയസിൽ താഴെ പ്രായമുളളവർക്കായി പ്രദർശിപ്പിക്കാൻ പാടില്ല. എന്നാൽ ഈ വസ്‌തുത അറിയാതെ പല തിയേറ്ററുകളിലും കുട്ടികൾക്കൊപ്പമാണ് പലരും വരുന്നത്. തിയേറ്ററുകളിൽ 18 വയസിൽ താഴെയുള്ളവർക്ക് ഈ ചിത്രം കാണുന്നതിൽ യാതൊരു വിലക്കുമില്ലെന്നും അഖിൽ പരാതിയിൽ പറയുന്നു.

‘സിനിമ കണ്ടുകഴിഞ്ഞാൽ ചിത്രത്തെക്കുറിച്ച് പറഞ്ഞ അവകാശവാദങ്ങൾ വെറുമൊരു വിപണന തന്ത്രം ആയിരുന്നില്ല എന്ന് നിസ്സംശയം പറയാം. മലയാളം എന്നത് മറക്കാം ഇന്ത്യൻ സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളാണ് ‘മാർക്കോ’യിലുള്ളത്. തീർച്ചയായും വില്ലന്മാർ ആളുകളെ കൊല്ലുമെന്ന് പ്രതീക്ഷിക്കുന്നു.

“ഈ സിനിമയിൽ കാണുന്നത് സാധാരണ കൊലപാതകങ്ങളല്ല. പകരം ചെവികൾ കടിച്ചെടുക്കുന്നു. കെെകാലുകൾ സോ മെഷീനുകൾ ഉപയോഗിച്ച് മുറിക്കുന്നു. ഹൃദയം, കണ്ണുകൾ, കുടൽ എന്നിവ പറിച്ചെടുക്കുന്നു. അമ്മയുടെ ഭ്രൂണത്തിൽ നിന്ന് വെറും കെെകളാൽ ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നു. അതിനാൽ തന്നെ ഈ ചിത്രം കുട്ടികൾ കാണുന്നത് അവസാനിപ്പിക്കണം” -അഖിൽ പരാതിയിൽ പറയുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

ആറ് ലക്ഷം രൂപ വിലയുള്ള കാർ ഒരു ലക്ഷം രൂപയ്ക്ക് വിൽക്കുമ്പോൾ 90,000 രൂപ ജി.എസ്.ടി നൽകേണ്ടി വരുമോ?

0
ജി.എസ്.ടി കൗൺസിലിൻ്റെ അടുത്തിടെ തീരുമാനത്തിന് ശേഷം പഴയ ഇവി വാഹനങ്ങളുടെ പുനർവിൽപ്പനയ്ക്ക് 18% ജി.എസ്.ടി ചുമത്തുമെന്ന് പറഞ്ഞ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇത് പൊതുജനങ്ങൾക്ക്‌ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി. എന്നാൽ...

നാസയുടെ ‘പാർക്കർ’ ചരിത്രം സൃഷ്‌ടിച്ചു; ആദ്യമായി പാർക്കർ സൂര്യൻ്റെ ഏറ്റവും അടുത്തെത്തി

0
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സോളാർ പ്രോബ് പാർക്കർ ബഹിരാകാശ പര്യവേഷണത്തിൽ പുതിയ അധ്യായം ചേർത്തു. 2024 ഡിസംബർ 24 ചൊവ്വാഴ്‌ച വൈകുന്നേരം 5:10ന് ബഹിരാകാശ പേടകം സൂര്യനോട് ഏറ്റവും അടുത്ത് എത്തി....

രംഗ ബിഷ്ണോയി; സൈബർ തട്ടിപ്പിൽ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിൻ പൊലീസ് പിടിയിൽ

0
കൊച്ചി സൈബർ പൊലീസ് സൈബർ തട്ടിപ്പുകളുടെ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിനെ കൊൽക്കത്തയിൽ എത്തി സാഹസികമായി അറസ്റ്റ് ചെയ്‌തു. കേരളത്തിൽ നടന്ന നിരവധി സൈബർ തട്ടിപ്പുകളിൽ നിർണായക പങ്കുള്ള ക്രിമിനലിനെ ആണ് കേരള പൊലീസ്...

അലക് ബാൾഡ്വിൻ്റെ റസ്റ്റ് ഷൂട്ടിംഗ് കേസ്, ഔദ്യോഗികമായി അവസാനിച്ചു; ജഡ്‌ജിയുടെ നിഗമനം ഇതാണ്

0
റസ്റ്റിൻ്റെ സെറ്റിൽ നടന്ന ദാരുണമായ വെടിവെയ്‌പിൽ അലക് ബാൾഡ്‌വിനിനെതിരായ കേസ് ഒടുവിൽ അവസാനിച്ചു. സാന്താ ഫെ ജഡ്‌ജി തനിക്കെതിരെയുള്ള മനഃപൂർവമല്ലാത്ത ക്രിമിനൽ കുറ്റങ്ങൾ നിരസിച്ചതിന് ഏകദേശം ആറ് മാസത്തിന് ശേഷം കേസ് അവസാനിപ്പിച്ചതായി...

ഗോവയിൽ പശു സംരക്ഷക ഏറ്റുമുട്ടൽ; ക്രിസ്മസിന് അടച്ചിടാൻ ബീഫ് കച്ചവടക്കാരുടെ ആഹ്വാനം

0
ക്രിസ്മസിന് ഒരു ദിവസം മുമ്പ് ഗോവയിലെ ബീഫ് വിൽപനക്കാരുടെ സംസ്ഥാന വ്യാപക അടച്ചുപൂട്ടൽ. ബേക്കറികൾ, കഫേകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവ പ്രതിസന്ധിയിൽ ആക്കിയതായി റിപ്പോർട്ടുണ്ട്. ചില ജനപ്രിയ ഗോവൻ ലഘുഭക്ഷണങ്ങളിലെ പ്രധാന ഘടകമാണ്...

ജിഷ കൊലക്കേസ് പ്രതി അമീറുലിന് മനോനിലയിൽ കുഴപ്പമില്ല; മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക്

0
എറണാകുളം, പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിൻ്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ...

Featured

More News