9 May 2025

കേരളത്തിൽ 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങണം.

വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങണം. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ഓപ്പറേഷൻ സൗന്ദര്യയിലൂടെ 2023 മുതൽ രണ്ടു ഘട്ടങ്ങളിലായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

ശേഖരിച്ച സാമ്പിളുകൾ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി.

ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടർന്ന് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ മന്ത്രി വീണാ ജോർജ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകി. വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

Share

More Stories

ചെറുതോ വലുതോ ആയ ഒരു യുദ്ധത്തിന്റെ നിർദ്ദേശം രാജ്യത്തിന്റെ പ്രശസ്തിക്ക് നല്ലതല്ല: സഞ്ജന ഗൽറാണി

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ, നിരവധി സെലിബ്രിറ്റികൾ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, തെലുങ്ക് പ്രേക്ഷകർക്ക് സുപരിചിതയായ നടി സഞ്ജന ഗൽറാണി സോഷ്യൽ മീഡിയയിൽ നടത്തിയ ചില അഭിപ്രായങ്ങൾ...

ബലൂചിസ്ഥാനിലെ പല ഭാഗങ്ങളിലും പാകിസ്ഥാൻ ദേശീയ പതാകകൾ നീക്കം ചെയ്തു; സംഘർഷം

0
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്വാതന്ത്ര്യ പ്രസ്ഥാനം വീണ്ടും ശക്തമായി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ) തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കുകയും പാകിസ്ഥാൻ സർക്കാരിന് പുതിയ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ...

അമേരിക്കൻ പുരോഹിതൻ റോബർട്ട് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

0
അമേരിക്കൻ പുരോഹിതൻ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വ്യാഴാഴ്ച പുതിയ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോയിൽ ജനിച്ച, അഗസ്തീനിയൻ സഭയിലെ അംഗവും പെറുവിൽ വിപുലമായി സേവനമനുഷ്ഠിച്ചതുമായ 69 കാരനായ പ്രെവോസ്റ്റ്, 2023 മുതൽ ലാറ്റിൻ അമേരിക്കയ്ക്കുള്ള...

‘ഇത് തമാശയല്ല’; ‘കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കലാണ് എൻ്റെ ദൗത്യം’: രാജീവ് ചന്ദ്രശേഖർ

0
"അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം വികസനം ചെയ്യാൻ കഴിയുന്നില്ല. ബിജെപി വർഗീയ പാർട്ടിയാണെന്ന് പച്ച നുണ പ്രചരിപ്പിക്കുന്നു....

ഭീകര പരിശീലന കേന്ദ്രമായ ‘മർകസ് തയ്ബ’; വിശദാംശങ്ങൾ

0
വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള...

കെഎസ്ആർടിസി ബസുകൾ ഹൈടെക്ക്; പുതിയ ആപ്പിനെ അറിയാം

0
സമ്പൂർണമായി ഹൈടെക്ക് ആകുന്നു കെഎസ്ആർടിസി ബസുകൾ. എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ എത്താൻ എത്ര സമയം എടുക്കും, സീറ്റുണ്ടോ എന്ന കാര്യങ്ങളെല്ലാം ഇരിക്കുന്ന ഫോണിൽ കൂടി അറിയാൻ സാധിക്കും. ബസിനുള്ളിൽ...

Featured

More News