20 November 2024

രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത്‌; 24 മണിക്കൂറും കേസ്‌ ഫയൽ ചെയ്യാം

കക്ഷികളോ അഭിഭാഷകരോ നേരിട്ട്‌ കോടതിയിൽ ഹാജരാകേണ്ട. കേസിൻ്റെ നടപടി ക്രമങ്ങൾ എല്ലാം ഓൺലൈനായാണ്‌

ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർരഹിത ഡിജിറ്റൽ കോടതി (24×7 ഓപ്പൺ ആൻഡ്‌ നെറ്റ്‌ വർക്ക്‌ഡ്‌ കോടതി) കൊല്ലത്ത്‌ പ്രവർത്തനം തുടങ്ങുന്നു. ബുധനാഴ്‌ചയാണ് ആദ്യ കേസ് സ്വീകരിക്കുക. പണമടച്ചുതീർക്കൽ നിയമ (നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ്‌സ്‌ ആക്ട്‌) പ്രകാരമുള്ള ചെക്ക്- വ്യാപക കേസുകളാകും കോടതി പരിഗണിക്കുക. സുപ്രീംകോടതി ജസ്റ്റിസ്‌ ആർഎ ഗവായ്‌ ആഗസ്‌ത്‌ 16ന്‌ ഡിജിറ്റൽ കോടതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചിരുന്നു.

കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച്‌ ജനങ്ങൾക്ക്‌ പുത്തൻ വ്യവഹാര പരിഹാര അനുഭവം നൽകുന്നതാണ്‌ പുതിയ കോടതി. വെബ്‌സൈറ്റിലൂടെ നിശ്‌ചിത ഫോമിൽ ഓൺലൈനായാണ്‌ കേസ്‌ ഫയൽ ചെയ്യേണ്ടത്‌. കക്ഷികളോ അഭിഭാഷകരോ നേരിട്ട്‌ കോടതിയിൽ ഹാജരാകേണ്ട. കേസിൻ്റെ നടപടി ക്രമങ്ങൾ എല്ലാം ഓൺലൈനായാണ്‌. പ്രതിക്കുള്ള സമൻസ്‌ അതത്‌ പൊലീസ്‌ സ്റ്റേഷനുകളിൽ ഓൺലൈനായി ലഭ്യമാക്കും. കോർട്ട്‌ ഫീസ്‌ ഇ പേമെൻ്റെയി ട്രഷറിയിൽ അടയ്‌ക്കാം.

പ്രതിയും ജാമ്യക്കാരും ഓൺലൈനായി ഹാജരായി രേഖ അപ്‌ലോഡ്‌ ചെയ്‌ത്‌ ജാമ്യം നേടാം. വിചാരണ, വാദം ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ്‌. ഒരു മജിസ്‌ട്രേട്ടും മൂന്ന് ജീവനക്കാരും മാത്രമാണ്‌ ഉണ്ടാകുക. കൊല്ലത്തെ നാല് കോടതികളിലെ സമാന കേസുകൾ 20 മുതൽ ഡിജിറ്റൽ കോടതിയാകും പരിഗണിക്കുക. പ്രവർത്തനം വിലയിരുത്തി ഡിജിറ്റൽ കോടതി കൂടുതൽ ജില്ലകളിൽ തുടങ്ങും.

കോടതിയുടെ പ്രവർത്തനം സംബന്ധിച്ച്‌ അഭിഭാഷകർക്കും ക്ലർക്കുമാർക്കും തിങ്കളാഴ്‌ച കൊല്ലം ബാർ അസോസിയേഷൻ ഹാളിൽ പരിശീലനം നൽകി.

Share

More Stories

യുഎസ് നിർമ്മിത ദീർഘദൂര മിസൈലുകൾ ഉക്രൈൻ ആദ്യമായി റഷ്യയിലേക്ക് തൊടുത്തു വിടുന്നു

0
യുദ്ധത്തിൻ്റെ 1,000-ാം ദിവസത്തിൽ രണ്ട് യുഎസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ റഷ്യൻ ആയുധപ്പുരയെ ആക്രമിച്ചു. റഷ്യയ്ക്കുള്ളിലെ ലക്ഷ്യങ്ങൾക്കെതിരെ ദീർഘദൂര അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് ബൈഡൻ ഭരണകൂടം...

ഇന്ത്യ, ചൈന പ്രത്യേക പ്രതിനിധികൾ ഉടൻ കൂടിക്കാഴ്‌ച; മാനസസരോവർ വിമാനം പുനരാരംഭിച്ചേക്കും

0
ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അതിർത്തി പ്രശ്‌നത്തിൽ തങ്ങളുടെ പ്രത്യേക പ്രതിനിധികളുടെ യോഗം ഉടൻ വിളിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. നേരിട്ടുള്ള വിമാന സർവീസുകളും കൈലാഷ് മാനസരോവർ തീർത്ഥാടനവും പുനരാരംഭിക്കുന്നതിന് അടുത്തു....

ഹരിവരാസനം റേഡിയോ നടത്തിപ്പ്; മുൻ കോൺഗ്രസ് നേതാവിന് നൽകാൻ വഴിവിട്ട നീക്കമെന്ന് ആക്ഷേപം, നിഷേധിച്ച് ബാലകൃഷ്‌ണൻ പെരിയ

0
ശബരിമലയിൽ തുടങ്ങാനിരുന്ന ഹരിവരാസനം റേഡിയോ നടത്തിപ്പ് മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്‌ണൻ പെരിയയ്ക്ക് നൽകാൻ വഴിവിട്ട നീക്കം നടന്നെന്ന് ആക്ഷേപം. പ്രതിഷേധം അറിയിച്ച് സിഐടിയു ദേവസ്വം ബോർഡിന് കത്ത് നൽകി. പ്രതിഷേധം ഉയർന്നതോടെ...

മെച്ചപ്പെട്ട ജീവിതം തേടി ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലേക്ക്; 2022ലെ ഒഇസിഡി കുടിയേറ്റ കണക്കുകൾ പുറത്ത്

0
മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും സാമ്പത്തിക സുരക്ഷിതത്വവും തേടി വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം പുതിയ ഉയരങ്ങളിലേക്ക്. ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻറ് (OECD) അംഗരാജ്യങ്ങളിലേക്കുള്ള 2022ലെ കുടിയേറ്റ കണക്കുകൾ പ്രകാരം, ഇന്ത്യക്കാരാണ്...

ചന്ദ്രന്‍റെ മറുഭാഗത്ത് 4.2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വത സ്ഫോടനങ്ങള്‍; പുതിയ കണ്ടെത്തലുകൾ

0
ചന്ദ്രന്റെ ഭൂമിയിൽ നിന്ന് കാണാത്ത ഭാഗത്ത്, 4.2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പും 2.83 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പും അഗ്നിപര്‍വത സ്ഫോടനങ്ങള്‍ നടന്നതായി ചൈനീസ്, അമേരിക്കന്‍ ഗവേഷകരുടെ പുതിയ പഠനത്തില്‍ കണ്ടെത്തി. ചൈനയുടെ Chang’e-6...

കെഎസ്‌ഇബി 
സേവനങ്ങൾ ഇനി ഓൺലൈനിൽ; ഓഫീസുകളിൽ നേരിട്ട്‌ ഒരപേക്ഷയും സ്വീകരിക്കില്ല

0
തിരുവനന്തപുരം: കെഎസ്‌ഇബിയിൽ പുതിയ കണക്ഷൻ അടക്കമുള്ള എല്ലാ അപേക്ഷകളും ഡിസംബർ ഒന്നുമുതൽ ഓൺലൈനിലാക്കി. ഓഫീസുകളിൽ ഇനിമുതൽ നേരിട്ട്‌ ഒരപേക്ഷയും സ്വീകരിക്കില്ല. സേവനം സമയബന്ധിതമായി നടപ്പാക്കാനാണ്‌ പുതിയ തീരുമാനം. സെക്ഷൻ ഓഫീസുകളിൽ നേരിട്ട്‌ അപേക്ഷ...

Featured

More News