11 March 2026

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്ത യുവതിക്ക് ചികിത്സാ ചെലവ് നിഷേധിച്ചു; ആദിത്യ ബിര്‍ള കമ്പനിക്കെതിരെ കോടതി ഉത്തരവ്

ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയെ വിവരമറിയിച്ചു എങ്കിലും, പിന്നീട് ക്ലെയിം പാസാക്കുന്നതിന് ആവശ്യമായ നടപടികളൊന്നും ആദിത്യ ബിര്‍ള കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്ത യുവതിക്ക് ചികിത്സാ ചെലവ് നിഷേധിച്ച ആദിത്യ ബിര്‍ള കമ്പനിക്കെതിരെ കോടതിയുടെ ഉത്തരവ്. കക്കട്ടില്‍ മലയന്റെ പറമ്പത്ത് അരുണ്‍ ലാലിന്റെ ഭാര്യ അനുഷ്യക്ക് (30) ചികിത്സക്ക് ചെലവായ 2,53,716 രൂപ ഒമ്പത് ശതമാനം പലിശയോട് കൂടിയും നൽകാനാണ് ഉത്തരവ്.

ഇതിനു പുറമെ, നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിലേക്ക് 10,000 രൂപയും ആദിത്യ ബിര്‍ള നൽകണം എന്നാണ് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് കോടതി വിധിച്ചത്. അഡ്വ.എം.മുഹമ്മദ് ഫിര്‍ദൗസ് മുഖേന സമര്‍പ്പിച്ച ഹർജിയിലാണ് വിധി. 2021 ഒക്ടോബര്‍ 7നാണ് അനുഷ്യ തന്റെയും ഭര്‍ത്താവിന്റെയും മകളുടെയും ആരോഗ്യ പരിരക്ഷക്കായി ആദിത്യ ബിര്‍ളയുടെ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്.

2023 ഒക്ടോബര്‍ 28 വരെ ഈ പോളിസിക്ക് കാലാവധി ഉണ്ടായിരുന്നു. 2023 ആഗസ്ത് 17ന് ശുചിമുറിയില്‍ വീണ് ശ്വാസതടസവും, മൂക്കില്‍ നിന്ന് രക്തസ്രാവവും വന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ ചികിത്സ തേടി. 2023 ആഗസ്ത് 24 നാണ് ആശുപത്രി വിട്ടത്.

ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനിയെ വിവരമറിയിച്ചു എങ്കിലും, പിന്നീട് ക്ലെയിം പാസാക്കുന്നതിന് ആവശ്യമായ നടപടികളൊന്നും ആദിത്യ ബിര്‍ള കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്‍ണ ആയതിനാൽ ഇന്‍ഷുറന്‍സ് കവറേജിൻ്റെ പരിധിയില്‍ വരില്ല എന്നായിരുന്നു ബിര്‍ള കമ്പനിയുടെ വാദം. ഈ വാദം പൂര്‍ണമായി തള്ളിക്കൊണ്ടാണ് പരാതിക്കാരിക്ക് നഷ്ടപരിഹാരവും കോടതി ചിലവും അടക്കം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News