14 March 2026

മേൽകോടതികൾക്ക് ഇന്ത്യൻ പുരാതനക്ഷേത്ര പുനർനിർമ്മാണാലോചനാ കമ്മറ്റി എന്ന് പേര് മാറ്റേണ്ടിവരുന്ന അവസ്ഥ

ഒരേയൊരു സാധ്യത തങ്ങളുടെ ആരാധനാലയങ്ങൾ തകർത്ത് ഹിന്ദുക്കൾ പണിത ക്ഷേത്രങ്ങൾ തങ്ങൾക്ക് തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബുദ്ധമത ജൈനമത വിശ്വാസികൾ കോടതിയിൽ എത്തുക എന്നത് മാത്രമാണ്

| പി ജി പ്രേംലാൽ

മംഗലാപുരത്തും പള്ളി അമ്പലം ആയിരുന്നുവെന്ന് പറഞ്ഞുള്ള കലാപരിപാടി തുടങ്ങിയിരിക്കുന്നു, സംഘപരിവാർ. വന്നുവന്ന് നമ്മുടെ മേൽകോടതികൾക്ക് ഇന്ത്യൻ പുരാതനക്ഷേത്ര പുനർനിർമ്മാണാലോചനാ കമ്മറ്റി എന്ന് പേര് മാറ്റേണ്ടിവരുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. 2024-ലെ പൊതുതിരഞ്ഞെടുപ്പിനെ ഉന്നം വച്ച് മറ്റൊരു ‘അയോദ്ധ്യ’ എങ്ങനെ സൃഷ്ടിക്കാമെന്ന് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടം കൂടിയാകുമ്പോ കാര്യങ്ങൾ ഇനിയും ഉഷാറാകുമെന്നുറപ്പ്.

അഞ്ഞൂറിൽപ്പരം വർഷങ്ങൾ പഴക്കമുള്ളതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞ ബാബ്റി പള്ളി തകർത്ത കേസിലെ നീതിരഹിതമായ വിധിന്യായത്തിൽ നിന്നാണല്ലോ ഹിന്ദുവർഗീയവാദികൾ അവരുടെ ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവുമായ കുഴിമാന്തി പ്രക്രിയകൾ തുടരാനാവശ്യമായ ഊർജ്ജവും പ്രോത്സാഹനവും കൈപ്പറ്റിയത്.

തികഞ്ഞ ബ്രാഹ്മണിക്കൽ സമീപനങ്ങളുടെ അവശിഷ്ടങ്ങൾ പേറുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ നിന്ന് ഇതിന് മറുമരുന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക വയ്യ. ഒരേയൊരു സാധ്യത തങ്ങളുടെ ആരാധനാലയങ്ങൾ തകർത്ത് ഹിന്ദുക്കൾ പണിത ക്ഷേത്രങ്ങൾ തങ്ങൾക്ക് തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബുദ്ധമത ജൈനമത വിശ്വാസികൾ കോടതിയിൽ എത്തുക എന്നത് മാത്രമാണ്.

ഇന്ത്യയിലെമ്പാടും, എന്തിന് ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രവും കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ക്ഷേത്രവും സാക്ഷാൽ ശബരിമലക്ഷേത്രവും അടക്കം ഈ കേരളത്തിൽ തന്നെ ഒരുപാട് ഹിന്ദുക്ഷേത്രങ്ങൾക്കുള്ളിലെ ജൈന -ബുദ്ധമത നിർമ്മിതികളുടെയും ആ മതങ്ങളോട് ഹിന്ദുമതം കാണിച്ച
അതിക്രമങ്ങളുടെയും ചരിത്രം അപ്പോൾ കോടതി മുറികളിൽ നിറയും. വിതച്ചത് കൊയ്യേണ്ടിവരുന്ന ആ അവസ്ഥയിലേ ഹിന്ദുതീവ്രവർഗ്ഗീയവാദികൾ സ്വന്തം മാളങ്ങളിലേക്ക് ചുരുങ്ങിപ്പോകൂ.

Share

More Stories

സോനം വാങ്ചുക്കിൻ്റെ തടങ്കൽ ആഭ്യന്തര മന്ത്രാലയം അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചു

0
പരിസ്ഥിതി പ്രവർത്തകയും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിൻ്റെ തടങ്കൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടനടി പിൻവലിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വിവരങ്ങൾ പറയുന്നു....

ഇന്ത്യയിലെ വ്യാജ വാർത്താ പ്രതിസന്ധിക്ക് എഐ ദുരുപയോഗം ഇന്ധനമാകുന്നു

0
ആശയ വിനിമയ മാർഗങ്ങൾ വളരുന്നതിന് അനുസരിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വളരുന്നു. തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും, രാജ്യത്ത് വ്യാജ വാർത്തകളുടെ സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്നതോടെ ഈ പ്രശ്‌നം കൂടുതൽ...

ബാഗ്‌ദാദിലെ യുഎസ് എംബസിയിൽ ഡ്രോൺ, മിസൈൽ ചാവേർ ആക്രമണം

0
യുഎസ് എംബസിയിലെ 'റഡാർ സംവിധാനം' ലക്ഷ്യമിടാൻ ബാഗ്‌ദാദിൽ ഒരു 'ചാവേർ ഡ്രോൺ' ഉപയോഗിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. നയതന്ത്ര ദൗത്യസംഘത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് ഡിറ്റക്ഷൻ ഉപകരണങ്ങളിലാണ്...

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വളർച്ചയും; ‘സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍- 2026

0
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കുന്നതിനായി സമഗ്ര മാർഗനിർദേശ പ്രോട്ടോക്കോളായ “സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍-2026” പുറത്തിറക്കാൻ ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ. മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വർധനവ്, സോഷ്യൽ മീഡിയയുടെ...

‘സുധാകരേട്ടന്‍ വഴിയാധാരമാകില്ല’; ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍

0
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുക ആണെന്നും പത്മജ...

‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

0
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. കേരളത്തിൽ ഹോട്ടലുകൾ അടച്ചു തുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക്...

Featured

More News