6 January 2025

സിപിഎം പ്രവർത്തകൻ റിജിത്ത് കൊലക്കേസ്; ഒമ്പത് ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി, ശിക്ഷ എഴിന്

കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്‌തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി

കണ്ണൂര്‍: കണ്ണപുരം ചുണ്ടയിൽ സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോൾ കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്‌ച വിധിക്കും.

ചുണ്ടയിലും പരിസരത്തുമുള്ള ആർഎസ്എസ്- ബിജെപി പ്രവർത്തകരായ ഹൈവേ അനിൽ, പുതിയപുരയിൽ അജീന്ദ്രൻ, തെക്കേവീട്ടിൽ ഭാസ്‌കരൻ, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികൾ.

മൂന്നാംപ്രതി അജേഷ് സംഭവ ശേഷം വാഹന അപകടത്തിൽ മരിച്ചു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്‌തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കി.

2005 ഒക്ടോബര്‍ മൂന്നിനാണ് കേസിന് ആസ്‌പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവർക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപം വെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ആക്രമണത്തിൽ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സിപിഎം പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വടിവാൾ കൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോൾ തടയാൻ ചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

റൈഫിൾ ക്ലബ് OTT റിലീസ് തീയതി വെളിപ്പെടുത്തി; ത്രില്ലർ സിനിമ എപ്പോൾ എവിടെ കാണണം

0
വിജയരാഘവനും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം ആക്ഷൻ ത്രില്ലർ റൈഫിൾ ക്ലബ് ഡിജിറ്റൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. 2024 ഡിസംബർ 19ന് തിയേറ്ററുകളിൽ പ്രീമിയർ ചെയ്‌ത ചിത്രം OTT കരാർ ഒപ്പിട്ടതായി...

സമയം, കാലാവസ്ഥ അടിസ്ഥാനമാക്കി AI- ‘പവർഡ് വാൾപേപ്പർ ഫീച്ചറി’ന് സാംസങ് പേറ്റൻ്റ് നേടി

0
സാംസങ് അതിൻ്റെ ഉപകരണങ്ങൾക്കായി ഒരു പുതിയ സവിശേഷത വികസിപ്പിച്ചേക്കാം. അത് നിലവിലെ കാലാവസ്ഥാ വിവരങ്ങളെ അടിസ്ഥാനമാക്കി വാൾപേപ്പർ മാറ്റാൻ കഴിയും. കമ്പനിക്ക് അടുത്തിടെ അനുവദിച്ച പേറ്റൻ്റ് അനുസരിച്ചാണിത്. പകലിൻ്റെ സമയത്തിനും കാലാവസ്ഥയ്ക്കും അനുസൃതമായി...

നക്‌സലുകൾ പോലീസ് വാഹനം തകർത്തു; ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

0
ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിലെ കുറ്റ്രുവിലെ ജംഗിൾ ഏരിയയിൽ മാവോയിസ്റ്റുകൾ പോലീസ് വാഹനം ആക്രമിച്ചു. തിങ്കളാഴ്‌ചയാണ് സംഭവം. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. അബുജമദിന് സമീപമാണ് കുറ്റ്രു പ്രദേശം. കഴിഞ്ഞയാഴ്‌ച ഈ...

ത്രിപുരയിൽ സ്‌കൂൾ വിനോദയാത്ര സംഘത്തിൻ്റെ ബസിൽ തീപടർന്നു 13 പേർക്ക് പരിക്ക്

0
അഗർത്തല: സ്‌കൂളിൽ നിന്ന് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. 13 കുട്ടികൾക്ക് ഗുരുതര പൊള്ളലേറ്റതായി റിപ്പോർട്ട്. ത്രിപുരയിലെ പടിഞ്ഞാറൻ മേഖലയായ മോഹൻപൂരിൽ ഞായറാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ഒമ്പത് വിദ്യാർത്ഥികളെ...

പട്‌ന പോലീസ് പ്രശാന്ത് കിഷോറിനെ തടഞ്ഞു; ഗാന്ധി മൈതാനം ഒഴിപ്പിച്ചു

0
പട്‌നയിലെ ഗാന്ധി മൈതാനിയിൽ അഞ്ച് ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ജാൻ സൂരജ് തലവൻ പ്രശാന്ത് കിഷോറിനെ 2025 ജനുവരി ആറിന് രാവിലെ പട്‌ന പോലീസ് അറസ്റ്റ് ചെയ്‌തു. സംസ്ഥാനത്തെ തകർന്ന...

ഗോൾഡൻ ഗ്ലോബ്‌സ് 2025 മുഴുവൻ വിജയികളുടെ പട്ടിക; എമിലിയ പെരസിനും ഷോഗനും വിജയങ്ങൾ നഷ്‌ടമായി

0
2025-ലെ ഗോൾഡൻ ഗ്ലോബ്സ് അവാർഡുകൾ 2025 ജനുവരി അഞ്ചിന് യുഎസിലെ ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽട്ടണിൽ നടന്നു. കാൻ ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (സംവിധാനം ചെയ്‌തത് പായൽ കപാഡിയ)...

Featured

More News