25 May 2025

കാക്കഞ്ചേരിയില്‍ ദേശീയ പാതയില്‍ വീണ്ടും വിള്ളല്‍; അറ്റകുറ്റപ്പണി തടഞ്ഞ് നാട്ടുകാര്‍

കെഎന്‍ആര്‍സിയുടെ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി കടത്തിവിട്ടു

മലപ്പുറം കാക്കഞ്ചേരി ദേശീയപാതയില്‍ വിള്ളല്‍. ഞായറാഴ്‌ച ഉച്ചയോടെ ആണ് വിള്ളല്‍ രൂപപ്പെട്ടത്. കെഎന്‍ആര്‍സിയുടെ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി കടത്തിവിട്ടു.

മലപ്പുറം ചേലമ്പ്ര പഞ്ചായത്തില്‍ കിന്‍ഫ്ര പാര്‍ക്കിനും സ്‌പിന്നിംഗ് മില്‍ എന്ന സ്ഥലത്തിനും ഇടയിലുള്ള ഭാഗത്താണ് ഇത്തരത്തില്‍ വിള്ളല്‍ കാണപ്പെട്ടത്. 200 മീറ്ററോളം ഭാഗത്ത് റോഡിന്റെ ഒത്ത നടുക്കാണ് വിള്ളല്‍. സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തും വിള്ളല്‍ കാണുന്നുണ്ട്.

കെഎന്‍ആര്‍സിയുടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വിള്ളല്‍ അടക്കാനുള്ള ശ്രമം നടത്തുകയും ചെയ്‌തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇടയുകയും അത് തടയുകയും ആയിരുന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സ്ഥലത്ത് ശനിയാഴ്‌ച സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു .ഡിസാസ്റ്റര്‍ ടൂറിസം ആയി കാണരുത് എന്ന് മലപ്പുറം കലക്ടര്‍ വിആര്‍ വിനോദ് പറഞ്ഞു. തകരാത്ത ഒരു വശത്തെ സര്‍വീസ് റോഡ് ഉടന്‍ തുറന്ന് കൊടുത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാനും തീരുമാനമായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘം ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടോ? പരിഹാര മാര്‍ഗം എന്തൊക്കെ എന്നിവ അടങ്ങിയതായിരിക്കും റിപ്പോര്‍ട്ട്.

Share

More Stories

ബിഷപ് ഫ്രാങ്കോക്കോതിരെ പോരാട്ടത്തിനിറങ്ങിയ സിസ്റ്റർ അനുപമ സന്യാസ സമൂഹം വിട്ടു

0
പീഡനകേസിൽ ബിഷപ് ഫ്രാങ്കോക്കോതിരെ പരസ്യമായി സമരത്തിന് ഇറങ്ങി ആക്രമണങ്ങളേറ്റു വാങ്ങിയ സിസ്റ്റർ അനുപമ സന്യാസ സമൂഹം വിട്ടു. കുറവിലങ്ങാട് മഠം കേന്ദ്രീകരിച്ചും പിന്നീട് കൊച്ചി നഗരത്തിലുമായി അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത...

പാകിസ്ഥാൻ പരാജയപ്പെട്ട രാഷ്ട്രമാണെന്ന് അസദുദ്ദീൻ ഒവൈസി

0
ബഹ്‌റൈൻ സന്ദർശന വേളയിൽ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പാർലമെന്റ് അംഗം അസദുദ്ദീൻ ഒവൈസി പാകിസ്ഥാനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു, അത് "പരാജയപ്പെട്ട രാഷ്ട്രം" എന്നും "ഭീകരതയുടെ കേന്ദ്രം" എന്നും വിശേഷിപ്പിച്ചു. പാകിസ്ഥാൻ...

‘ഇരട്ട’ കണ്ട് ജോജുവിനോട് അസൂയ തോന്നി; കമൽ ഹാസൻ

0
നടൻ ജോജു ജോർജിൻ്റെ ‘ഇരട്ട’ എന്ന ചിത്രത്തിലെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഉലകനായകൻ കമൽ ഹാസൻ. റിലീസിന് ഒരുങ്ങുന്ന മണിരത്നം ചിത്രമായ ‘തഗ് ലൈഫ് എന്ന ചിത്രത്തിൽ കമൽ ഹാസനോടൊപ്പം ജോജു ജോര്‍ജും...

‘യുപിഎ സർക്കാർ പാകിസ്ഥാന് 2.5 കോടി നൽകിയത് തരൂർ മറക്കരുത്’: ഡോ. ജോൺ ബ്രിട്ടാസ് എംപി

0
2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം ഉണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ദോസ്തിൻ്റെ ഭാഗമായി കേരളം തുര്‍ക്കിക്ക് ധനസഹായം നൽകിയതിനെ എടുത്തു പറഞ്ഞു വിമര്‍ശിക്കാന്‍ ശശി തരൂര്‍ വ്യഗ്രത കാണിച്ചത്...

ജയിലിൽ തൂങ്ങി മരിക്കാൻ ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി ആശുപത്രിയിൽ

0
വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര ജയിലിൽ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരു സെല്ലിൽ ഒറ്റക്കായിരുന്നു കിടന്നത്. ടിവി കാണിക്കാനായി പുറത്തിറക്കി....

കേരളത്തിൽ പുതിയ പാർട്ടി; ‘നാഷണൽ ഫാർമേഴ്‌സ് പാർട്ടി’യുടെ പ്രസിഡന്റ് കേരള കോൺഗ്രസ്‌ മുൻ ചെയർമാൻ

0
സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി വരുന്നു. കേരള കോൺഗ്രസിലെയും കോൺഗ്രസിലെയും ചില മുൻ നേതാക്കൾ ശനിയാഴ്‌ച കോട്ടയത്താണ് പുതിയ പാർട്ടി രൂപീകരിച്ചത്. കേരള കോൺഗ്രസ്‌ മുൻ ചെയർമാൻ ജോർജ് ജെ മാത്യുവാണ്...

Featured

More News